For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'അഹങ്കാരം തലയ്ക്ക് പിടിച്ചു', റെയ്‌നയ്ക്ക് എതിരെ ആഞ്ഞടിച്ച് എന്‍ ശ്രീനിവാസന്‍

ആദ്യം കൊവിഡ് ബാധ. ഇപ്പോള്‍ റെയ്‌നയുടെ പിന്മാറ്റം. ഐപിഎല്ലിന് മുന്‍പ് വിവാദങ്ങള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പിടിച്ചുലയ്ക്കുകയാണ്. കൊവിഡ് വ്യാപിക്കവെ ചെന്നൈയില്‍ പരിശീലന ക്യാംപ് സംഘടിപ്പിച്ച സംഭവത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ദീപക് ചഹര്‍ അടക്കം ചെന്നൈ ക്യാംപില്‍ 13 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ സ്വകാര്യ കാരണങ്ങള്‍ പറഞ്ഞ് സുരേഷ് റെയ്‌നയും ടീമിനെ വിട്ടുപിരിഞ്ഞു.

റെയ്നാ വിഷയം

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചെന്നൈ ടീമുമായി ഉടക്കിയാണ് റെയ്‌നയുടെ മടങ്ങിപോകല്‍. നായകന്‍ എംഎസ് ധോണിയുമായി റെയ്‌നയ്ക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായി ഞായറാഴ്ച്ചത്തെ ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് പറയുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമയും ഇന്ത്യാ സിമന്റ്‌സ് മേധാവിയുമായി എന്‍ ശ്രീനിവാസന്‍ റെയ്‌നയുടെ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്.

മറ്റൊരു ചിത്രം

പുതിയ സംഭവവികാസങ്ങള്‍ സിഎസ്‌കെയുടെ ആത്മവിശ്വാസം ചോര്‍ത്തിയിട്ടില്ല. പ്രതിസന്ധികള്‍ ടീം മറികടക്കും. ചിലപ്പോള്‍ അഹങ്കാരം താരങ്ങളുടെ തലയ്ക്ക് പിടിക്കാറുണ്ടെന്ന് റെയ്‌നാ വിഷയത്തില്‍ എന്‍ ശ്രീനിവാസന്‍ പ്രതികരിച്ചു. നേരത്തെ, പഞ്ചാബിലെ പഠാന്‍കോട്ടിലുണ്ടായ മോഷണശ്രമത്തില്‍ ബന്ധു കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് റെയ്‌ന യുഎഇയില്‍ നിന്നും മടങ്ങാന്‍ കാരണമെന്ന് ഫ്രാഞ്ചൈസി അറിയിച്ചിരുന്നു. പക്ഷെ പുതിയ റിപ്പോര്‍ട്ടുകള്‍ മറ്റൊരു ചിത്രമാണ് നല്‍കുന്നത്.

ബാധിച്ചിട്ടില്ല

ഔട്ട്‌ലുക്ക് പ്രസിദ്ധീകരിച്ച വാര്‍ത്ത പ്രകാരം യുഎഇയില്‍ ലഭിച്ച ഹോട്ടല്‍ റൂമില്‍ റെയ്‌നയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. നായകന്‍ ധോണിക്ക് അനുവദിച്ചതുപോലെ ബാല്‍ക്കണി സൗകര്യമുള്ള റൂമാണ് റെയ്‌ന ആവശ്യപ്പെട്ടത്. ഒപ്പം ബയോ സുരക്ഷാ ചട്ടങ്ങളിലും താരം എതിര്‍പ്പ് അറിയിക്കുകയുണ്ടായി. എന്നാല്‍ റെയ്‌നയുടെ ആവശ്യങ്ങള്‍ സിഎസ്‌കെ മാനേജ്‌മെന്റ് സാധിച്ചുകൊടുത്തില്ല. എന്തായാലും റെയ്‌നയുടെ അപ്രതീക്ഷിത പിന്മാറ്റം ടീമിനെ ഒരുവിധിത്തിലും ബാധിച്ചിട്ടില്ലെന്നാണ് എന്‍ ശ്രീനിവാസന്‍ ഔട്ട്‌ലുക്കിനോട് പറഞ്ഞത്.

