Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'സ്പിന്നര്‍മാര്‍ പോര, പഴയ മികവ് ആര്‍ക്കുമില്ല', ആഭ്യന്തര സ്പിന്നര്‍മാരെ വിമര്‍ശിച്ച് മുരളി കാര്‍ത്തിക്

മുംബൈ: അനില്‍ കുംബ്ലെ,ഹര്‍ഭജന്‍ സിങ് എന്നീ സൂപ്പര്‍ താരങ്ങള്‍ ഇന്ത്യക്കായി കളം നിറഞ്ഞ് കളിച്ചിരുന്ന കാലത്തും ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ച സ്പിന്നറായിരുന്നു മുരളി കാര്‍ത്തിക്. തമിഴ്‌നാടുകാരനായ മുരളി ഇന്ത്യക്കായി എട്ട് ടെസ്റ്റില്‍ നിന്നും 24 വിക്കറ്റും 37 ഏകദിനത്തില്‍ നിന്ന് 37 വിക്കറ്റും നേടിയിട്ടുണ്ട്. 56 ഐപിഎല്ലില്‍ നിന്ന് 31 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.

ഒരു കാലഘട്ടത്തില്‍ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ ഏവരേയും ഭയപ്പെടുത്തുന്നതായിരുന്നു. സീനിയര്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുമ്പോഴും പകരക്കാരനാവാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടുന്ന താരങ്ങള്‍ നിരവധിയായിരുന്നു. എന്നാല്‍ നിലവില്‍ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച സ്പിന്നര്‍മാരുടെ അഭാവമുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുരളി കാര്‍ത്തിക്.

muralikarthik

'കാര്യങ്ങള്‍ മാറിയിരിക്കുകയാണ്.ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പഴയമികവ് ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു.ഞാന്‍ എപ്പോഴും പറയും ആദ്യമായി സ്പിന്‍ ബൗളിങ് പഠിച്ചത് ബിഷന്‍ ബേദിയില്‍ നിന്നാണ്. സ്പിന്‍ മനോഹരമായി ചെയ്യുന്നവരിലൊരാളാണ് അദ്ദേഹം.സ്പിന്‍ ബൗളിങ്ങിന്റെ കലയെന്നത് വിക്കറ്റ് വീഴ്ത്തുകയെന്നതാണ്. ഇത് പ്രകാരം കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ നോക്കുക.ഗ്രാഫ് താഴോട്ടാണ്'-മുരളി കാര്‍ത്തിക് പറഞ്ഞു.

നിലവില്‍ ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ എന്നിവരാണ് ഇന്ത്യയുടെ പ്രധാന ടെസ്റ്റ് സ്പിന്നര്‍മാര്‍. അക്ഷര്‍ പട്ടേല്‍,കുല്‍ദീപ് യാദവ്,രാഹുല്‍ ചഹാര്‍,യുസ്‌വേന്ദ്ര ചഹാല്‍ തുടങ്ങിയവര്‍ക്കൊക്കെ മാറി മാറി അവസരം ലഭിക്കുന്നുണ്ടെങ്കിലും സ്ഥിരമായി സ്ഥാനം ഉറപ്പിക്കാന്‍ നിലവില്‍ മറ്റ് സ്പിന്നര്‍മാര്‍ക്ക് സാധിക്കുന്നില്ല. അശ്വിനും ജഡേജയ്്ക്കും ശേഷം ആരെന്നത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ചോദ്യം തന്നെയാണ്.

ഫാസ്റ്റ് ബൗളര്‍മാര്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും മികച്ച സ്പിന്നര്‍മാര്‍ ഉയര്‍ന്നുവരുന്നത് കുറവാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് മികവുള്ള സ്പിന്നര്‍മാര്‍ക്ക് ഉയര്‍ന്നുവരാനുള്ള സുവര്‍ണ്ണാവസരമാണിത്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധേയ പ്രകടനം നടത്തി വളര്‍ന്നുവരാന്‍ കഴിയുന്ന താരങ്ങള്‍ നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇല്ലെന്നതാണ് വസ്തുത.

നിലവില്‍ പരിമിത ഓവറില്‍ രവീന്ദ്ര ജഡേജയെ മാറ്റിനിര്‍ത്തിയാല്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ഒരു താരത്തെ ആവിശ്യമാണ്. രവി ബിഷ്‌നോയ് പോലുള്ള യുവതാരങ്ങള്‍ ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ടെസ്റ്റ് ഫോര്‍മാറ്റിലേക്ക് ആവിശ്യമായ മികവ് ആഭ്യന്തര മത്സരങ്ങളില്‍ കാട്ടി ഇന്ത്യന്‍ ടീമിലേക്ക് ഉയര്‍ന്നുവരാന്‍ സാധിക്കുന്നില്ല. ഐപിഎല്ലിലൂടെ കൂടുതല്‍ താരങ്ങള്‍ ടീമിലേക്ക് എത്തിയതോടെ മികച്ച യുവ ടെസ്റ്റ് ബൗളര്‍മാരുടെ അഭാവം ടീമിനെ ബാധിച്ചിട്ടുണ്ട്.

Story first published: Wednesday, June 2, 2021, 20:55 [IST]
Other articles published on Jun 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+