For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഒരു നല്ല പന്ത് സിക്‌സര്‍ പോയാലും ധോണി കൈയടിക്കും': നായകനെ പുകഴ്ത്തി മുത്തയ്യ മുരളീധരന്‍

ചെന്നൈ: മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനുമായ എംഎസ് ധോണിയെ പുകഴ്ത്തി മുന്‍ ശ്രീലങ്കന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍. ഒരു നല്ല പന്ത് സിക്‌സര്‍ പോയാല്‍ പോലും ധോണി കൈയടിക്കുമെന്നാണ് മുരളീധരന്‍ പറഞ്ഞത്. ഡിആര്‍എസ് വിത്ത് ആഷ് എന്ന യുട്യൂബ് ചാനല്‍ ഷോയില്‍ രവിചന്ദ്ര അശ്വിനോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍. ധോണിയുമായി ചെന്നൈ സൂപ്പര്‍ കിങ്‌സിലുണ്ടായ അനുഭവങ്ങളെക്കുറിച്ചെല്ലാം മുരളി വെളിപ്പെടുത്തി. 'ബൗളര്‍മാര്‍ക്ക് വലിയ പിന്തുണ നല്‍കുന്ന നായകനാണ് ധോണി. ഒരു നല്ല പന്തെറിഞ്ഞ ശേഷം അത് സിക്‌സര്‍ പോവുകയാണെങ്കില്‍പ്പോലും ധോണി കൈയടിക്കും. ബാറ്റ്‌സ്മാന്‍ സിക്‌സര്‍ നേടിയെങ്കിലും അത് നല്ല പന്തായിരുന്നുവെന്നും സിക്‌സ് നേടിയത് ബാറ്റ്‌സ്മാന്റെ കഴിവായി കണ്ടാല്‍മതിയെന്നും ധോണി ബൗളറോട് പറയും.

ഇത്തരത്തിലുള്ള അഭിനന്ദനമാണ് ധോണിയെ വ്യത്യസ്തനാക്കുന്നത്. പരസ്യമായി ചെയ്യാതെ നമ്മളെ അടുത്ത് വിളിച്ച് എന്താണ് ആവിശ്യമുള്ളതെന്ന് അദ്ദേഹം പറയും. ഇത്തരത്തിലുള്ള മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനാലാണ് ധോണിയൊരു വിജയിച്ച നായകനാവുന്നത്'-മുരളീധരന്‍ പറഞ്ഞു. അവസാന തീരുമാനം എടുക്കുന്നതിന് മുമ്പ് മറ്റുള്ളവരോട് അഭിപ്രായം ചോദിക്കുന്ന ആളാണ് ധോണി. ശാന്തതയോടെ ചിന്തിക്കാനുള്ള കഴിവ് ധോണിക്കുണ്ട്. അദ്ദേഹത്തിന്റെ തുടക്കസമയത്ത് മറ്റുള്ളവരോട് ഉപദേശം ചോദിക്കുമായിരുന്നു. മറ്റുള്ളവരോട് ഉപദേശം ചോദിച്ച ശേഷമാണ് ധോണി തീരുമാനം എടുക്കാറുള്ളത്. താരങ്ങള്‍ എങ്ങനെ ബാറ്റ് ചെയ്യുന്നുവെന്ന് നോക്കി പരിഗണിക്കുന്ന താരമല്ല ധോണി. എല്ലാവരെയും ഒരുപോലെ പരിഗണിക്കുന്നവനാണെന്നും മുരളീധരന്‍ പറഞ്ഞു.

muttiahmuralitharan-dhoni

ചെന്നൈയിലെത്തി ആദ്യ മത്സരങ്ങളിലൊന്നും പരിഗണിക്കാതിരുന്നതില്‍ വിഷമം തോന്നിയില്ല. ഐപിഎല്‍ പരമാവധി നാല് വിദേശ താരങ്ങള്‍ക്കാണ് പ്ലേയിങ് ഇലവനില്‍ അവസരം. ചില ടീമിന് ഓള്‍റൗണ്ടര്‍മാരെ വേണം,ചിലര്‍ക്ക് വേണ്ടത് മികച്ച ഫാസ്റ്റ് ബൗളര്‍മാരെ ആയിരിക്കും. മികച്ച ടീമിനായി ചിലപ്പോള്‍ മാറി നില്‍ക്കേണ്ടി വരും. എനിക്ക് മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും യാതൊരു വിഷമവും തോന്നിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. രാജ്യത്ത് കളിക്കുന്നതിലും പ്രയാസമാണ് ഐപിഎല്ലില്‍ കളിക്കുന്നത്. ദേശീയ ടീമില്‍ കളിക്കുമ്പോള്‍ കൂടുതല്‍ ആത്മവിശ്വാസം തോന്നാറുണ്ടെന്നും എന്നാല്‍ ഐപിഎല്ലില്‍ ഇങ്ങനെ ഉണ്ടാകാറില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു,കൊച്ചി ടസ്‌കേഴ്‌സ് കേരള ടീമുകള്‍ക്കുവേണ്ടിയും ഐപിഎല്‍ കളിച്ചിട്ടുള്ള മുരളി 66 ഐപിഎല്ലില്‍ നിന്നായി 63 വിക്കറ്റാണ് വീഴ്ത്തിയത്.

Story first published: Saturday, August 8, 2020, 17:49 [IST]
Other articles published on Aug 8, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+