Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒത്തുകളി; പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം നസീര്‍ ജംഷാദ് ജയിലിലേക്ക്

ദുബായ്: മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം നസീര്‍ ജംഷാദിന് ജയില്‍ ശിക്ഷ. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഒത്തുകളി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയാണ് ജംഷാദ് ഉള്‍പ്പെടെ മൂന്നു കളിക്കാര്‍ക്ക് ശിക്ഷ വിധിച്ചത്. ജംഷാദിന് 17 മാസവും ഒത്തുകളിക്ക് കൂട്ടുനിന്ന രണ്ട് ബ്രിട്ടീഷ് പൗരന്മാരായ യൂസഫ് അന്‍വറിന് 40 മാസവും ഇജാസിന് 30 മാസവുമാണ് ശിക്ഷ വിധിച്ചത്.

ഇതേ സംഭവത്തില്‍ ജംഷാദിനെ നേരത്തെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് 10 വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ജംഷാദും ഒപ്പമുള്ളവരും ടി20 ടൂര്‍ണമെന്റിനിടെ കൈക്കൂലിയുമായി കളിക്കാരെ സമീപിക്കുകയായിരുന്നു. 2018 ഫിബ്രുവരിയില്‍ പെഷവാര്‍ സര്‍മിയും, ഇസ്ലാമാബാദ് യുണൈറ്റഡും തമ്മില്‍ ദുബായില്‍ നടന്ന മത്സരത്തില്‍ കളിക്കാരെ സ്വാധീനിക്കാന്‍ ഇവര്‍ ശ്രമിച്ചതായി കണ്ടെത്തി. ഇതിന് പിന്നാലെ കളിക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

nasirjamshed

അന്വേഷണം നടക്കുന്നതിനിടെ ഇതേ കളിക്കാര്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും ഒത്തുകളിക്ക് ശ്രമിച്ചതായി വ്യക്തമായി. രണ്ട് സംഭവത്തിലും ഓപ്പണിങ് ബാറ്റ്‌സ്മാന്മാരായാണ് ഇവര്‍ സ്വാധീനിച്ചത്. ഒത്തുകളി നിര്‍ദ്ദേശപ്രകാരം ആദ്യ ഓവറില്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ രണ്ട് ഡോട്ട് ബോളുകള്‍ കളിക്കും. അന്വേഷണം നടത്തിയ ബ്രിട്ടനിലെ നാഷണല്‍ ക്രൈം ഏജന്‍സി വലിയ രീതിയിലുള്ള കണ്ടെത്തലുകളാണ് നടത്തിയത്. പാക്കിസ്ഥാനുവേണ്ടി 2 ടെസ്റ്റുകളും 48 ഏകദിന മത്സരങ്ങളും 18 ടി20യും കളിച്ചിട്ടുണ്ട് ജംഷാദ്.

Story first published: Saturday, February 8, 2020, 9:52 [IST]
Other articles published on Feb 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+