Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തന്നോട് കാണിച്ചത് അനീതി!! കാരണം പറയാമായിരുന്നു... സെലക്റ്റര്‍മാര്‍ക്കെതിരേ തുറന്നടിച്ച് മുരളി വിജയ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െ സെലക്ഷനുമായി ബന്ധപ്പെട്ട് അടുത്ത കാലത്തായി നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അര്‍ഹതയുള്ള ചില താരങ്ങള്‍ക്കു സെലക്റ്റര്‍മാര്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നാണ് മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങുള്‍പ്പെടെയുള്ള ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴിതാ സെലക്റ്റര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ ടെസ്റ്റ് താരം മുരളി വിജയിയും രംഗത്തു വന്നിരിക്കുകയാണ്.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലുണ്ടായിരുന്ന മുരളിയെ ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കു ശേഷം തഴയുകയായിരുന്നു. ഇതാണ് താരത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും മുരളിയെ ഉള്‍പ്പെടുത്തിയിട്ടില്ല.

തഴയപ്പെടാന്‍ കാരണമെന്ത്?

തഴയപ്പെടാന്‍ കാരണമെന്ത്?

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിലും കളിച്ച മുരളിയെ മൂന്നാം ടെസ്റ്റില്‍ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്തുകയാണ്. പരമ്പരയിലെ ശേഷിച്ച മൂന്നു ടെസ്റ്റുകളിലും താരത്തിന് പിന്നീട് അവസരം ലഭിച്ചതുമില്ല.
എന്തുകൊണ്ടാണ് ടീമില്‍ നിന്നൊഴിവാക്കുന്നതെന്ന് സെലക്റ്റര്‍മാര്‍ തന്നെ അറിയിച്ചിട്ടില്ലെന്നും ഇതു കടുത്ത അനീതിയാണെന്നുമാണ് മുരളിയുടെ ആരോപണം.
പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിലെ നാല് ഇന്നിങ്‌സുകളില്‍ നിന്നും വെറും 26 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാന്‍ സാധിച്ചിരുന്നുള്ളൂ.

ടീം മാനേജ്‌മെന്റുമായി സംസാരിച്ചിട്ടില്ല

ടീം മാനേജ്‌മെന്റുമായി സംസാരിച്ചിട്ടില്ല

അന്നു പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കപ്പെട്ട ശേഷം ടീം മാനേജ്‌മെന്റുമായി താന്‍ സംസാരിച്ചിട്ടില്ലെന്ന് മുരളി വ്യക്കമാക്കി. ഇപ്പോള്‍ വിന്‍ഡീസിനെതിരേ നടക്കുന്ന പരമ്പരയില്‍ നിന്നും താന്‍ തഴയപ്പെട്ടതിലും താരം നിരാശനാണ്.
ടീമിന്റെ മുഖ്യ സെലക്റ്റര്‍ മാത്രമല്ല, മറ്റൊരാളും ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തന്നെ മാറ്റിനിര്‍ത്താനുള്ള കാരണത്തക്കുറിച്ച് പറഞ്ഞിട്ടില്ല.
ടീം സെലക്ഷന്റെ കാര്യത്തില്‍ സെലക്റ്റര്‍മാര്‍ അതിരുകള്‍ വച്ചിട്ടുണ്ടെന്ന ഹര്‍ഭജന്‍ സിങിന്റെ അഭിപ്രായത്തോട് യോജിക്കുന്നതായും മുരളി വ്യക്തമാക്കി.

താരത്തെ തീര്‍ച്ചയായും അറിയിക്കണം

താരത്തെ തീര്‍ച്ചയായും അറിയിക്കണം

ടീമില്‍ നിന്നും ഒഴിവാക്കപ്പെടുമ്പോള്‍ അതിനുള്ള കാരണം ആ താരത്തെ തീര്‍ച്ചയായും അറിയിച്ചിരിക്കണം. എങ്കില്‍ മാത്രമേ ടീം മീനേജ്‌മെന്റിന്റെ പദ്ധതികളില്‍ താന്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ആ താരത്തിനു വ്യക്തമാവുകയുള്ളൂ.
ഒരു താരമെന്ന നിലയില്‍ രണ്ടോ മൂന്നോ മല്‍സരങ്ങള്‍ക്കു പിന്നാലെ ഒഴിവാക്കുന്നതിനു പകരം കൂടുതല്‍ അവസരങ്ങള്‍ നല്‍കണം. ഇത് മികച്ച പ്രകടനം നടത്താന്‍ സഹായിക്കും. ഓരോ താരവും ആത്യന്തികമായി ടീമിനു വേണ്ടിയാണല്ലോ പെര്‍ഫോം ചെയ്യുന്നതെന്നും മുരളി പറഞ്ഞു.

തിരിച്ചെത്താന്‍ ശ്രമിക്കും

തിരിച്ചെത്താന്‍ ശ്രമിക്കും

വിന്‍ഡീസിനെതിരായ പരമ്പരയില്‍ ഒഴിവാക്കപ്പെട്ടെങ്കിലും ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ തിരിച്ചെത്താന്‍ ശ്രമിക്കുമെന്ന് മുരളി അറിയിച്ചു.
ഓസീസ് പര്യടനത്തിനു വേണ്ടി തന്റേതായ രീതിയില്‍ തയ്യാറെടുക്കും. അവിടുത്തെ സാഹചര്യങ്ങളെക്കുറിച്ച് നന്നായി അറിയാം. 2014-15ലെ പര്യടനത്തില്‍ ടെസ്റ്റ് പരമ്പരയില്‍ 500ന് അടുത്ത് റണ്‍സെടുക്കാന്‍ തനിക്കായിരുന്നു. ഇത്തവണ അവസരം ലഭിച്ചാല്‍ മികച്ച പ്രകടനത്തിനായി ശ്രമിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Story first published: Friday, October 5, 2018, 12:15 [IST]
Other articles published on Oct 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+