ഇന്ത്യന്‍ താരങ്ങള്‍ ഉത്തേജക മരുന്നടിച്ചില്ലെന്ന് ഉറപ്പുവരുത്തുമെന്ന് നാഷണല്‍ ഡോപ്പിംഗ് ഏജന്‍സി
ദില്ലി: റിയോ ഒളിംപിക്‌സിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുമെന്ന് നാഷണല്‍ ഡോപ്പിംഗ് ഏജന്‍സി. കായിക താരങ്ങള്‍ നിരോധിത മരുന്നുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുമെന്ന് നാഷണല്‍ ഡോപ്പിംഗ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ നവീന്‍ അഗര്‍വാള്‍ വ്യക്തമാക്കുന്നു.
Read also: സാക്കിര്‍ നായിക്കിന്റെ അജന്‍ഡ സമാധാനമല്ല, തെളിവുകള്‍ ഇതാ..
എന്നാല്‍ പരിശോധനയ്ക്ക് എത്താന്‍ കഴിയാത്ത കായികതാരങ്ങള്‍ക്ക് വേള്‍ഡ് ആന്റി ഡോപ്പിംഗ് ഏജന്‍സിയുടെ സംവിധാനത്തിന് കീഴില്‍ പിന്നീട് പരിശോധനക്ക് വിധേയരാക്കും. ഇന്ത്യയുടെ ഓരോ ഭാഗങ്ങളിലുമുള്ള താരങ്ങളുടെ സൗകര്യത്തിന് അടുത്ത പ്രദേശങ്ങളിലായിരിക്കും ടെസ്റ്റ് നടത്താനുള്ള സൗകര്യമൊരുക്കുക. റിയോക്കുള്ള എല്ലാ താരങ്ങളെയും പരിശോധനക്ക് വിധേയമാക്കുമെന്നറിയിച്ച എന്‍എഡിഎ ഓരോ കായികതാരത്തെയും ഒരു പരിശോധയ്‌ക്കെങ്കിലും വിധേയമാക്കും. പരിശീലനത്തിനായി വിദേശത്തുള്ള താരങ്ങള്‍ക്കായിരിക്കും ഈ ഇളവ് ലഭിക്കുക.

2004ല്‍ മരുന്നടി വിവാദത്തില്‍ ഉള്‍പ്പെട്ട വെയ്റ്റ് ലിഫ്റ്റിംഗ് താരങ്ങളായ സനമച്ച ചാനു, പ്രതിമ കുമാരി, എന്നിവരെ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. 2008 ബെയ്ജിംഗ് ഒളിംപിക്‌സിനിടെ മരുന്നടി വിവാദത്തിലകപ്പെട്ട വെയ്റ്റ് ലിഫ്റ്റിംഗ് താരം മോണിക്ക ദേവിക്ക് ഒളിംപിക്‌സില്‍ യോഗ്യത നിഷേധിച്ച് ഉടന്‍ തിരിച്ചയക്കുകയും ചെയ്തിരുന്നു. 2012 ലണ്ടന്‍ ഒളിംപിക്‌സിന് മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചിരുന്നു. ലോകത്ത് ഏറ്റവും ഉത്തേജമരുന്ന് ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനമെന്ന് ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications