വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഔട്ടാക്കിക്കോ, പക്ഷെ ദേഹത്ത് പന്ത് കൊള്ളിക്കരുത്! ഇന്ത്യന്‍ താരങ്ങള്‍ അഭ്യര്‍ഥിച്ചെന്ന് അക്തര്‍

ചില വാലറ്റ താരങ്ങള്‍ മുമ്പ് തന്നോടു ഇങ്ങനെ പറഞ്ഞെന്നാണ് പേസറുടെ വെളിപ്പെടുത്തല്‍

അപകടകരമായ വേഗം കൊണ്ട് ഒരു കാലത്തു എതിര്‍ ബാറ്റ്‌സ്മാന്‍മാരുടെ ഉറക്കം കെടുത്തിയ ബൗളറായിരുന്നു പാകിസ്താന്റെ മുന്‍ ഇതിഹാസ പേസര്‍ ഷുഐബ് അക്തര്‍. റാവല്‍പിണ്ടി എക്‌സ്പ്രസെന്നു ആരാധകര്‍ വിശേഷിപ്പിച്ചിരുന്ന അക്തറുടെ ബൗളിങില്‍ നിരവധി ബാറ്റ്‌സ്മാന്‍മാര്‍ക്കു പരിക്കേറ്റിരുന്നു. അക്തറിനെതിരേ ഷോട്ട് കളിക്കാനോ, ഒഴിഞ്ഞു മാറാനോയുള്ള ചിലരുടെ ശ്രമങ്ങളായിരുന്നു പരിക്കില്‍ കലാശിച്ചിരുന്നത്.

ഇന്ത്യയുടെ ചില വാലറ്റക്കാരും മറ്റു പല ടീമുകളിലെയും താരങ്ങളും തങ്ങളെ ഔട്ടാക്കിയാലും കുഴപ്പമില്ല ദേഹത്ത് പന്തെറിഞ്ഞ് പരിക്കേല്‍പ്പിക്കരുതെന്നു തന്നോടു അഭ്യര്‍ഥിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് അക്തര്‍. എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാര്‍ക്കു ബൗളിങില്‍ പരിക്കേല്‍ക്കുന്നത് തന്നെ അസ്വസ്ഥനാക്കിയിരുന്നതായും അദ്ദേഹം പറയുന്നു.

ഇന്ത്യയുടെ വാലറ്റക്കാര്‍

ഇന്ത്യയുടെ വാലറ്റക്കാര്‍

പലര്‍ക്കും തന്റെ ബൗളിങിനെതിരേ കളിക്കാന്‍ ഭയമായിരുന്നുവെന്ന് നേരിട്ടു പറഞ്ഞിരുന്നതായി അക്തര്‍ വെളിപ്പെടുത്തി. ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍, മറ്റു പല ടീമുകളിലെയും കളിക്കാര്‍, ഇന്ത്യയുടെ വാലറ്റ നിരയിലെ താരങ്ങള്‍ എന്നിവര്‍ തങ്ങളെ ഔട്ടാക്കിയാലും ദയവ് ചെയ്ത് പന്തെറിഞ്ഞ് ദേഹത്ത് കൊള്ളിക്കരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു. തങ്ങള്‍ക്കു ഭാര്യയും കുട്ടികളുമുണ്ടെന്നും സ്വന്തം രക്ഷിതാക്കളും ഇത് ഇഷ്ടപ്പെടുന്നില്ലെന്നും ചിലര്‍ അപേക്ഷിച്ചിരുന്നതായി അക്തര്‍ വിശദമാക്കി.
വേഗം കുറച്ച് ബൗള്‍ ചെയ്യണമെന്നായിരുന്നു മുരളിയുടെ അഭ്യര്‍ഥന. വിക്കറ്റിനു മുന്നില്‍ നിന്നും താന്‍ മാറിത്തരാമെന്നും പറഞ്ഞിരുന്നു. വളരെ എളുപ്പത്തില്‍ പുറത്താക്കാന്‍ പറ്റിയ താരമായിരുന്നു മുരളിയെന്നും അക്തര്‍ വെളിപ്പെടുത്തി.

