കോലിയെ മാറ്റി രോഹിതിനെ ഇന്ത്യയുടെ ടി20 ക്യാപ്റ്റനാക്കണോ? നാസര്‍ ഹുസൈന്‍ പറയുന്നു
ലണ്ടന്‍: ഇക്കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും മുംബൈ ഇന്ത്യന്‍സ് ചാമ്പ്യന്മാരായതോട് കൂടി നായകനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ മികവ് ഒരുപടി കൂടി ഉയര്‍ന്നു. മുംബൈയെ അഞ്ച് തവണ കിരീടം ചൂടിച്ചതോടെ ടി20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച നായകനായാണ് രോഹിത് ശര്‍മയെ പലരും വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാലത്തെ ടി20 പ്രകടനങ്ങള്‍ അത്ര മികച്ചതല്ല.

ഐസിസിയുടെ ഒരു കിരീടം പോലും വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യക്ക് നേടാനായിട്ടില്ല. ഇതോടെ ടി20 നായകസ്ഥാനത്തേക്ക് കോലിക്ക് പകരക്കാരനായി രോഹിത് ശര്‍മയെ എത്തിക്കണമെന്ന ആവിശ്യം നിലവില്‍ വളരെ ശക്തമാണ്. ഇപ്പോള്‍ ഇതിനോട് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകനായ നാസര്‍ ഹുസൈന്‍. രോഹിത് ശര്‍മക്ക് ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന്റെ നായകസ്ഥാനം നല്‍കണമെന്ന നിലപാടാണ് നാസര്‍ ഹുസൈനുള്ളത്.

സമീപകാലത്തെ ഏറ്റവും മികച്ച ടി20 നായകനെന്നാണ് രോഹിതിനെ നാസര്‍ ഹുസൈന്‍ വിശേഷിപ്പിച്ചത്. 'വളരെ ശാന്തനും സൗമ്യനുമായ നായകനാണ് രോഹിത് ശര്‍മ. കൃത്യ സമയത്ത് ഉചിതമായ തീരുമാനമെടുക്കാനുള്ള കഴിവ് രോഹിതിനുണ്ട്. വിരാട് കോലിയെ മാറ്റി രോഹിത് ശര്‍മയെ ഇന്ത്യയുടെ ടി20 നായകനാക്കാനുള്ള ഏറ്റവും ഉചിതമായ സമയമാണിത്. അവന്റെ റെക്കോഡുകളും അവനുവേണ്ടി സംസാരിക്കും.

വെള്ളബോളിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് രോഹിത്. 50 ഓവര്‍ ക്രിക്കറ്റിലേക്ക് നോക്കുകയാണെങ്കില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറി അവന്റെ പേരിലുണ്ട്. ടി20 ഫോര്‍മാറ്റിലും മികച്ച സ്‌കോര്‍ രോഹിത് നേടിയിട്ടുണ്ട്. സീസണില്‍ അല്‍പ്പം ഫോം ഔട്ടായെങ്കിലും ഫൈനലില്‍ റണ്‍സ് നേടി തിളങ്ങി'-നാസര്‍ ഹുസൈന്‍ പറഞ്ഞു. ടി20 ഫോര്‍മാറ്റില്‍ പെട്ടന്നെടുക്കുന്ന തീരുമാനങ്ങള്‍ നിര്‍ണ്ണായകമാണ്.

പ്രധാനമായും ബൗളിങ് ചേഞ്ചുകള്‍ വരുത്തുന്ന സമയത്ത് കോലിയുടെ തീരുമാനങ്ങള്‍ പലപ്പോഴും വിമര്‍ശനത്തിന് കാരണമാവാറുണ്ട്. എന്നാല്‍ രോഹിതിന്റെ നായക മികവ് ഇക്കാര്യങ്ങളിലെല്ലാം കോലിയേക്കാള്‍ മുകളിലാണ്. നായകനെന്ന നിലയില്‍ ആര്‍സിബിക്ക് ഇതുവരെ കിരീടം നേടിക്കൊടുക്കാന്‍ കോലിക്ക് സാധിച്ചിട്ടില്ല. ടി20 ലോകകപ്പ് 2021ലും 22ലും നടക്കാനുള്ളതിനാല്‍ ഇന്ത്യ കിരീടം നേടാന്‍ രോഹിത് ടി20 നായകസ്ഥാനത്തേക്കെത്തണമെന്നാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും ആവിശ്യപ്പെടുന്നത്.

നേരത്തെ മുന്‍ ഇന്ത്യന്‍ ഓപ്പണറും കെകെആര്‍ ക്യാപ്റ്റനുമായിരുന്ന ഗൗതം ഗംഭീറും രോഹിത് ശര്‍മയെ ടി20 നായകനാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. രോഹിതിനെ നായകനാക്കിയില്ലെങ്കില്‍ നഷ്ടം രോഹിതിനല്ല ഇന്ത്യക്കാണെന്നാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്. എന്തായാലും അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പ് കോലിയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. അതിലും കിരീടം നേടാന്‍ സാധിച്ചില്ലെങ്കില്‍ നായകസ്ഥാനം രോഹിതിന് കൈമാറേണ്ട അവസ്ഥ വരുമെന്നുറപ്പാണ്. നിലവില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ഇന്ത്യന്‍ ടീമുള്ളത്. പരിക്കേറ്റ രോഹിത് ടെസ്റ്റ് പരമ്പര മാത്രമാണ് കളിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications