ബെംഗളൂരു: ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട് കളിക്കാരന്‍ മരിച്ചു. നമീബിയയുടെ ദേശീയ താരമായ റെയ്മണ്ട് വാന്‍ സ്‌കോര്‍ ആണ് മരിച്ചത്. 25 കാരനായ വാന്‍ സ്‌കോര്‍ നമീബിയയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. വിവിധ തലങ്ങളിലായി നമീബിയയ്ക്ക് വേണ്ടി 200 ഓളം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഐ സി സി ഒരു പത്രക്കുറിപ്പിലൂടെയാണ് വാന്‍ സ്‌കോറിന്റെ മരണവിവരം അറിയിച്ചത്.
കഴിഞ്ഞ ഞായറാഴ്ച നമീബിയ - ഫ്രീ സ്റ്റേറ്റ് ഏകദിന മത്സരത്തിനിടെയാണ് സംഭവം. 15 റണ്‍സെടുത്ത് ബാറ്റ് ചെയ്യുമ്പോവാണ് വാന്‍ സ്‌കോറിന് അവശത തോന്നിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. അഞ്ച് ദിവസങ്ങളായി ഐ സി യുവിലായിരുന്നു. വെള്ളിയാഴ്ച ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നമീബിയയുടെ ശ്രദ്ധേയനായ യുവതാരങ്ങളില്‍ ഒരാളായിരുന്നു വാന്‍ സ്‌കോര്‍.

നമീബിയയ്ക്ക് വേണ്ടി 92 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 103 ലിസ്റ്റ് എ മാച്ചുകളും 70 ട്വന്റ് 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റുകളിലുമായി എട്ടായിരത്തിലധികം റണ്‍സടിച്ചു. വിക്കറ്റ് കീപ്പറുമായിരുന്നു. ഇക്കഴിഞ്ഞ ഐ സി സി ട്വന്റി 20 ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കളിച്ചിരുന്നു. അയര്‍ലന്‍ഡിനെതിരെ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലും കൡു. നമീബിയയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് വാന്‍ സ്‌കോന്റെ വിയോഗമെന്ന് ക്രിക്കറ്റ് നമീബിയ പ്രസിഡണ്ട് റിച്ചാര്‍ഡ് ഫ്രാങ്കിള്‍ പറഞ്ഞു.