Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുത്തയ്യ മുരളീധരന്‍ ഹാള്‍ ഓഫ് ഫെയിമില്‍... ആദ്യത്തെ ശ്രീലങ്കന്‍ ക്രിക്കറ്റര്‍!

ദുബായ്: ഐ സി സിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയിലേക്ക് ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനും. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ശ്രീലങ്കന്‍ ക്രിക്കറ്റ് താരമാണ് 44 കാരനായ മുത്തയ്യ മുരളീധരന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ലോക റെക്കോര്‍ഡ് മുരളിയുടെ പേരിലാണ്. മുരളിക്ക് പിന്നിലുള്ള ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരായ ഷെയ്ന്‍ വോണും അനില്‍ കുംബ്ലെയും ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ നേരത്തെ ഇടംപിടിച്ചിരുന്നു.

മുരളീധരനെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തിയ കാര്യം ബുധനാഴ്ചയാണ് ഐ സി സി പ്രഖ്യാപിച്ചത്. ഈ വര്‍ഷം തന്നെ മറ്റ് മൂന്ന് പേരെക്കൂടി ഐ സി സി പട്ടികയില്‍ ഉള്‍പ്പെടുത്തും. ഓസ്‌ട്രേലിയയുടെ ആര്‍തര്‍ മോറിസ്, കാരന്‍ റോള്‍ട്ടന്‍, ജോര്‍ജ് ലോഹ്മാന്‍ എന്നിവരാണ് ഈ വര്‍ഷം ഹാള്‍ ഓഫ് ഫെയിമില്‍ ഇടം കണ്ടെത്തുകയെന്ന് ഐ സി സി ഒരു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

muthai-murali

ടെസ്റ്റില്‍ 800 വിക്കറ്റ് വീഴ്ത്തിയ ഏക ബൗളറാണ് മുരളീധരന്‍. ഏകദിനത്തില്‍ 534 വിക്കറ്റുകളും ട്വന്റി 20യില്‍ 13 വിക്കറ്റുകളും മുരളിയുടെ പേരിലുണ്ട്. 22 തവണ ഒരു ടെസ്റ്റില്‍ മുരളി 10 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 67 തവണ ഒരിന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് എന്ന നേട്ടത്തിന് ഉടമയായി. 1996 ല്‍ ഏകദിന ലോകകപ്പ് നേടിയ ലങ്കന്‍ ടീമില്‍ അംഗമായിരുന്നു. ഇന്ത്യയില്‍ നടന്ന 2011 ലോകകപ്പ് ഫൈനലോടെയാണ് മുരളി അന്താരാഷ്ട്ര ക്രിക്കറ്റ് വിട്ടത്.

കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ അനില്‍ കുംബ്ലെ ഐ സി സിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടം പിടിച്ചത്. ബേദി, കപില്‍, ഗാവസ്‌കര്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാര്‍. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഈ പട്ടികയില്‍ ഇല്ല. ശ്രീലങ്കയില്‍ നിന്നും ഇതുവരെ ആരും ഈ ബഹുമതിക്ക് അര്‍ഹരായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Story first published: Wednesday, July 27, 2016, 16:15 [IST]
Other articles published on Jul 27, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+