ദുബായ്: പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ പരിശീലക സംഘത്തിലേക്ക് പുതിയൊരാളെക്കൂടി നിയമിച്ച് ക്രിക്കറ്റ് ബോര്‍ഡ്. മുന്‍താരം മുഷ്താഖ് അഹമ്മദിനെയാണ് സ്പിന്‍ ബൗളര്‍മാരുടെ ഉപദേഷ്ടാവായി നിയമിച്ചത്. ലെഗ് സ്പിന്നര്‍ യാസിര്‍ ഷായെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലിപ്പിക്കുകയും ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഒരുക്കുകയുമാണ് മുഷ്താഖിന്റെ ആദ്യ ജോലി.
കഴിഞ്ഞയാഴ്ചയാണ് മുഷ്താഖിനെ ഉപദേശകനായി നിയമിച്ചതെന്ന് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ദേശീയ ക്രിക്കറ്റ് ടീമിനായി ചെലവഴിക്കുന്നതിനൊപ്പം ഒരു വര്‍ഷം 120 ദിവസം അണ്ടര്‍ 16, അണ്ടര്‍ 19 കളിക്കാര്‍ക്കായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലും മുഷ്താഖ് ജോലി ചെയ്യും. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മുന്‍ പരിശീലകനായ മുഷ്താഖ് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ഉപദേശകനായും പ്രവര്‍ത്തിച്ചിരുന്നു.
ക്രിക്കറ്റില്‍ മാത്രമല്ല ഫുട്ബോളിലും ഹീറോ... ടീം ഇന്ത്യയിലെ മികച്ച ഫുട്ബോളറാര്? രോഹിത് പറയുന്നു
യാസിര്‍ ഷായുടെ മികവാര്‍ന്ന പ്രകടനത്തിന് പിന്നില്‍ മുഷ്താഖിന്റെ ഉപദേശങ്ങളാണ്. ടെസ്റ്റില്‍ 200 വിക്കറ്റുകളിലധികം നേടിയ യാസിര്‍ സമീപകാലത്ത് മികച്ച ഫോമിലുള്ള താരവുമാണ്. ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ആദ്യ ടെസ്റ്റില്‍ യാസിര്‍ കളിച്ചിരുന്നില്ല. താരത്തെ ദേശീയ ക്രിക്കറ്റ അക്കാദമിയിലേക്ക് അയക്കാനാണ് തീരുമാനം. രണ്ടാം ടെസ്റ്റിന് മുന്‍പ് യാസിര്‍ ടീമിനൊപ്പം ചേരും. പാക്കിസ്ഥാനുവേണ്ടി 44 ടെസ്റ്റില്‍നിന്നും 185 വിക്കറ്റുകളും 144 ഏകദിനങ്ങളില്‍നിന്നും 61 വിക്കറ്റുകളും മുഷ്താഖ് നേടിയിട്ടുണ്ട്.