For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2011 -ല്‍ ധോണിയുടെ ക്യാപ്റ്റന്‍സി രക്ഷിച്ചു, വെളിപ്പെടുത്തി എന്‍ ശ്രീനിവാസന്‍

'2011 -ല്‍ ധോണിയുടെ ക്യാപ്റ്റന്‍സി രക്ഷിച്ചത് ഞാനായിരുന്നു', നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുകയാണ് മുന്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്‍. 2011 -ല്‍ ലോകകപ്പ് ജയത്തിന്റെ നിറവിലാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് പരമ്പരയ്ക്ക് ചെന്നത്. രണ്ടിടത്തും ഇന്ത്യന്‍ സംഘം എട്ടുനിലയില്‍ തോറ്റു. അന്ന് ദേശീയ ടീമിന്റെ ദാരുണാവസ്ഥ കണ്ട സെലക്ഷന്‍ സമിതി എംഎസ് ധോണിയെ നായകസ്ഥാനത്തു നിന്നും നീക്കാന്‍ തീരുമാനിച്ചിരുന്നു, ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറഞ്ഞു.

ഇടപെട്ടു

ടെസ്റ്റ് പര്യടനങ്ങളിലെ തുടര്‍ച്ചയായ തോല്‍വി മുന്‍നിര്‍ത്തി ധോണിയില്‍ നിന്നും ക്യാപ്റ്റന്‍സി തിരിച്ചുവാങ്ങാനാണ് സെലക്ടര്‍മാര്‍ അന്ന് ആലോചിച്ചത്. ഇന്ത്യ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്ക് പുതിയ നായകന്‍ വേണമെന്ന ആവശ്യം സെലക്ടര്‍മാര്‍ക്കിടയില്‍ ശക്തമായി. എന്നാല്‍ സെലക്ഷന്‍ സമിതിയുടെ ഈ നീക്കം താന്‍ ഇടപെട്ടാണ് തടഞ്ഞതെന്ന് മുന്‍ ബിസിസിഐ അധ്യക്ഷനായ ശ്രീനിവാസന്‍ വെളിപ്പെടുത്തി.

നായകസ്ഥാനം

'അന്ന് ഒരു അവധി ദിവസമായിരുന്നു. ഞാന്‍ ഗോള്‍ഫ് കളിച്ച് കഴിഞ്ഞ് തിരിച്ചെത്തിയ സമയം. അന്നത്തെ ബിസിസിഐ സെക്രട്ടറി സഞ്ജയ് ജഗ്ദാലയാണ് ധോണിക്ക് പകരം പുതിയ നായകനെ കണ്ടെത്താന്‍ സെലക്ടര്‍മാര്‍ ആലോചിക്കുന്ന കാര്യം എന്നോട് പറഞ്ഞത്. ധോണിയെ ടീമില്‍ നിലനിര്‍ത്താം. പക്ഷെ നായകസ്ഥാനം തിരിച്ചുവാങ്ങും. ഇതായിരുന്നു സെലക്ടര്‍മാരുടെ തീരുമാനം', ശ്രീനിവാസന്‍ ഓര്‍ത്തെടുത്തു.

അധികാരം ഉപയോഗിച്ചു

'സംഭവം അറിഞ്ഞയുടന്‍ സെലക്ടര്‍മാരെ വിളിച്ചുവരുത്തി. ഇന്ത്യന്‍ ദേശീയ ടീമിന്റെ നായകന്‍ ധോണി തന്നെയായിരിക്കും. ഇതില്‍ മാറ്റമില്ലെന്ന് സെലക്ഷന്‍ കമ്മിറ്റിക്ക് മുമ്പാകെ ഞാന്‍ വ്യക്തമാക്കി. ബിസിസിഐ അധ്യക്ഷന്റെ അധികാരം മുഴുവന്‍ ഉപയോഗിച്ചാണ് 2011 -ല്‍ ധോണിയുടെ നായകസ്ഥാനം നിലനിര്‍ത്തിയത്', ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമ കൂടിയായ ശ്രീനിവാസന്‍ സൂചിപ്പിച്ചു.

പകരം സന്തീപ് പാട്ടിൽ

ധോണിയെ ഇന്ത്യയുടെ ക്യാപ്റ്റനായി നിലനിര്‍ത്താന്‍ ശ്രീനിവാസന്‍ പ്രത്യേകം താത്പര്യം എടുത്തിരുന്നതായി മുന്‍പ് അഭ്യൂഹമുയര്‍ന്നിരുന്നു. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാകേണ്ടിയിരുന്ന മൊഹീന്ദര്‍ അമര്‍നാഥിനെ അവസാന നിമിഷം ബിസിസിഐ കയ്യൊഴിഞ്ഞതും ഇതേ കാരണത്താലെന്ന് സൂചനയുണ്ട്. ഈ കാലഘട്ടത്തില്‍ ധോണിയെ ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കണമെന്ന് അമര്‍നാഥ് ശക്തമായി വാദിച്ചിരുന്നു. എന്തായാലും അന്ന് അമര്‍നാഥിന് പകരം സന്തീപ് പാട്ടിലിനെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനാക്കിയത്.

വിജയരഹസ്യം

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങിയെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ധോണിക്ക് എക്കാലവും കളിക്കാമെന്ന വാഗ്ദാനം ശ്രീനിവാസന്‍ നല്‍കുന്നുണ്ട്. ധോണിക്ക് താത്പര്യമുള്ള കാലം വരെയും ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കാം. നിലവില്‍ 2020 ഐപിഎല്‍ പതിപ്പിലാണ് ടീമിന്റെ ശ്രദ്ധ മുഴുവന്‍. കഴിഞ്ഞതിനെ കുറിച്ചും മുന്നോട്ടുള്ളതിനെ കുറിച്ചും ധോണി ഏറെ ചിന്തിക്കാറില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിജയരഹസ്യവും ഇതുതന്നെ. ഈ പതിവ് ടീം പിന്തുടരും, ശ്രീനിവാസന്‍ പറഞ്ഞു.

വിരമിച്ചു

ഓഗസ്റ്റ് 15 -ന് ചെന്നൈയിലെ പരിശീലന ക്യാംപില്‍ പങ്കെടുക്കവെയാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന കാര്യം ധോണി ആരാധകെര അറിയിച്ചത്. നേരത്തെ, അടുത്ത രണ്ടു ഐപിഎല്‍ സീസണില്‍ക്കൂടി ചെന്നൈയ്ക്കായി ധോണി കളിക്കുമെന്ന പ്രതീക്ഷ ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഓ കാശി വിശ്വനാഥന്‍ പങ്കുവെച്ചിരുന്നു.

Story first published: Monday, August 17, 2020, 19:46 [IST]
Other articles published on Aug 17, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+