വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാക്കുന്നു, നായകനായി സൂപ്പര്‍ താരം

ചെന്നൈ: ശ്രീലങ്കയുടെ ഇതിഹാസ സ്പിന്‍ ബൗളര്‍ മുത്തയ്യ മുരളീധരന്റെ ജീവിതം അഭ്രപാളിയിലേക്ക്. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിന്നറെന്ന് വിശേഷിപ്പിക്കാവുന്ന മുരളീധരന്റെ ജീവിതം തമിഴിലാണ് ചിത്രീകരിക്കുന്നത്. തമിഴ് സൂപ്പര്‍ നായകന്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാവും മുരളീധരനായെത്തുകയെന്നാണ് റിപ്പോര്‍ട്ട്. 800 എന്നാണ് സിനിമയുടെ പേരെന്നാണ് നിലവിലെ വിവരം. ടെസ്റ്റ് ക്രിക്കറ്റില്‍ 800 വിക്കറ്റ് നേടിയ ഏകതാരം മുരളീധരനാണ്. അതിനാലാണ് സിനമയ്ക്ക് 800 എന്ന പേര് നല്‍കിയിരിക്കുന്നത്. സിനിമയില്‍ മുരളീധരനെത്തന്നെ അഭിനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നിലവിലെ ശാരീരിക ക്ഷമത അതിന് അനുയോജ്യമല്ലാത്തതിനാല്‍ സേതുപതിയെ നായകനാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ അണിയറയില്‍ ഗംഭീരമായി നടക്കുകയാണെന്നാണ് വിവരം. എന്നാല്‍ ചിത്രത്തിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. വരും ദിവസങ്ങളില്‍ത്തന്നെ ഇതിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 47കാരനായ മുരളീധരന്റെ സ്പിന്‍ ബൗളിങ്ങിന് മുന്നില്‍ മുട്ടുമടക്കാത്തവാരായ ബാറ്റ്‌സ്മാന്‍മാരില്ലെന്നതാണ് വാസ്തവം. ശ്രീലങ്കന്‍ ജഴ്‌സിയില്‍ 133 ടെസ്റ്റില്‍ നിന്ന് 800 വിക്കറ്റും 350 ഏകദിനത്തില്‍ നിന്ന് 534 വിക്കറ്റും 12 ടി20യില്‍ നിന്ന് 12 വിക്കറ്റുമാണ് മുരളീധരന്റെ സമ്പാദ്യം. ടെസ്റ്റില്‍ 22 തവണ അദ്ദേഹം 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 66 ഐപിഎല്ലില്‍ നിന്നായി 63 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, കൊച്ചി ടസ്‌കേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ക്കുവേണ്ടിയാണ് അദ്ദേഹം ഐപിഎല്‍ കളിച്ചത്.

യോ യോ ടെസ്റ്റില്‍ കോലിയല്ല കിങ്, ഇവര്‍ കടത്തിവെട്ടി! ഇന്ത്യയിലെ ഫിറ്റ്‌നസ് പുലികള്‍യോ യോ ടെസ്റ്റില്‍ കോലിയല്ല കിങ്, ഇവര്‍ കടത്തിവെട്ടി! ഇന്ത്യയിലെ ഫിറ്റ്‌നസ് പുലികള്‍

muttiahmuralitharanandvijaysethupathi

സമീപകാലത്തായി എംഎസ് ധോണി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയും സിനിമ ഇറങ്ങിയിരുന്നു. ധോണി ദി അണ്‍റ്റോള്‍ഡ് സ്‌റ്റോറി എന്ന പേരിലിറങ്ങിയ സിനിമ ധോണിയുടെ ജീവിതവും ക്രിക്കറ്റ് താരമായുള്ള വളര്‍ച്ചയും എല്ലാം ചര്‍ച്ചചെയ്യുന്നുണ്ട്. നീരജ് പാണ്ഡെ സംവിധാനം ചെയ്ത ചിത്രത്തില്‍ സുശാന്ത് സിംഗ് രജപുതാണ് ധോണിയായി വേഷമിട്ടത്. 80 കോടി ചിലവിട്ട് നിര്‍മ്മിച്ച സിനിമ റിലീസിന് മുമ്പ്തന്നെ ഏകദേശം 60 കോടി രൂപ നേടിയിരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ജീവിത കഥയെ ആ്‌സ്പദമാക്കിയുള്ള സിനിമയ്ക്ക് സച്ചിന്‍ എ ബില്യണ്‍ ഡ്രീം എന്നായിരുന്നു പേര്. സച്ചിന്റെ ചെറുപ്പവും കുടുംബ ജീവതവും ക്രിക്കറ്റ് കരിയറവും ചര്‍ച്ച ചെയ്യുന്ന സിനിമയില്‍ സച്ചിന്‍ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. ക്രിക്കറ്റ് ദൈവമായി ആരാധകര്‍ വിശേഷിപ്പിക്കുന്ന സച്ചിന്റെ ജീവതത്തെക്കുറിച്ചുള്ള സിനിമയ്ക്കും വലിയ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യക്ക് ആദ്യ ഏകദിന ലോകകപ്പ് സമ്മാനിച്ച നായകന്‍ കപില്‍ ദേവിന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയും റിലീസിന് ഒരുങ്ങുകയാണ്. 83 എന്നാണ് ചിത്രത്തിന്റെ പേര്.

Story first published: Saturday, March 21, 2020, 13:18 [IST]
Other articles published on Mar 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X