മൈസൂരു: കര്‍ണാടകയും ഹരിയാനയും തമ്മില്‍ രഞ്ജി ട്രോഫി കളിക്കുമ്പോള്‍ മൈസൂരിലെ കാണികളുടെ പിന്തുണ ആര്‍ക്കായിരിക്കും. കര്‍ണാടകയ്ക്ക് എന്നാണ് ഉത്തരമെങ്കില്‍ തെറ്റി. കര്‍ണാടക കളിക്കാരെ മൈസൂരിലെ കാണികള്‍ ആക്ഷേപിക്കുകയും പേര് വിളിച്ച് കളിയാക്കുകയുമായിരുന്നു. പിന്നെ ആര്‍ക്കാരായിരുന്നു അവരുടെ പിന്തുണ എന്നല്ലേ.
Read Also: മൂന്നാം നിലയിലെ ഏസി ആയിരുന്നു അന്ന് സേവാഗിന്റെ ലക്ഷ്യം!
വീരേന്ദര്‍ സേവാഗ്. വിരമിച്ച ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗ് മാത്രമായിരുന്നു മൈസൂരിലെ താരം. സേവാഗ്, സേവാഗ് എന്ന് ആര്‍ത്ത് വിളിച്ച കാണികള്‍ സേവാഗിനെ പിന്തുണക്കുക മാത്രമല്ല, സ്വന്തം കളിക്കാരെ കളിയാക്കുകയും ചെയ്തു. ആരാധകരുടെ പിന്തുണ ശരിക്കും ആസ്വദിച്ച വീരു മത്സരത്തിന്റെ ഒന്നാം ദിവസം തന്നെ 100 തികയ്ക്കുകയും ചെയ്തു.

സേവാഗിന് പിന്തുണ കൊടുത്തതിലല്ല ഇന്ത്യന്‍ താരമായ അതൃപ്തി. കാണികള്‍ തങ്ങളെ കളിയാക്കിയതിലാണ്. ഈ അതൃപ്തി ഉത്തപ്പ മറച്ചുവെക്കുകയും ചെയ്തില്ല. സേവാഗ് ഒരു ലെജന്‍ഡ് ആണ്. അദ്ദേഹത്തിന് വേണ്ടി കയ്യടിക്കുന്നത് മനസിലാക്കാം. എന്നാല്‍ ഞങ്ങള്‍ ഹോം ടീമാണ്. തങ്ങള്‍ക്കല്ലേ പിന്തുണ കിട്ടേണ്ടത്. സേവാഗിന്റെ ക്യാച്ച് വിടൂ വിടൂ എന്നായിരുന്നു ഗാലറിയില്‍ നിന്നും ആരവം. ഇത് ദുഖകരമാണ് - ഉത്തപ്പ പറഞ്ഞു.
മൈസൂരിലെ കാണികള്‍ തങ്ങളോട് മോശമായി പെരുമാറി എന്നും ഉത്തപ്പയ്ക്ക് പരാതിയുണ്ട്. ഇതാദ്യമായിട്ടല്ല ഇങ്ങനെ ഉണ്ടാകുന്നത്. വര്‍ഷങ്ങളായി ഇത് അനുഭവിക്കുന്നു. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യാന്‍ തന്നെ കഷ്ടമാണ്. എന്നാല്‍ ഉത്തപ്പയുടെ പ്രതികരണം നിര്‍ഭാഗ്യകരമാണ് എന്നാണ് കെ എസ് സി എ കണ്‍വീനര്‍ എസ് ബാലചന്ദര്‍ പറഞ്ഞു.