രാവിലെ എഴുന്നേറ്റാല്‍ റെയ്‌നയോട് പ്രിയങ്ക ആദ്യം പറയുന്നത് എന്താണ്?
ബെംഗളൂരു: ഭാര്യ പ്രിയങ്കയുടെ സഹായത്തോടെ താന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് മാനസികവും ശാരീരികവുമായി ഒരുങ്ങിക്കഴിഞ്ഞതായി ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. വിവാഹത്തിന് ശേഷം അധികം സമയം ഭാര്യയോടൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ നെതര്‍ലന്‍ഡ്‌സിലെ ഈ വെക്കേഷന്‍ ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു.
ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കുമൊപ്പം കറങ്ങിയടിച്ചു നടക്കുകയായിരുന്നില്ല നെതര്‍ലന്‍ഡ്‌സില്‍ റെയ്‌ന. ഡച്ച് ക്രിക്കറ്റ് ടീമിനൊപ്പം ആംസ്റ്റര്‍ഡാമില്‍ പരീശിലനത്തിനും റെയ്‌ന സമയം കണ്ടെത്തി. വളരെ അത്യാവശ്യമായ ഒരു ഇടവേളയായിരുന്നു തനിക്കിതെന്ന് റെയ്‌ന പറഞ്ഞു. ഭാര്യ പ്രിയങ്കയെക്കുറിച്ചും പ്രിയങ്ക തനിക്ക് നല്‍കുന്ന പിന്തുണയെക്കുറിച്ചും റെയ്‌ന പറയുന്നത് കേള്‍ക്കൂ...

വളരെ ആക്ടീവാണ് പ്രിയങ്ക
വളരെ ആക്ടീവായ സ്വഭാവക്കാരിയാണ് പ്രിയങ്ക. അവരുടേതായ ഒരു ജീവിതശൈലിയുണ്ട്. കാലത്ത് എഴുന്നേല്‍പ്പിച്ച ശേഷം വരൂ നമുക്ക് ജിമ്മിലേക്ക് പോകാം അല്ലെങ്കില്‍ നടക്കാന്‍ പോകാം എന്ന് പറയുന്ന പ്രകൃതക്കാരി

ഭാര്യയ്‌ക്കൊപ്പം സമയം കിട്ടിയില്ല
വിവാഹശേഷം ഭാര്യയ്‌ക്കൊപ്പം ആവശ്യത്തിന് സമയം ചെലവഴിക്കാന്‍ കിട്ടിയില്ല എന്ന് റെയ്‌ന പറയുന്നു. എന്നാല്‍ ഈ അവധിക്കാലം ഞങ്ങള്‍ നന്നായി ആസ്വദിച്ചു. വളരെ അത്യാവശ്യമായ ഒരു ബ്രേക്ക് ആയിരുന്നു ഇത്.

വിവാഹം ഏപ്രിലില്‍
ഏപ്രില്‍ മാസത്തിലായിരുന്നു റെയ്‌ന പ്രിയങ്കയെ വിവാഹം ചെയ്തത്. പിന്നീടും ക്രിക്കറ്റിന്റെ തിരക്കുകളിലായിരുന്നു റെയ്‌ന. പ്രിയങ്കയാകട്ടെ നെതര്‍ലന്‍ഡ്‌സിലേക്ക് പോകുകയും ചെയ്തു.

ശക്തമായി തിരിച്ചുവരും
അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ശക്തമായി തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ് റെയ്‌ന. ഒക്ടോബര്‍ 2 മുതലാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം തുടങ്ങുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications