Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്റെയും കാംബ്ലിയുടെയും ജീവിതരീതി വേറെ: സച്ചിന്‍

മുംബൈ: സച്ചിന്‍ എന്ന് പറയുമ്പോഴൊക്കെ ക്രിക്കറ്റ് പണ്ഡിറ്റുകള്‍ പറഞ്ഞിരുന്ന പേരായിരുന്നു വിനോദ് കാംബ്ലിയുടേത്. അല്ലെങ്കില്‍ കാംബ്ലി എന്ന് പറയുമ്പോള്‍ ആളുകള്‍ അറിയാതെ സച്ചിന്‍ എന്ന് പറഞ്ഞു. സച്ചിനെക്കാള്‍ പ്രതിഭയുളളവന്‍ എന്ന് ഇരുവരുടെയും കോച്ച് രമാകാന്ത് അച്രേക്കര്‍ തന്നെ പറഞ്ഞ വിനോദ് കാംബ്ലി. പക്ഷേ സച്ചിന്‍ റെക്കോര്‍ഡുകളുടെ കൊടുമുടികള്‍ കയറിയപ്പോള്‍ കാംബ്ലിയുടെ കരിയര്‍ വെറും 17 ടെസ്റ്റുകളില്‍ ഒതുങ്ങി.

തന്റെയും കാംബ്ലിയുടേയും ജീവിതരീതി രണ്ടാണ് എന്നാണ് സച്ചിന്‍ പറയുന്നത്. ഞങ്ങള്‍ രണ്ട് വ്യക്തികളാണ് - വളരെ അപൂര്‍വ്വമായി മാത്രം കാംബ്ലിയെക്കുറിച്ച് സച്ചിന്‍ പരാമര്‍ശിക്കാറുള്ളൂ. ടാലന്റിനെക്കുറിച്ച് എനിക്കൊന്നും പറയാനില്ല. അത് വെച്ചല്ല ഞാന്‍ ആളുകളെ വിലയിരുത്തുന്നത്. വ്യത്യാസത്തെക്കുറിച്ച് പറയുകയാണെങ്കില്‍ കാംബ്ലിയുടെ ജീവിത രീതി എന്റേതില്‍ നിന്നും വ്യത്യസ്തമാണ്.

sachin-vinod-kambli

ഞങ്ങള്‍ രണ്ട് തരത്തിലുള്ള വ്യക്തികളാണ്. പല സാഹചര്യങ്ങളോടും വ്യത്യസ്ത രീതിയിലാണ് ഞങ്ങള്‍ പ്രതികരിച്ചത്. എന്റെ കാര്യത്തില്‍ എല്ലാ കാര്യത്തിലും ശ്രദ്ധിക്കാന്‍ കുടുംബം ഉണ്ടായിരുന്നു. വിനോദിന്റെ കാര്യത്തെക്കുറിച്ച് എനിക്ക് പറയാന്‍ കഴിയില്ല. ശാരദാശ്രമം സ്‌കൂളിന് വേണ്ടി സച്ചിനും കാംബ്ലിയും ചേര്‍ന്ന് അടിച്ചുകൂട്ടിയ 664 റണ്‍സ് വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പഴയ കൂട്ടുകാരനെക്കുറിച്ച് സച്ചിന്‍ പറഞ്ഞത് ഒരര്‍ഥത്തില്‍ ശരിയാണ്. റോക്ക് ആന്‍ഡ് റോള്‍ മോഡലില്‍ പാട്ടും കൂത്തുമായി ജീവിതം അടിച്ചുപൊളിച്ച് നടക്കലാണ് കാംബ്ലിയുടെ രീതി. എന്നാല്‍ ക്രിക്കറ്റ് എന്ന വാക്കിനപ്പുറം മറ്റൊന്നും ചിന്തിക്കാതെ കളിയെ ഉപാസിക്കുകയായിരുന്നു സച്ചിന്‍. നൈറ്റ് പാര്‍ട്ടികളില്‍ ജീവിതം ആഘോഷിക്കാതെയും വിവാദങ്ങളില്‍ തലവെക്കാതെയുമാണ് സച്ചിന്‍ ഇക്കണ്ട കാലമത്രയും കളിച്ചത്.

Story first published: Friday, November 14, 2014, 12:33 [IST]
Other articles published on Nov 14, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+