വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: 'നട്ടു ഇന്‍ വണ്ടര്‍ലാന്റ്'- ഇനി സഹീറിന്റെ പിന്‍ഗാമി, അവിശ്വസനീയ റെക്കോര്‍ഡ്

ഗാബ ടെസ്റ്റില്‍ നടരാജന്‍ ആദ്യദിനം രണ്ടു വിക്കറ്റെടുത്തിട്ടുണ്ട്

ഒന്നിനു പിറകെ ഒന്നായി ഇന്ത്യയുടെ പുതിയ പേസ് കണ്ടുപിടുത്തമായ ടി നടരാജനെ തേടി റെക്കോര്‍ഡുകള്‍ വന്നു കൊണ്ടിരിക്കുകയാണ്. ബ്രിസ്ബണിലെ ഗാബയില്‍ ഓസ്‌ട്രേലിയക്കെതിരേ നടക്കുന്ന നാലാം ടെസ്റ്റില്‍ നട്ടു ഇന്ത്യക്കായി അരങ്ങേറിയിരുന്നു. രണ്ടു വിക്കറ്റുമായി പേസര്‍ അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തിരുന്നു.

T Natarajan joins Zaheer Khan in elite group of Indian left-arm fast bowlers

ഈ രണ്ടു വിക്കറ്റ് പ്രകടനത്തോടെ ഇന്ത്യന്‍ ജഴ്‌സിയില്‍ ഏതു ബൗളറും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന അപൂര്‍വ്വ നേട്ടവും നടരാജനെ തേടിയെത്തിയിരിക്കുകയാണ്. ഓസീസിന്റെ സെഞ്ച്വറി വീരന്‍ മാര്‍നസ് ലബ്യുഷെയ്‌നിനെയും മാത്യു വെയ്ഡിനെയുമാണ് അദ്ദേഹം ആദ്യദിനം പുറത്താക്കിയത്.

സഹീറിനൊപ്പം എലൈറ്റ് ക്ലബ്ബില്‍

സഹീറിനൊപ്പം എലൈറ്റ് ക്ലബ്ബില്‍

ഇന്ത്യയുടെ മുന്‍ ഇതിഹാസ പേസര്‍ സഹീര്‍ ഖാനു മാത്രം അവകാശപ്പെട്ട റെക്കോര്‍ഡിനാണ് ഇപ്പോള്‍ നടരാജനും അവകാശിയായിരിക്കുന്നത്. ഇന്ത്യക്കു വേണ്ടി എല്ലാ ഫോര്‍മാറ്റിലും അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ചുരുങ്ങിയത് രണ്ടു വിക്കറ്റെങ്കിലും നേടിയ ഇടംകൈയന്‍ പേസറെന്ന നേട്ടമാണ് നടരാജനെ തേടിയെത്തിയത്.
മുന്‍ ഇടംകൈയന്‍ പേസര്‍മാരായ ആശിഷ് നെഹ്‌റ, ആര്‍പി സിങ് എന്നിവര്‍ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ളവരാണ്. പക്ഷെ ഇവര്‍ക്കൊന്നും സഹീര്‍, നടരാജന്‍ എന്നിവരുടെ നേട്ടത്തിനൊപ്പം എത്താനായിരുന്നില്ല.

ഏകദിനത്തില്‍ രണ്ട്, ടി20യില്‍ മൂന്ന്

ഏകദിനത്തില്‍ രണ്ട്, ടി20യില്‍ മൂന്ന്

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അവിശ്വസനീയ ബൗളിങ് പ്രകടനമാണ് തമിഴ്‌നാട്ടുകാരനായ നടരാജന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഓസീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ കളിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ഈ മല്‍സരത്തില്‍ രണ്ടു വിക്കറ്റും നട്ടു നേടി.
തുടര്‍ന്നു നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തിലൂടെ നടരാജന്‍ രണ്ടാമത്തെ ഫോര്‍മാറ്റിലും അരങ്ങേറി. ഇത്തവണയും അദ്ദേഹം പ്രതീക്ഷ തെറ്റിച്ചില്ല. മൂന്നു വിക്കറ്റുകളാണ് നട്ടു വീഴ്ത്തിയത്.

സഹീറിന്റെ അരങ്ങേറ്റം

സഹീറിന്റെ അരങ്ങേറ്റം

2000 നവംബറില്‍ ബംഗ്ലാദേശിനെതിരേ കളിച്ചു കൊണ്ടായിരുന്നു സാക്കെന്നു വിളിപ്പേരുള്ള സഹീറിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം. ഈ മല്‍സരത്തില്‍ മൂന്നു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തുകയും ചെയ്തു. ഏകദിന ഫോര്‍മാറ്റില്‍ സഹീര്‍ അരങ്ങേറിയത് കെനിയക്കെതിരേയായിരുന്നു. ഈ മല്‍സരക്കിവും പേസര്‍ മൂന്നു വിക്കറ്റ് നേട്ടമാവര്‍ത്തിച്ചു.
അവസാനമായാണ് ടി20യില്‍ സഹീര്‍ കന്നി മല്‍സരം കളിച്ചത്. ദക്ഷിണാഫ്രിക്കയായിരുന്നു എതിരാളികള്‍. അന്നു ദക്ഷിണാഫ്രിക്കന്‍ നായകനും ഓപ്പണറുമായ ഗ്രേയം സ്മിത്ത്, ലൂട്‌സ് ബോസ്മാന്‍ എന്നിവരെ സഹീര്‍ പുറത്താക്കുകയും ചെയ്തു. 2011ല്‍ എംഎസ് ധോണിക്കു കീഴില്‍ ഐസിസിയുടെ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമില്‍ അംഗം കൂടിയായിരുന്നു അദ്ദേഹം.

Story first published: Friday, January 15, 2021, 17:38 [IST]
Other articles published on Jan 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X