വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അശ്വിന് 700-800 ടെസ്റ്റ് വിക്കറ്റ് നേടാനാവും, ലിയോണ്‍ അത്ര പോര; മുത്തയ്യ മുരളീധരന്‍

കൊളംബോ: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര വാശിയോടെ പുരോഗമിക്കവ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനെയും ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണെയും താരതമ്യപ്പെടുത്തി ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. ആര്‍ അശ്വിന്‍ ലിയോണെക്കാള്‍ മികച്ച സ്പിന്‍ ബൗളറാണെന്നാണ് മുരളീധരന്‍ അഭിപ്രായപ്പെട്ടത്. വിരമിക്കുന്നതിന് മുമ്പ് 700-800 ടെസ്റ്റ് വിക്കറ്റുകള്‍ അശ്വിന്‍ നേടാന്‍ സാധ്യതയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

മുരളീധരന്‍

'അശ്വിന്‍ മികച്ച ബൗളറാണ്. അശ്വിന്‍ 700-800 ടെസ്റ്റ് വിക്കറ്റുകള്‍ നേടാന്‍ കഴിവുള്ളവനാണ്. എന്നാല്‍ നിലവിലെ മറ്റൊരു സ്പിന്നര്‍ക്കും ഈ നേട്ടത്തിലെത്താന്‍ കഴിയുമെന്ന് കരുതുന്നില്ല. നതാന്‍ ലിയോണിന് ഈ നേട്ടത്തിലെത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. നിലവില്‍ അവന്‍ 400 വിക്കറ്റ് നേട്ടത്തിനരികിലാണ്. എന്നാല്‍ ഇത്രയും വിക്കറ്റിലേക്കെത്താന്‍ ലിയോണ്‍ ഒരുപാട് മത്സരങ്ങള്‍ കളിക്കേണ്ടി വരും'-മുരളീധരന്‍ പറഞ്ഞു.

മുരളീധരന്‍

അന്നത്തെയും ഇന്നത്തെയും ബൗളിങ്ങിലെ വ്യത്യാസവും മുരളീധരന്‍ ചൂണ്ടിക്കാട്ടി. 'ഞാന്‍ കളിക്കുന്ന സമയത്ത് ബാറ്റ്‌സ്മാന്‍ സാങ്കേതികമായി വളരെ മികനുള്ളവരായിരുന്നു. ഫ്‌ളാറ്റ് പിച്ചുകളായിരുന്നു കൂടുതല്‍. എന്നാല്‍ ഇന്ന് മൂന്ന് ദിവസത്തിനുള്ളില്‍ ടെസ്റ്റ് തീര്‍ക്കാനാണ് ശ്രമിക്കുന്നത്. ഞാന്‍ കളിച്ചിരുന്ന കാലത്ത് വിക്കറ്റ് നേടാന്‍ അധിക പ്രയ്തനവും എന്തെങ്കിലും അത്ഭുതവും കാട്ടേണ്ടിയിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്തെ കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞാല്‍ അഞ്ച് വിക്കറ്റ് നേട്ടത്തിലെത്താന്‍ സാധിക്കും. കാരണം ഇന്നത്തെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആക്രമിക്കാതെ അധികനേരം പിടിച്ചുനില്‍ക്കാനാവില്ല'-മുരളീധരന്‍ പറഞ്ഞു.

സ്പിന്‍

നിലവിലെ ടെസ്റ്റ് സ്പിന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ച സ്പിന്നര്‍ ആര്‍ അശ്വിന്‍ തന്നെയാണ്. പരിചയസമ്പത്ത് ആവിശ്യത്തിനുള്ള അശ്വിന്‍ ഏത് മൈതാനത്തും തന്റെ ബൗളിങ്ങുകൊണ്ട് തിളങ്ങുന്ന രീതിയിലേക്ക് കാര്യങ്ങളെ മാറ്റിയിരിക്കുന്നു. ഓസ്‌ട്രേലിയക്കെതിരായ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റില്‍ ആതിഥേയ താരം നതാന്‍ ലിയോണ് മികവ് കാട്ടാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ അശ്വിന്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്.

അശ്വിന്‍

34കാരനായ അശ്വിന്‍ 74 ടെസ്റ്റില്‍ നിന്ന് 377 വിക്കറ്റാണ് ഇന്ത്യക്കായി വീഴ്ത്തിയത്. 10 വിക്കറ്റ് നേട്ടം ഏഴ് തവണയും അഞ്ച് വിക്കറ്റ് നേട്ടം 27 തവണയും നടത്താന്‍ അശ്വിന് സാധിച്ചിട്ടുണ്ട്. 59 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ബാറ്റ്‌സ്മാനെന്ന നിലയിലും ടീമിന് ഏറെ അശ്വിന്‍ ഗുണം ചെയ്യുന്നു. 2467 ടെസ്റ്റ് റണ്‍സ് അശ്വിന്‍ പേരിലുണ്ട്. ഇതില്‍ നാല് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

വിക്കറ്റ്

99 ടെസ്റ്റില്‍ നിന്ന് 396 വിക്കറ്റാണ് ലിയോണിന്റെ പേരിലുള്ളത്. 10 വിക്കറ്റ് നേട്ടം മൂന്ന് തവണയും അഞ്ച് വിക്കറ്റ് നേട്ടം 18 തവണയും നടത്തിയ ലിയോണിന്റെ മികച്ച ബൗളിങ് പ്രകടനം 50 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയതാണ്.

Story first published: Thursday, January 14, 2021, 15:14 [IST]
Other articles published on Jan 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X