'ടി20 വളരെ പ്രയാസമുള്ളതാണ്, അവന് കാര്യങ്ങള്‍ എളുപ്പമല്ല', യുവ സ്പിന്നറെക്കുറിച്ച് മുരളീധരന്‍
കൊളംബോ: ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പ്രതീക്ഷകളേറെയാണ്. സീനിയര്‍ താരങ്ങളോട് കിടപിടിക്കുന്ന പ്രതിഭകളായ നിരവധി യുവതാരങ്ങളും ഇന്ത്യന്‍ ടീമിലുണ്ടെന്നത് ടീമിന്റെ പ്രതീക്ഷകളുയര്‍ത്തുന്നു. ഇന്ത്യയെ സംബന്ധിച്ച് സ്പിന്‍ ബൗളിങ് അല്‍പ്പം പ്രശ്‌നമാണ്. കുല്‍ദീപ് യാദവിന്റെ മോശം ഫോമും യുസ്‌വേന്ദ്ര ചഹാലിന്റെ സ്ഥിരതയില്ലായ്മയും ഇന്ത്യക്ക് തലവേദനയാണ്.
അതേ സമയം രാഹുല്‍ ചഹാര്‍,വരുണ്‍ ചക്രവര്‍ത്തി എന്നീ രണ്ട് യുവതാരങ്ങള്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യിലൂടെ വരുണ്‍ ചക്രവര്‍ത്തി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റാണ് വരുണ്‍ നേടിയത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം തിളങ്ങുന്ന അദ്ദേഹം ടി20 ലോകകപ്പ് ടീമിലും ഇടം പിടിക്കാന്‍ സാധ്യതയേറെയാണ്.
ഇപ്പോഴിതാ ടി20 ഫോര്‍മാറ്റില്‍ വരുണിന് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍.

'ടി20 ഫോര്‍മാറ്റ് വളരെ ബുദ്ധിമുട്ടുള്ളതാണ്. അതിനാല്‍ത്തന്നെ അവന് കാര്യങ്ങള്‍ എളുപ്പമല്ല. വലിയ ടേണ്‍ അവന്റെ ബൗളിങ്ങിലില്ല. അതിനാല്‍ത്തന്നെ അവനെ പെട്ടെന്ന് മനസിലാക്കാന്‍ ബാറ്റ്‌സ്മാന് സാധിക്കുന്നു. നന്നായി തന്നെ അവന്‍ ആദ്യ മത്സരത്തില്‍ പന്തെറിഞ്ഞു. എന്റെ കരിയറില്‍ 30 റണ്‍സിനുള്ളില്‍ ഒരു റണ്‍സ് നേടിയിട്ടില്ല. തുടര്‍ച്ചയായി കളിച്ചാല്‍ വലിയ ആത്മവിശ്വാസം അവന് ലഭിക്കും. ഇത് അവനെ കൂടുതല്‍ കൂടുതല്‍ മികച്ചവനാക്കും'-മുത്തയ്യ മുരളീധരന്‍ പറഞ്ഞു.
പന്തില്‍ നന്നായി വ്യതിയാനം വരുത്തുന്ന ബൗളറാണ് മുരളീധരന്‍. വലിയ ടേണ്‍ ഇല്ലെങ്കിലും ഗൂഗ്ലിയും ക്യാരം ബോളും ദൂസ്‌രയുമെല്ലാം വരുണിന്റെ കൈകളില്‍ ഭദ്രം. അതിനാല്‍ത്തന്നെ ബാറ്റ്‌സ്മാനെ പ്രയാസപ്പെടുത്താനുള്ള മികവ് വരുണിനുണ്ട്. വരാനിരിക്കുന്ന മത്സരങ്ങളും വരുണിന് അവസരം നല്‍കിയേക്കും. 21 ഐപിഎല്ലില്‍ നിന്ന് 25 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 20 റണ്‍സ് വിട്ടുകൊടുത്ത് ഒരു തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി.
മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്രയും വരുണിന്റെ ബൗളിങ്ങിനെ വിലയിരുത്തി. 'വിക്കറ്റ് കീപ്പറായി തുടങ്ങി,പിന്നീട് ഫാസ്റ്റ് ബൗളറായി,എന്നാല്‍ പരിക്ക് അവനെ സ്പിന്നറാക്കി. 8-9 മാസം മുമ്പ് ഓസ്‌ട്രേലിയയില്‍ അരങ്ങേറ്റം നടത്തേണ്ടതായിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ സാധിച്ചില്ല. ഇക്കോണമി എട്ടില്‍ താഴെയാക്കി പന്തെറിയാന്‍ അവനായി. മോശമില്ലാത്ത അരങ്ങേറ്റമാണിത്. മൂന്നോ നാലോ വിക്കറ്റുകള്‍ നേടുക ടി20 ഫോര്‍മാറ്റില്‍ വളരെ പ്രയാസമാണ്'-ആകാശ് ചോപ്ര പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications