ബംഗ്ലാദേശില്‍ അശ്വിനേയും ഹര്‍ഭജനേയും കളിപ്പിക്കണമെന്ന് മുരളി
ദില്ലി: ബംഗ്ലാദേശിനെതിരെയുള്ള ഏക ക്രിക്കറ്റ് ടെസ്റ്റില്‍ വര്‍ഷങ്ങള്‍ക്കുശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഹര്‍ഭജന്‍ സിങിനെയും, അശ്വിനെയും കളിപ്പിക്കണമെന്ന് ശ്രീലങ്കയുടെ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. ജൂണ്‍ 10 മുതല്‍ 14 വരെയാണ് ബംഗ്ലാദേശുമായുള്ള ഏക ടെസ്റ്റ്. ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഹര്‍ഭജന്‍ തന്നെയാകും കളിയുടെ ഹൈലറ്റ്.
മത്സരത്തില്‍ ഹര്‍ഭനെയോ അശ്വിനെയോ പുറത്തിരുത്തുന്നത് മണ്ടത്തരമാകുമെന്ന് മുത്തയ്യ പറഞ്ഞു. ബംഗ്ലാദേശിലെ പിച്ചില്‍ ഇരു സ്പിന്നര്‍മാരും ഇന്ത്യയ്്ക്ക് ഗുണം ചെയ്യും. സ്ഥിരതയോടെ പന്തെറിയുന്ന അശ്വിനും മികച്ച പ്രകടനങ്ങളിലൂടെ മടങ്ങിയെത്തിയ ഹര്‍ഭജനും ചേരുമ്പോള്‍ ഇന്ത്യന്‍ ബൗളിങ് അറ്റാക്ക് കൂടുതല്‍ മികവുറ്റതാകുമെന്ന് മുരളി പറഞ്ഞു.

മികച്ച ബൗളറാണെന്ന് പലവട്ടം തെളിയിച്ചിട്ടുള്ളയാളാണ് ഹര്‍ഭജന്‍. ടെസ്റ്റില്‍ 400 വിക്കറ്റുകളെടുക്കകയെന്ന് ചെറിയ കാര്യമല്ല. അശ്വിനും ഹര്‍ഭജനും രണ്ടുപേരും ഓഫ് സ്പിന്നറാണെന്നത് പോരായ്മയല്ല. ഫീല്‍ഡ് വിന്യാസത്തിലടക്കം ഇത് ഇന്ത്യയ്ക്ക് നേട്ടമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ യുവ സ്പിന്നര്‍ അക്ഷര്‍ പട്ടേലിനെ പുകഴ്ത്താനും മുരളി മടിച്ചില്ല.
ഐപിഎല്ലിലെ അക്ഷറിന്റെ പ്രകടനം മികച്ചതാണ്. മികച്ച ഭാവി താരമാണ് അദ്ദേഹമെന്നതില്‍ സംശയമില്ല. ഇന്ത്യന്‍ സ്പിന്നേഴ്‌സ് തങ്ങളുടെ ജോലി മികവുറ്റതാക്കുന്നവരാണ്. യുവതാരങ്ങളും മറിച്ചല്ല. കൂടുതല്‍ മത്സരങ്ങളില്‍ അവസരം ലഭിക്കുകയാണെങ്കില്‍ അക്ഷര്‍ ഭാവി ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications