വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യില്‍ വിജയലക്ഷ്യം 6 റണ്‍സ്; ശ്രദ്ധേയമായി ഒരു അന്താരാഷ്ട്ര മത്സരം

ക്വാലാലംപൂര്‍: ടി20 ലോകകപ്പിനായുള്ള യോഗ്യതാ മത്സരത്തില്‍ മലേഷ്യ മ്യാന്‍മാറിനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ചു. വിജയലക്ഷ്യമായ 6 റണ്‍സ് പിന്തുടര്‍ന്ന മലേഷ്യ 1.4 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. മലേഷ്യയ്ക്കായി സുഹാന്‍ അല്‍ഗരത്‌നം ഏഴു റണ്‍സും എസ് മുനിയാണ്ടി 4 റണ്‍സുമെടുത്തു പുറത്താകാതെ നിന്നു.

ക്രിക്കറ്റിലെ കുഞ്ഞന്മാരായ മ്യാന്‍മാറിന് മലേഷ്യയ്ക്ക് മുന്നില്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ അവര്‍ക്ക് 10.1 ഓവറാകുമ്പോഴേക്കും 9 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞത്. എട്ടു വിക്കറ്റ് നഷ്ടമായ അവരെ കൂടുതല്‍ നാണക്കേടില്‍നിന്നും രക്ഷിച്ചത് മഴയാണ്. മഴയെ തുടര്‍ന്ന് മത്സരലക്ഷ്യം പുനര്‍ നിര്‍ണയിച്ചപ്പോള്‍ എട്ട് ഓവറില്‍ 6 റണ്‍സായിരുന്നു മലേഷ്യയ്ക്ക് വേണ്ടിയിരുന്നത്.

pic

ആദ്യ ഓവറില്‍ തന്നെ കളി അവസാനിക്കുമെന്ന് തോന്നിച്ചെങ്കിലും രണ്ട് റണ്‍സെടുക്കുന്നതിനിടയില്‍ അവരുടെ രണ്ടു വിക്കറ്റുകള്‍ പിഴുത് മ്യാന്‍മാര്‍ ഞെട്ടിച്ചു. എന്നാല്‍ കൂടുതല്‍ വിക്കറ്റ് നഷ്ടമാകുംമുന്‍പ് മലേഷ്യ ലക്ഷ്യത്തിലെത്തി. മഴയെ തുടര്‍ന്ന് പിച്ച് നനഞ്ഞതിനാലാണ് ആദ്യ രണ്ടു വിക്കറ്റുകള്‍ പൊടുന്നനെ വീണതെന്ന് മലേഷ്യന്‍ ക്യാപ്റ്റന്‍ അഹമ്മദ് ഫൈസ് മൊഹമ്മദ് നൂര്‍ പിന്നീട് പ്രതികരിച്ചു. മഴമൂലം കളി മുഴവനായും നഷ്ടമാകാതിരുന്നതില്‍ അദ്ദേഹം സംഘാടകര്‍ക്ക് നന്ദി പറയുകയും ചെയ്തു. മലേഷ്യന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് ഗ്രൗണ്ട് കളിക്ക് അനുയോജ്യമായി ഉണക്കിയെടുത്തത്.

ട്വന്റി-ട്വന്റിയിലും താഹിറിന്റെ വിക്കറ്റ്‌വേട്ട; സിംബാബ്‌വെയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക ട്വന്റി-ട്വന്റിയിലും താഹിറിന്റെ വിക്കറ്റ്‌വേട്ട; സിംബാബ്‌വെയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക

Story first published: Wednesday, October 10, 2018, 13:02 [IST]
Other articles published on Oct 10, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X