ഇനി കേരള ബ്‌ളാസ്റ്റേഴ്‌സ് സച്ചിന്‌റെതു മാത്രമല്ല
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണില്‍ കേരള ബ്‌ളാസ്റ്റേഴ്‌സിന് കേരളത്തില്‍നിന്ന് ഒരു ഉടമയെ ലഭിച്ചേക്കും എന്ന് സൂചന. ബ്‌ളാസ്റ്റേഴ്‌സ് ഉടമസ്ഥരില്‍ ഒരാളായ പി.വി.പി വെഞ്ച്വേഴ്‌സ് ഓഹരി വിറ്റഴിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഉടമക്ക് അവസരമൊരുങ്ങുന്നത്.
സച്ചിന്‍ ടെണ്ടുല്‍കര്‍ക്കൊപ്പം കൊച്ചി ആസ്ഥാനമായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ് (എം.പി.ജി) ഫ്രാഞ്ചൈസി ഉടമസ്ഥതയിലത്തെിയേക്കുമെന്നാണ് സൂചനകള്‍.അതേസമയം പി.വി.പി വെഞ്ച്വേഴ്‌സോ ടീമിന്റെ സഹ ഉടമയായ സച്ചിനോ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഭൂരിഭാഗം ഓഹരികളും കയ്യാളുന്ന പി.വി.പി വെഞ്ച്വേഴ്‌സ് സെബിയുടെ നിയമ നടപടിക്ക് വിധേയരായതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഓഹരികള്‍ വിറ്റഴിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
റിയല്‍ എസ്റ്റേറ്റ്, സിനിമ, മാധ്യമ മേഖലകളിലെ സജീവസാന്നിധ്യമായ പിവിപി വെഞ്ച്വേഴ്‌സ് സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് ബ്‌ളാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications