വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിലെ ലിറ്റില്‍ ജീനിയസ്.. മുസ്താഫിസുര്‍ എന്ന ബംഗ്ലാദേശി ഫാസ്റ്റ് ബൗളര്‍!

By Muralidharan

മുഹമ്മദ് അഷ്‌റഫുള്‍, ഷക്കീബ് അല്‍ ഹസന്‍ എന്നിവര്‍ക്ക് പിന്നാലെ ഐ പി എല്‍ കളിക്കാനെത്തിയ ബംഗ്ലാദേശി ക്രിക്കറ്റ് താരമാണ് ബംഗ്ലാദേശില്‍ നിന്നുള്ള ഈ 20കാരന്‍. പേര് മുസ്താഫിസുര്‍ റഹ്മാന്‍. ജോലി ഇടംകൈ ഫാസ്റ്റ് ബൗളിംഗ്. ബൗളിംഗിനെക്കുറിച്ച് ചോദിച്ചാല്‍ മുസ്താഫിസുര്‍ പറയും, ബൗളിംഗ് പ്രശ്‌നമല്ല പക്ഷേ സംസാരിക്കാനും ബാറ്റ് ചെയ്യാനുമാണ് പ്രശ്‌നം - സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ പറഞ്ഞതാണിത്.

മുസ്താഫിസുറിനെക്കുറിച്ച് പറഞ്ഞാല്‍ ഡേവിഡ് വാര്‍ണറിന് മതിയാകുന്നില്ല. ലിറ്റില്‍ ജീനിയസ് എന്നാണ് വാര്‍ണര്‍ മുസ്താഫിസുറിനെ വിളിക്കുന്നത്. സ്‌പെഷല്‍ ടാലന്റാണ് ഇയാള്‍. ഇങ്ങനെ ഒരു ബൗളറെ കിട്ടിയതില്‍ ബംഗ്ലാദേശിന് അഭിമാനിക്കാം. കൃത്യതയും വേഗതയില്‍ വരുത്തുന്ന വ്യതിയാനവുമാണ് മുസ്താഫിസുറിനെ അപകടകാരിയാക്കുന്നത്. ട്രെന്റ് ബൗള്‍ട്ടിനെ പോലെ ഒരു ബൗളറെ പുറത്തിരുത്തിയാണ് വാര്‍ണര്‍ മുസ്താഫിസുറിനെ കളിപ്പിക്കുന്നത് എന്നോര്‍ക്കണം.

mustafizurrahman

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ആയിരുന്നു മുസ്താഫിസുറിന്റെ തകര്‍പ്പന്‍ ബൗളിംഗ് ഐ പി എല്‍ കണ്ടത്. സെക്കന്‍ഡ് ചേഞ്ച് ആയി പന്തെറിയാന്‍ എത്തിയ മുസ്താഫിസുര്‍ നാലോവര്‍ ബൗള്‍ ചെയ്തു. ഒരു മെയ്ഡന്‍ അടക്കം ആകെ വിട്ടുകൊടുത്തത് 9 റണ്‍സ്. വൈഡില്ല, നോബോളില്ല. ബൗണ്ടറിയും സിക്‌സറും ഇല്ല. രണ്ട് വിക്കറ്റ് വീഴ്ത്തി. ആകെ എറിഞ്ഞ 24 പന്തില്‍ 17 ഡോട്ട് ബോളുകള്‍.

ഈ ഒരു മത്സരത്തില്‍ മാത്രമല്ല, ഐ പി എല്ലിന്റെ ഈ സീസണില്‍ മൊത്തം, മുസ്താഫിസുറിനെതിരെ റണ്ണെടുക്കാന്‍ വിയര്‍ക്കുകയാണ് ബാറ്റ്‌സ്മാന്‍മാര്‍. 5 കളിയില്‍ 7 വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ നാലാം സ്ഥാനത്താണ് മുസ്താഫിസുര്‍. 5 കൡയില്‍ 20 ഓവര്‍ പന്തെറിഞ്ഞ മുസ്താഫിസുര്‍ ആകെ വിട്ടുകൊടുത്തത് 115 റണ്‍സ്. ഓവറില്‍ ശരാശരി 5. 75.

Story first published: Monday, April 25, 2016, 16:41 [IST]
Other articles published on Apr 25, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X