വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അന്നത്തെ സംഭവം ഓര്‍മയില്‍; ഗാംഗുലി ഷര്‍ട്ട് അണിഞ്ഞ് കണ്ടതില്‍ സന്തോഷവുമായി നാസര്‍ ഹുസൈന്‍

ലണ്ടന്‍: ക്രിക്കറ്റിന്റെ മെക്കയെന്ന് വിശേഷിപ്പിക്കുന്ന ലണ്ടനിലെ ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇംഗ്ലീഷുകാരെ തറപറ്റിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിജയം കൈപ്പിടിയില്‍ ഒതുക്കിയപ്പോള്‍ അണിഞ്ഞിരുന്ന ജഴ്‌സി ഊരിവീശിയ ക്യാപ്റ്റന്റെ ദൃശ്യങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും മറക്കില്ല. അലസമായി ഫീല്‍ഡില്‍ നിന്നിരുന്ന ഇന്ത്യന്‍ ടീമിന് വീറും വാശിയും കൈമാറിയ സാക്ഷാല്‍ സൗരവ് ഗാംഗുലിയാണ് അന്ന് ലോര്‍ഡ്‌സിന്റെ നെഞ്ചകത്ത് ഇന്ത്യക്കാരുടെ അഭിമാനമായി മാറിയ ആ ആഘോഷം കാഴ്ചവെച്ചത്. ലോര്‍ഡ്‌സില്‍ ഒരുവട്ടം കൂടി തിരിച്ചെത്തിയ മുന്‍ ക്യാപ്റ്റന്‍ ആ ഓര്‍മ്മ ട്വിറ്ററില്‍ പങ്കുവെച്ചു.

'ലോര്‍ഡ്‌സില്‍ വീണ്ടുമെത്തി. ഇവിടെയാണ് എന്റെ കരിയര്‍ ആരംഭിച്ചത്', 46-കാരനായ താരം ട്വിറ്ററില്‍ കുറിച്ചു. തന്റെ ടെസ്റ്റ് കരിയറിനെക്കുറിച്ചാണ് ദാദ ഉദ്ദേശിച്ചതെങ്കിലും മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ ഈ അവസരത്തില്‍ മറ്റൊരു കാര്യം ഓര്‍മ്മിപ്പിച്ചു. ഇതേ ഇടത്ത് പണ്ടൊന്ന് ഷര്‍ട്ടൂരി വീശിയ ആഘോഷത്തെക്കുറിച്ചായിരുന്നു ഹുസൈന്റെ തമാശ. 'ബാല്‍ക്കണിയില്‍ തിരിച്ചെത്തിയപ്പോള്‍ ഷര്‍ട്ട് അണിഞ്ഞ് കണ്ടതില്‍ സന്തോഷം', എന്നായിരുന്നു ഹുസൈന്റെ ട്വീറ്റ്.

nasnserhussain

ക്രിക്കറ്റിന്റെ ചരിത്രത്തിലെ സവിശേഷമായ നിമിഷങ്ങളില്‍ ഒന്നായിരുന്നു 2002 നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയപ്പോള്‍ ഗാംഗുലി നടത്തിയ ആഘോഷം. അന്ന് ഗാംഗുലി നടത്തിയ ഷര്‍ട്ടൂരി ആഘോഷം ഇംഗ്ലീഷുകാരോടുള്ള പകവീട്ടലായിരുന്നു. വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ടിന് എതിരായ ആറാം ഏകദിനത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചപ്പോള്‍ മുന്‍ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫ് ഷര്‍ട്ട് ഊരിവീശി സന്തോഷപ്രകടനം നടത്തിയിരുന്നു.

ഇതിന് മറുപടിയായാണ് ഇംഗ്ലണ്ടിന്റെ 325-നെതിരെ വിജയം നേടിയപ്പോള്‍ ഗാംഗുലി ആഘോഷിച്ചത്. ലോര്‍ഡ്‌സിലാണ് ദാദ ഇന്ത്യക്കായി ആദ്യ ടെസ്റ്റ് കളിക്കാന്‍ ഇറങ്ങിയത്. ആദ്യ മത്സരത്തില്‍ 131 റണ്‍ അടിച്ചായിരുന്നു ഗാംഗുലി മടങ്ങിയത്.

Story first published: Tuesday, July 10, 2018, 17:00 [IST]
Other articles published on Jul 10, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X