നാഗ്പൂര്‍ പിച്ച് ആര്‍ക്ക് അനുകൂലമാകും; ഇന്ത്യയ്‌ക്കോ ഓസ്‌ട്രേലിയയ്‌ക്കോ?; ക്യൂറേറ്റര്‍ പറയുന്നു
നാഗ്പൂര്‍: ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച നാഗ്പൂരില്‍ നടക്കവെ ഇരുടീമുകളും ജയപ്രതീക്ഷയിലാണ്. ആദ്യ മൂന്ന് ഏകദിനങ്ങളും ജയിച്ച ഇന്ത്യയും നാലാം ഏകദിനത്തില്‍ തിരിച്ചടിച്ച ഓസ്‌ട്രേലിയയും അവസാന മത്സരം ജയിച്ച് ടി20 പരമ്പരയില്‍ മാനസീക ആധിപത്യം നേടാനുള്ള ശ്രമമാണ്.
ഒടുവില്‍ ഇതേ ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിച്ചപ്പോള്‍ ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ഓസീസിന്റെ 350 റണ്‍സ് പിന്തുടര്‍ന്ന് ഇന്ത്യ മികച്ച വിജയമാണ് നേടിയത്. എന്നാല്‍, ന്യൂസിലന്‍ഡിനെതിരായ ടി20 മത്സരത്തില്‍ ഇന്ത്യ 79 റണ്‍സിന് പുറത്തായതും വിദര്‍ഭ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു. അതുകൊണ്ടുതന്നെ ഏവരുടെയും ശ്രദ്ധ പിച്ച് ഏതുതരത്തിലുള്ളതായിരിക്കുമെന്നതാണ്.

ഇതൊരു സ്‌പോട്ടിങ് വിക്കറ്റ് ആയിരിക്കുമെന്നാണ് ക്യൂറേറ്ററുടെ പക്ഷം. സ്‌കോര്‍ ബോര്‍ഡില്‍ 270-300 റണ്‍സെങ്കിലും എത്താം. ബാറ്റ്‌സ്മാന്മാരെയും ബൗളര്‍മാരെയും ഒരുപോലെ തുണയ്ക്കുന്ന പിച്ചില്‍ ടോസ് നിര്‍ണായകമായിരിക്കില്ലെന്നും ക്യൂറേറ്റര്‍ വ്യക്തമാക്കി. സ്പിന്നര്‍മാര്‍ക്കും സീമര്‍മാര്‍ക്കും പിച്ച് വിക്കറ്റുകള്‍ സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരില്‍ മഴയുണ്ടാകില്ലെന്നാണ് പ്രവചനം. ചെറിയ മഴ പെയ്താലും എളുപ്പത്തില്‍ വെള്ളം ഒഴുകിപ്പോകുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്.
തുടര്‍ച്ചയായ പത്ത് ഏകദിന മത്സരങ്ങളില്‍ ജയിക്കുകയെന്ന നേട്ടം ഇന്ത്യയ്ക്ക് ബെംഗളുരു ഏകദിനത്തില്‍ നഷ്ടമായിരുന്നു. 21 റണ്‍സിനായിരുന്നു ഇന്ത്യ ഓസ്‌ട്രേലിയയോട് അടിയറവ് പറഞ്ഞത്. മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും അനാവശ്യ റണ്ണൗട്ടും ഫീല്‍ഡിങ്ങിനെ പിഴവുമാണ് ഇന്ത്യയ്ക്ക് വിനയായത്. അഞ്ചാം ഏകദിനത്തില്‍ ജയിച്ച് പകരം വീട്ടാനായിരിക്കും ഇന്ത്യയുടെ ശ്രമം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications