ലോകകപ്പ് ക്രിക്കറ്റിനിടെ ഗ്രൗണ്ടില്‍ നഗ്നയോട്ടം
ക്രൈസ്റ്റ്ചര്‍ച്ച്: പതിനൊന്നാം ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ മത്സരത്തിനിടെ ഗ്രൗണ്ടിലൂടെ കാണിയുടെ നഗ്നയോട്ടം ക്യാമറകള്‍ക്കും കാണികള്‍ക്കും രസമുള്ള കാഴ്ചകള്‍ പകര്‍ന്നു. ന്യൂസിലന്റും ശ്രീലങ്കയും തമ്മില്‍ നടന്ന ഉദ്ഘാടന മത്സരത്തിനിടെ ക്രൈസ്റ്റ് ചര്‍ച്ചിലെ ഹാഗ് ലി ഓവല്‍ മൈതാനത്തായിരുന്നു സ്ട്രീക്കറുടെ ഓട്ടം.
കളി നടന്നുകൊണ്ടിരിക്കെ പൂര്‍ണ നഗ്നനായി തന്റെ വസ്ത്രയും കൈയ്യില്‍ ഉയര്‍ത്തിപ്പിടിച്ച് സ്ട്രീക്കര്‍ ഗ്രൗണ്ടിലൂടെ ഓടുകുയായിരുന്നു. സുരക്ഷാ ജീവനക്കാര്‍ അദ്ദേഹത്തെ പിടികൂടാന്‍ പിറകെ ഓടിയപ്പോള്‍ റഗ്ബി ടാക്കിളിലൂടെ അവരെയെല്ലാം വെട്ടിച്ചുകൊണ്ട് സ്ട്രീക്കര്‍ കാണികളുടെ കൈയ്യടി നേടി. എന്നാല്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാര്‍ രംഗത്തെത്തിയതോടെ സ്ട്രീക്കര്‍ക്ക് പിടികൊടുക്കേണ്ടിവന്നു.

ഇയാളെ പിന്നീട് ബലം പ്രയോഗിച്ച് ഗ്രൗണ്ടില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. അഞ്ചുമിനിറ്റ് നേരത്തേക്ക് കാണികള്‍ക്ക് രസിക്കാനുള്ള അവസരമുണ്ടാക്കിയാണ് സ്ട്രീക്കര്‍ മടങ്ങിയത്. ഗ്രൗണ്ടിന് പുറത്തെത്തിച്ചശേഷം ഇയാളെ പിന്നീട് പോലീസിന് വിട്ടുകൊടുക്കുകയായിരുന്നു.
മത്സരത്തില്‍ ന്യൂസിലന്റ് 98 റണ്‍സിന്റെ വമ്പന്‍ ജയം ആഘോഷിച്ചു. സ്വന്തം കാണികള്‍ക്കുമുന്നില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ച ന്യൂസിലന്റ് 331 റണ്‍സാണ് അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 233 റണ്‍സിന് ഓള്‍ഔട്ടായി. ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം(65), കൊറെ ആന്‍ഡേഴ്‌സണ്‍(75), വില്യംസണ്‍ (57)എന്നിരുടെ ബാറ്റിങ് പ്രകടനമാണ് ന്യൂസിലന്റിന് മികച്ച സ്‌കോര്‍ ഒരുക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications