Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഡ്‌ലെയ്ഡില്‍ താരമായത് പൂജാര; എല്ലാറ്റിനും കാരണം അദ്ദേഹമെന്ന് താരത്തിന്റെ പ്രതികരണം

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയില്‍ ആരംഭിച്ച ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ജയിച്ച് ഇന്ത്യ ചരിത്രവിജയം ആഘോഷിക്കുമ്പോള്‍ താരമായത് ബാറ്റിങ്ങിലെ നെടുംതൂണ്‍ ചേതേശ്വര്‍ പൂജാര. രണ്ട് ഇന്നിങ്‌സുകളിലുമായി 191 റണ്‍സെടുത്ത പൂജാരയാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായതെന്നുപറയാം. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ ബാറ്റിങ് തകര്‍ച്ചയെ നേരിട്ടപ്പോള്‍ സെഞ്ച്വറിയുമായി താരം നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് പിന്നീട് ബൗളര്‍മാര്‍ക്ക് ആത്മവിശ്വാസമായത്.

രണ്ടാം ഇന്നിങ്‌സിലും മനോഹരമായ ബാറ്റിങ് കൊണ്ട് പൂജാര ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചു. കളിയിലെ താരത്തെ തെരഞ്ഞടുക്കുക അതുകൊണ്ടുതന്നെ ബുദ്ധിമുട്ടേറിയ കാര്യവുമായില്ല. തന്റെ പ്രകടന മിവിന് പൂജാര നന്ദി പറയുന്നത് അച്ഛനോടാണ്. ചെറുപ്പം മുതല്‍ കളി പഠിപ്പിച്ചും പിന്തുണ നല്‍കിയും ഒപ്പം നിന്ന പിതാവ് തന്റെ നേട്ടത്തില്‍ അഭിമാനിക്കുമെന്ന് പൂജാര കളിക്കുശേഷം പറഞ്ഞു.

pujara

മോശം റണ്‍നിരക്കുകൊണ്ടും ഫോമില്ലായ്മയുടെ പേരില്‍ സമീപകാലത്ത് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട കളിക്കാരനാണ് പൂജാര. വിദേശ പിച്ചുകളില്‍ തിളങ്ങാന്‍ കഴിയാത്തതും ടീമിലെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലെത്തിച്ചു. എന്നാല്‍, വിമര്‍ശനങ്ങളൊന്നും താന്‍ ശ്രദ്ധിക്കാറേയില്ലെന്നാണ് താരത്തിന്റെ പ്രതികരണം. പിതാവ് അരവിന്ദ് ആണ് തനിക്ക് എല്ലാ പിന്തുണയും നല്‍കിയതെന്നും പൂജാര പറഞ്ഞു.

എട്ടാം വയസുമുതല്‍ തന്നെ പരിശീലിപ്പിച്ചത് പിതാവാണ്. തന്റെ കരിയറിന് അദ്ദേഹത്തോട് നന്ദി പറയുന്നു. തീര്‍ച്ചയായും അദ്ദേഹത്തിന് അഭിമാനിക്കാം. എന്റെ കഴിവില്‍ അത്യധികം വിശ്വാസമുണ്ടായിരുന്നത് പിതാവിനായിരുന്നെന്നും പൂജര പറഞ്ഞു. ഓസ്‌ട്രേലിയയുടെ 20 വിക്കറ്റും വീഴ്ത്തിയ ബൗളര്‍ക്കാണ് വിജയത്തിന്റെ ക്രിഡിറ്റെന്നാണ് പൂജാരയുടെ അഭിപ്രായം. രണ്ടാം ഇന്നിങ്‌സിലെ കൂട്ടുകെട്ടും നിര്‍ണായകമായെന്ന് താരം ചൂണ്ടിക്കാട്ടി.

Story first published: Monday, December 10, 2018, 14:19 [IST]
Other articles published on Dec 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+