Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമംഗമായ മുനാഫ് പട്ടേല്‍ ക്രിക്കറ്റ് കളിയില്‍ നിന്നും വിരമിച്ചു

മുംബൈ: ഒരുകാലത്ത് ഇന്ത്യന്‍ പേസ് ബൗളിങ്ങിലെ കുന്തമുനയായിരുന്ന ബൗളര്‍ മുനാഫ് പട്ടേല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നി്‌നും വിരമിക്കല്‍ പ്രഖ്യാപിച്ചു. 2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ ടീമിലുണ്ടായിരുന്ന താരമാണ് മുനാഫ്. വരാനിരിക്കുന്ന ടി10 ക്രിക്കറ്റ് ലീഗില്‍ രജ്പുത് ടീമിനുവേണ്ടി കളിക്കാനിരിക്കെയാണ് മുനാഫ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

munaf patel world cup winner retires

2003ല്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ എയ്ക്കുവേണ്ടി കളിച്ചാണ് മുനാഫ് ആദ്യ ഫസ്റ്റ് ക്ലാസ് മത്സരത്തിന് തുടക്കമിടുന്നത്. 2006ല്‍ ഇന്ത്യയ്ക്കായി ടെസ്റ്റ് ടീമിലും ഉള്‍പ്പെട്ടു. ഇംഗ്ലണ്ടിനെതിരെ ആയിരുന്നു അരങ്ങേറ്റം. ഒരു മാസത്തിനുശേഷം ഏകദിന ടീമിലും മുനാഫ് അംഗമായി. 13 ടെസ്റ്റുകളിലും 70 ഏകദിന മത്സരങ്ങളിലും 3 ടി20 മത്സരങ്ങളിലും ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞിട്ടുണ്ട്. ടെസ്റ്റില്‍ 35 വിക്കറ്റുകളും ഏകദിനത്തില്‍ 86ഉം ടി20യില്‍ 4 വിക്കറ്റുകളും നേടി.

തനിക്കൊപ്പം ക്രിക്കറ്റ് കളിച്ചവരെല്ലാം വിരമിച്ചു കഴിഞ്ഞെന്ന് മുനാഫ് പറഞ്ഞു. ധോണി മാത്രമാണ് കളിക്കളത്തില്‍ ശേഷിക്കുന്നത്. അതുകൊണ്ടുതന്നെ വിരമിക്കല്‍ അത്ര പ്രയാസകരമുള്ളതല്ല. എല്ലാ കളിക്കാര്‍ക്കും ഒരു വിരമിക്കല്‍ സമയമുണ്ട്. യുവ താരങ്ങള്‍ കളിച്ചുവരികയാണ്. അവരുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്നില്ല. ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു താന്‍. അതിനേക്കാള്‍ വലുതൊന്നും നേടാനില്ലെന്നും താരം പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റില്‍ ബറോഡയ്ക്കുവേണ്ടിയും, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവര്‍ക്കായും മുനാഫ് കളിച്ചിട്ടുണ്ട്. ഐപിഎല്‍ തുടക്കത്തില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്നു. പിന്നീട് മുംബൈയിലേക്കും ഗുജറാത്ത് ലയണ്‍സിലേക്കും പോയി. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചെങ്കിലും അവസരം കിട്ടിയാല്‍ ഐപിഎല്‍ ഉള്‍പ്പെടെയുള്ള ലീഗുകളില്‍ താരം സജീവമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Saturday, November 10, 2018, 11:10 [IST]
Other articles published on Nov 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+