വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവര്‍ക്കു മുന്നില്‍ ഒരു സ്‌കോറും സേഫല്ല! ക്രിക്കറ്റിലെ ചേസ് കിങ്‌സ്... ഇന്ത്യയില്‍ നിന്ന് ഒരാള്‍

മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈനാണ് താരങ്ങളെ തിരഞ്ഞെടുത്തത്

nasser

ലണ്ടന്‍: ലോക ക്രിക്കറ്റില്‍ ഏറ്റവും മികച്ച റണ്‍സ് ചേസര്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ നായകനും കമന്റേറ്ററുമായ നാസര്‍ ഹുസൈന്‍. ടി20യുടെ വരവോടെ ക്രിക്കറ്റെന്നത് ബൗളര്‍മാരേക്കാളുപരി കൂടുതല്‍ ബാറ്റ്‌സ്മാന്‍മാരുടെ ഗെയിമായി മാറിക്കഴിഞ്ഞു. എങ്കിലും റണ്‍സ് ചേസ് ജയിക്കുകയെന്നത് എല്ലാവര്‍ക്കും പറ്റുന്ന കാര്യമല്ല. സമ്മര്‍ദ്ദങ്ങളെ മറികടക്കാനുള്ള കഴിവും ഒപ്പം വേഗത്തില്‍ റണ്‍സെടുക്കാനുള്ള ശേഷിയുമുണ്ടെങ്കില്‍ മാത്രമേ ഒരു താരത്തിന് തന്റെ ടീമിനെ റണ്‍ ചേസില്‍
വിജയത്തിലെത്തിക്കാന്‍ സാധിക്കുകയുള്ളൂ.

ഐപിഎല്ലില്‍ സിഎസ്‌കെയുടെ വിജയരഹസ്യം... ധോണി ലക്ഷ്യമിടുന്നത് അവരെ മാത്രം! പറഞ്ഞത് ഡുപ്ലെസിഐപിഎല്ലില്‍ സിഎസ്‌കെയുടെ വിജയരഹസ്യം... ധോണി ലക്ഷ്യമിടുന്നത് അവരെ മാത്രം! പറഞ്ഞത് ഡുപ്ലെസി

ഗാംഗുലി, കുംബ്ലെ, ധോണി... ക്യാപ്റ്റന്‍സിയിലെ വ്യത്യാസമെന്ത്? കുത്തക തകര്‍ത്തത് ധോണി- ശ്രീകാന്ത്ഗാംഗുലി, കുംബ്ലെ, ധോണി... ക്യാപ്റ്റന്‍സിയിലെ വ്യത്യാസമെന്ത്? കുത്തക തകര്‍ത്തത് ധോണി- ശ്രീകാന്ത്

എത്ര വലിയ സ്‌കോറും ചേസ് ചെയ്ത് ടീമിനെ വിജയിപ്പിക്കാന്‍ ശേഷിയുള്ള നാലു താരങ്ങളെയാണ് ഹുസൈന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇവരില്‍ മൂന്നു പേരും ക്രിക്കറ്റില്‍ നിന്നും വിരമിച്ചവരാണ്. ഒരു ഇന്ത്യന്‍ താരവും ഇക്കൂട്ടത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഡേവിഡ് ഗോവര്‍