തീരുമാനം ഞെട്ടിച്ചു

റെയ്‌നയുടെ തീരുമാനം ആദ്യം ഞെട്ടിച്ചു. എന്നാല്‍ കാര്യങ്ങള്‍ ധോണിയുടെ നിയന്ത്രണത്തിന് കീഴിലാണ്, എന്‍ ശ്രീനിവാസന്‍ വ്യക്തമാക്കി. സിഎസ്‌കെ ക്യാംപില്‍ 13 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതും റെയ്‌നയുടെ പിന്മാറ്റത്തിന് കാരണമായി ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 'ചിലപ്പോഴൊക്ക അസഹിഷ്ണുതയുള്ള പഴയകാല നടന്മാരെപ്പോലെയാണ് ക്രിക്കറ്റ് താരങ്ങള്‍. ഒരു കുടുംബമായാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നും കഴിഞ്ഞിട്ടുള്ളത്. ടീമിലെ എല്ലാ സീനിയര്‍ താരങ്ങളും ഇതു മനസിലാക്കണം. ഇതുമായി സഹകരിക്കണം', ശ്രീനിവാസന്‍ അറിയിച്ചു.

അഹങ്കാരം തലയ്ക്ക് പിടിച്ചു

റെയ്‌നാ വിഷയം ടീമിനെ സാരമായി ബാധിച്ചിട്ടില്ല. പുതിയ സംഭവവികാസങ്ങള്‍ നായകന്‍ എംഎസ് ധോണിയെ അലട്ടുന്നില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ടീമിനൊപ്പം സഹകരിക്കാന്‍ കഴിയാത്തവര്‍ തിരിച്ചുപോകണമെന്നാണ് എന്റെ ചിന്താഗതി. കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ആരെയും നിര്‍ബന്ധിക്കാറില്ല. ചിലപ്പോള്‍ അഹങ്കാരം തലയ്ക്ക് കയറി പിടിക്കും', ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.

തിരിച്ചുവരും

'എംഎസ് ധോണിയുമായി ഞാന്‍ സംസാരിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം കൂടിയാലും പേടിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സൂം കോള്‍ വഴി ടീമംഗങ്ങളുമായി ധോണി കൂടിക്കാഴ്ച്ച നടത്തി. എല്ലാവരോടും സുരക്ഷിതരായി ഇരിക്കണമെന്നാണ് നായകന്‍ ആവശ്യപ്പെട്ടത്. ഈ അവസരത്തില്‍ ആരാണ് രോഗവാഹകരെന്ന് അറിയാന്‍ കഴിയില്ല', ശ്രീനിവാസന്‍ വ്യക്തമാക്കി.
എന്തായാലും ഐപിഎല്‍ സീസണ്‍ തീരുന്നതിന് മുന്‍പ് ടീമിലേക്ക് തിരിച്ചുവരാന്‍ റെയ്‌ന ആഗ്രഹിക്കുമെന്നാണ് ശ്രീനിവാസന്റെ പക്ഷം.

നഷ്ടങ്ങൾ ഇങ്ങനെ

തനിക്ക് നഷ്ടപ്പെടുന്നതെന്താണെന്ന് റെയ്‌ന വൈകാതെ തിരിച്ചറിയും. ഒപ്പം നഷ്ടപ്പെടാനിരിക്കുന്ന വന്‍ തുകയും (11 കോടി രൂപ) അദ്ദേഹത്തെ അലട്ടുമെന്ന് സിഎസ്‌കെ മേധാവി സൂചിപ്പിച്ചു. നേരത്തെ, റെയ്‌നയ്ക്കും കുടുംബത്തിനും ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും ഉറപ്പുവരുത്തുമെന്ന് ട്വിറ്റര്‍ വഴി ചെന്നൈ സൂപ്പര്‍ കിങ്‌സ് അറിയിച്ചിരുന്നു. ടീമിലെ ഹൃദയമിടിപ്പാണ് റെയ്‌നയെന്ന് സഹതാരം ഷെയ്ന്‍ വാട്‌സണും പരസ്യമായി പറയുകയുണ്ടായി.

Story first published: Monday, August 31, 2020, 11:22 [IST]
Other articles published on Aug 31, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+