Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിദേശപിച്ചിലെ പരാജയം വിട്ടുകൊടുക്കില്ല; മികവുണ്ടാക്കാനായി മുരളി വിജയ് എസ്സെക്‌സില്‍

ലണ്ടന്‍: വിദേശപിച്ചുകളിലെ ബാറ്റിങ് പരാജയം തുടര്‍ക്കഥയായതോടെ ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയ് പുതുവഴിതേടുന്നു. ഇതിനായി കൗണ്ടി ടീം എസ്സെക്‌സിനുവേണ്ടി കളിക്കാനിറങ്ങുകയാണ് താരം. 2018-19 സീസണിലേക്കായി മുരളി വിജയിയുമായി ക്ലബ്ബ് കരാറിലെത്തി. ഓസീസ് ബൗളര്‍ പീറ്റര്‍ സിഡിലിന്റെ ഒഴിവില്‍ വിദേശതാരമായി മുരളി വിജയിക്ക് കൗണ്ടിയില്‍ കളിക്കാനാകും.

muralivijay

കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സീസണിലെ ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ മുരളി വിജയ് കളിക്കുമെന്ന് എസ്സെക്‌സ് വ്യക്തമാക്കി. ഇന്ത്യയ്ക്കുവേണ്ടി 57 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള മുരളി വിജയ് സമീപകാലത്ത് മികച്ച ഫോമിലല്ല. ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നെങ്കിലും ബാറ്റിങ്ങില്‍ ഏറെക്കുറെ പൂര്‍ണ പരാജയമായിരുന്നു താരം.

എസ്സെക്‌സിനൊപ്പം കളിക്കാന്‍ കഴിയുന്നതില്‍ താരം സന്തോഷം പ്രകടിപ്പിച്ചു. എസ്സെക്‌സ് കോച്ച് ആന്റണി മഗ്രാത്തും വിജയിയുടെ സാന്നിധ്യത്തെ വിലമതിക്കുന്നതായി അറിയിച്ചു. ഇന്ത്യയുടെ മികച്ച കളിക്കാരിലൊരാളാണ് മുരളി. റണ്‍സ് കണ്ടെത്താനുള്ള വിജയിയുടെ കഴിവ് ടീമിന് മുതല്‍ക്കൂട്ടാകും. വലിയ കളികളാണ് വരാനിരിക്കുന്നത്. മുരളി വിജയിയുടെ പരിചയസമ്പന്നത ടീമിനെ തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും പരിശീലകന്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിലും പരാജയപ്പെട്ടതിനെതുടര്‍ന്ന് മുരളി വിജയിയെ പിന്നീട് പരിഗണിച്ചിരുന്നില്ല. കെ എല്‍ രാഹുലാണ് വിജയിക്ക് പകരക്കാരനായി ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത്.

Story first published: Sunday, September 9, 2018, 8:26 [IST]
Other articles published on Sep 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+