ഡേവിഡ് ഗോവര്‍

ഇംഗ്ലണ്ടിന്റെ മുന്‍ താരം ഡേവിഡ് ഗോവറാണ് ഹുസൈന്റെ ലിസ്റ്റിലെ ആദ്യത്തെയാള്‍. കുട്ടിക്കാലത്തു തന്റെ ഹീറോയായിരുന്നു ഗോവര്‍. കരിയറിന്റെ തുടക്കകാലത്ത് കൗണ്ടി ക്രിക്കറ്റില്‍ അദ്ദേഹമുള്‍പ്പെട്ട ലെസ്റ്റര്‍ഷെയറിനെതിരേ കളിച്ചത് ഇപ്പോഴും ഓര്‍മയുണ്ട്. കവര്‍ പോയിന്റില്‍ താന്‍ ഫീല്‍ഡ് ചെയ്യുന്നു. ഗോവറുടെ ഒരു ഷോട്ട് താന്‍ നിന്നിടത്തു നിന്ന് ഇളകും മുമ്പ് തൊട്ടു പിറകില്‍ ബൗണ്ടറി ലൈന്‍ മറികടന്നത് മറക്കാനാവില്ലെന്നു ഹുസൈന്‍ പറഞ്ഞു.
1978 മുതല്‍ 1992 വരെ ഇംഗ്ലണ്ടിനു വേണ്ടി 117 ടെസ്റ്റ് മല്‍സരങ്ങളില്‍ ഗോവര്‍ കളിച്ചിട്ടുണ്ട്. 8231 റണ്‍സാണ് അദ്ദേഹം നേടിയത്.

ബ്രയാന്‍ ലാറ

ബ്രയാന്‍ ലാറ

വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറയാണ് ഹുസൈന്റെ ലിസ്റ്റിലെ രണ്ടാമത്തെ താരം. ലാറയുടെ ബാറ്റിങിന്റെ പഴയ ദൃശ്യങ്ങള്‍ കാണാറുണ്ട്. അദ്ദേഹത്തിന്റെ ബാക്ക് ലിഫ്റ്റ് അദ്ഭുതപ്പെടുത്തിയിരുന്നു. എങ്ങനെയാണ് ലാറ അത് കളിക്കുന്നതെന്നു തോന്നിയിട്ടുണ്ട്.
ലാറയ്‌ക്കെതിരേ അധികം മല്‍സരങ്ങളില്‍ താന്‍ ഇംഗ്ലണ്ടിനെ നയിച്ചിട്ടില്ല. എന്നാല്‍ പാവം മൈക്ക് അതേര്‍ട്ടണ്‍. അദ്ദേഹം എവിടെ ഫീല്‍ഡറെ നിര്‍ത്തിയാലും ലാറ ഗ്യാപ്പ് കണ്ടെത്തി ബൗണ്ടറി നേടിയിരുന്നതായും ഹുസൈന്‍ ചൂണ്ടിക്കാട്ടി.

സഈദ് അന്‍വര്‍

സഈദ് അന്‍വര്‍

പാകിസ്താന്റെ മുന്‍ ഓപ്പണറും ഇടം കൈയന്‍ ബാറ്റ്‌സ്മാനുമായ സഈദ് അന്‍വറാണ് റണ്‍ ചേസര്‍മാരുടെ പട്ടികയില്‍ ഹുസൈന്‍ മൂന്നാമനായി ഉള്‍പ്പെടുത്തിയത്. പന്തും കണ്ണുകളും തമ്മിലുള്ള അദ്ദേഹത്തിന്റെ ഏകോപനം വിസ്മയിപ്പിക്കുന്നതായിരുന്നു. ഓഫ്‌സൈഡിലൂടെ റണ്‍സ് വാരിക്കൂട്ടാന്‍ പ്രത്യേക കഴിവ് തന്നെ അന്‍വറിന് ഉണ്ടായിരുന്നതായും ഹുസൈന്‍ അഭിപ്രായപ്പെട്ടു.

വിരാട് കോലി

വിരാട് കോലി

ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ. വിരാട് കോലിയാണ് ലിസ്റ്റിലെ നാലാമത്തെയും അവസാനത്തെയും താരം.
ഏകദിന മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി റണ്‍ചേസ് നടത്തുന്നത് കാണുമ്പോള്‍ എത്ര വലിയ സ്‌കോറും തനിക്കു വെല്ലുവിളിയല്ലെന്നു ഓരോ തവണയും കോലി തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നു ഹുസൈന്‍ പറഞ്ഞു.

Story first published: Monday, April 20, 2020, 13:42 [IST]
Other articles published on Apr 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X