വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രീനിവാസന്‍ തന്നെ ബിസിസിഐ പ്രസിഡന്റ്

By Soorya Chandran

ദില്ലി:വിവാദ നായകനായ എന്‍ ശ്രീനിവാസനെ തന്നെ ബിസിസിഐയുടെ പുതിയ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ശ്രീനിവാസന്‍ ബിസിസിഐയുടെ സതപ്പത്തെത്തുന്നത്. ചെന്നൈയില്‍ നടന്ന പൊതുയോഗത്തില്‍ എതിരില്ലാതെയാണ് ശ്രീനിവാസന്‍ തിരഞ്ഞെടുക്കപ്പെട്ടത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മറ്റാരും തന്നെ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നില്ല. പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ശ്രീനിവാസന് ഔദ്യോഗികമായി സ്ഥാനമേല്‍ക്കാന്‍ ഇനിയും ആകില്ല. ഇതിന് സുപ്രീം കോടതിയുടെ വിലക്കുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന കോടതിയുടെ അനുമതി പിന്‍പറ്റിയാണ് ശ്രീനിവാസന്‍ മത്സരിച്ചത്. ബീഹാര്‍ ക്രിക്കറ്റ് അസ്സോസിയേഷന്‍ സെക്രട്ടറി ആദ്യത്യ വര്‍മ നല്‍കിയ കേസിലാണ് സുപ്രീം കോടതി ഉത്തരവ്.

N Srinivasan

സഞ്ജയ് പട്ടേലാണ് ബിസിഐയുടെ പുതിയെ സെക്രട്ടറി. ശ്രീനീവാസന്‍ ചുമതല ഏല്‍ക്കുന്നതുവരെയുള്ള അത്യാവശ്യ ഓഫീസ് കാര്യങ്ങളെല്ലാം സഞ്ജയ് പട്ടേല്‍ തന്നെയായിരിക്കും നോക്കുക. അനിരുദ്ധ ചൗധരിയായിരിക്കും ട്രഷററായി തിരഞ്ഞെടുക്കപ്പെടുക.

ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസ്സോസിയേഷന്‍ മേധാവി രാജീവ് ശുകഌും എംസിഎ പ്രസിഡന്റ് രവി സാവന്തും ഡിഡിസിഎ സെക്രട്ടറി സ്‌നേഹ് ബന്‍സാലും പുതിയ വൈസ് പ്രസിഡന്റുമാരാകും. വൈസ് പ്രസിഡന്റുമാര്‍ ആയിരുന്ന അരുണ്‍ ജെയ്റ്റ്‌ലി, നിരഞ്ജന്‍ ഷാ, സുധീര്‍ ജാബിര്‍ എന്നിവരുടെ കാലാവധി നീട്ടിക്കൊടുക്കാന്‍ ബോര്‍ഡ് യോഗം തയ്യാറായിരുന്നില്ല. ശ്രീനിവാസന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇതെന്ന് ആരോപണം ഉണ്ട്.

Story first published: Sunday, September 29, 2013, 15:32 [IST]
Other articles published on Sep 29, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X