Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ പ്ലേ ഓഫ്: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കൊല്‍ക്കത്ത: ഐ പി എല്‍ ഏഴാം സീസണിലെ ആദ്യത്തെ പ്ലേ ഓഫ് മത്സരം ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍. ലീഗ് ഘട്ടത്തില്‍ രാജാക്കന്മാരെ പോലെ ജയിച്ചുകയറിയ പഞ്ചാബ് കിംഗ്‌സും പിറകില്‍ നിന്നും പിടിച്ചുകയറി വന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ആദ്യ കളി. പഞ്ചാബിന്റെ വെടിക്കെട്ടിന് ചെക്ക് വെക്കാന്‍ കൊല്‍ക്കത്തയുടെ സ്പിന്നര്‍മാര്‍ക്ക് കഴിയുമോ എന്നതാണ് ഒന്നാം പ്ലേ ഓഫിലെ ചോദ്യം.

ലീഗ് ഘട്ടത്തില്‍ നിന്നും നിയമങ്ങളില്‍ കുറേ പരിഷ്‌കാരങ്ങളുമായാണ് പ്ലേ ഓഫ് ഘട്ടത്തിലെ കളികള്‍. ക്വാളിഫയര്‍ മത്സരങ്ങള്‍ മഴമൂലം നഷ്ടപ്പെട്ടാല്‍ റിസര്‍വ് ദിവസമുണ്ട്. എന്നാല്‍ എലിമിനേറ്റര്‍ മത്സരത്തിന് ഇതില്ല. 120 മിനുട്ട് അധിക സമയം കിട്ടും. മഴ മൂലം കളി തടസ്സപ്പെട്ടാലും രാത്രി 10.20 വരെ കളി തുടങ്ങാന്‍ സാവകാശമുണ്ട്.

ipl

സ്ട്രാറ്റജിക് ടൈം ഔട്ട് ഉണ്ടായിരിക്കില്ല. പരമാവധി അഞ്ച് ഓവര്‍ വരെ കളിയുടെ ദൈര്‍ഘ്യം കുറയും. 12.20 ന് കളി തുടങ്ങിയാലാണ് കളി അഞ്ചോവറായി ചുരുങ്ങുക. 1.10ന് കളി തീര്‍ന്നിരിക്കണം. മഴമൂലം കളി തടസ്സപ്പെട്ടാല്‍ പിറ്റേന്ന് അതിന്റെ ബാക്കിയായിരിക്കും കളിക്കുക. ടോസ് ഇട്ട ശേഷമാണ് കളി മുടങ്ങുന്നതെങ്കില്‍ റിസര്‍വ്വ് ദിവസത്തില്‍ പുതിയ ടോസും പുതിയ മത്സരവും ആയിരിക്കും.

പഞ്ചാബിനും കൊല്‍ക്കത്തയ്ക്കും പുറമേ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളാണ് പ്ലേ ഓഫിലെത്തിയിരിക്കുന്നത്. ഒന്നാം ക്വാളിഫയറില്‍ തോറ്റ ടീമുമായി ചെന്നൈ - മുംബൈ മത്സരത്തിലെ വിജയികള്‍ കളിക്കും. ഒന്നാം ക്വാളിഫയറിലെ വിജയികളാണ് ഫൈനലില്‍ ഈ മത്സരത്തിലെ വിജയികളുടെ എതിരാളികള്‍. ബാംഗ്ലൂരിലാണ് ഫൈനല്‍.

Story first published: Tuesday, May 27, 2014, 13:30 [IST]
Other articles published on May 27, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+