മുരളിയെ പരിക്കേല്‍പ്പിക്കണം

മുരളിയെ പരിക്കേല്‍പ്പിക്കണം

മുരളിയുടെ കൈവിരലിന് ബാറ്റിങിനിടെ പന്ത് കൊള്ളിച്ചു പരിക്കേല്‍പ്പിക്കണമെന്നു മുന്‍ ടീമംഗം മുഹമ്മദ് യൂസുഫ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി അക്തര്‍ വ്യക്തമാക്കി.
മുരളിയുടെ ദേഹത്ത് പന്ത് കൊള്ളിക്കണം. കൈവിരല്‍ ഒടിച്ച് മുരളിയെ ഇനിയൊരിക്കലും കളിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ പരിക്കേല്‍പ്പിക്കാനും യൂസുഫ് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് മുരളിക്കെതിരേ ചില ബൗണ്‍സറുകള്‍ എറിഞ്ഞു. പിന്നാലെ അരികിലേക്കു വന്ന മുരളി ഇനി ബൗണ്‍സറുകള്‍ എറിയരുതെന്നും താന്‍ മരിച്ചു പോവുമെന്നും പറഞ്ഞു. താന്‍ വളരെ ദുര്‍ബലനാണെന്നും മുരളി പറഞ്ഞിരുന്നതായി റാവല്‍പിണ്ടി എക്‌സ്പ്രസ് കൂട്ടിച്ചേര്‍ത്തു.

കേസ്റ്റണിന് മുന്നറിയിപ്പ്

കേസ്റ്റണിന് മുന്നറിയിപ്പ്

ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓപ്പണിങ് ബാറ്റ്‌സ്മാനായ ഗാരി കേസ്റ്റണിന് ബാറ്റിങിനിടെ ഒരിക്കല്‍ താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി അക്തര്‍ പറയുന്നു.
ഒരിക്കല്‍ അക്തറിനെതിര് ബാറ്റ് ചെയ്യവരെ ഹുക്ക് ഷോട്ടിനായി ശ്രമിച്ച് ടൈമിങ് പാളിച്ചപ്പോള്‍ കേസ്റ്റണിന്റെ കണ്ണിനു താഴെ പന്ത് തട്ടിയിരുന്നു. ആ സംഭവത്തിനു ശേഷം തനിക്കെതിരേ ഹുക്ക് ഷോട്ടിനു ശ്രമിക്കരുതെന്ന് കേസ്റ്റണോടു പറഞ്ഞിരുന്നു. വളരെ ശക്തിയിലായിരുന്നു അതിനു മുമ്പ് കേസ്റ്റണിന്റെ കണ്ണിനു താഴെ പന്ത് തട്ടിയത്. എപ്പോള്‍ നേരിട്ടു കണ്ടാലും കണ്ണിനു താഴെയുള്ള ആ അടയാളം കേസ്റ്റണ്‍ തനിക്കു കാണിച്ചു തന്നിരുന്നതായും അക്തര്‍ വ്യക്തമാക്കി.

ഭയപ്പെടുത്തിയ പരിക്ക്

ഭയപ്പെടുത്തിയ പരിക്ക്

ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കവെ ഒരിക്കല്‍ തന്റെ മുന്നറിയിപ്പ് വക വയ്ക്കാതെ കളിച്ച മാത്യു മെയ്‌നാര്‍ഡിനു പരിക്കേറ്റ സംഭവവും അക്തര്‍ ഓര്‍മിച്ചെടുത്തു. ഗ്ലാമര്‍ഗോനെതിരേയായിരുന്നു അന്നു കളിച്ചത്. അവരുടെ താരമായ മെയ്‌നാര്‍ഡിനോടു തനിക്കെതിരേ ഷോട്ട് കളിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കാരണം പിച്ചില്‍ നിന്നു നല്ല വേഗവും ബൗണ്‍സും ലഭിച്ചിരുന്നു. തന്റെ മുന്നറിയിപ്പ് വക വയ്ക്കാതെ കളിക്കുമെന്ന് മെയ്‌നാര്‍ഡ് മറുപടി നല്‍കി.
തുടര്‍ന്ന് റൗണ്ട് ദി വിക്കറ്റ് ബൗള്‍ ചെയ്തു. അതിവേഗത്തിലുള്ള ബൗണ്‍സര്‍ ചെന്നടിച്ചത് മെയ്‌നാര്‍ഡിന്റെ താടിയെല്ലിനായിരുന്നു. ഉടന്‍ തന്നെ അദ്ദേഹം പിച്ചില്‍ വീഴുകയും ചെയ്തു. ഭയന്നുപോയ നിമിഷമായിരുന്നു അത്. മെയ്‌നാര്‍ഡ് മരിച്ചുപോവുമെന്ന് പോലും തോന്നിയിരുന്നു. അത്രയും വേദന താരത്തിനുണ്ടായിരുന്നു. പന്ത് തട്ടി മെയ്‌നാര്‍ഡ് വീണത് വിക്കറ്റിലേക്കായതിനാല്‍ ഔട്ടാവുകയും ചെയ്തു. ഓരോ തവണ പന്ത് തട്ടി എതിര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു പരിക്കേല്‍ക്കുമ്പോഴും അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്ന് തനിക്കു തോന്നിയിരുന്നതായും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, August 15, 2020, 14:41 [IST]
Other articles published on Aug 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X