Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിജയ് ഹസാരെ ട്രോഫി: പൃഥ്വി ഫ്‌ളോപ്പായിട്ടും മുംബൈ പതറിയില്ല... ദില്ലിയെ തകര്‍ത്ത് ചാംപ്യന്‍മാര്‍

ബെംഗളൂരു: ഇന്ത്യയിലെ പ്രധാനപ്പെട്ട ആഭ്യന്തര ടൂര്‍ണമെന്റുകളിലൊന്നായ വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ ജേതാക്കളായി. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ കലാശപ്പോരില്‍ ഗൗതം ഗംഭീര്‍ നയിച്ച ദില്ലിയെ നാലു വിക്കറ്റിനാണ് ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായ മുംബൈ മുട്ടുകുത്തിച്ചത്. ബൗളര്‍മാര്‍ അരങ്ങുവാണ മല്‍സരത്തില്‍ മുംബൈയ്ക്കു ജയത്തിനായി കഠിനാധ്വാനം ചെയ്യേണ്ടിവന്നു. മുംബൈയുടെ മൂന്നാമത്തെ വിജയ് ഹസാരെ ട്രോഫി കിരീടവിജയമാണിത്. ഇതിനു മുമ്പ് 2006-07 സീസണിലാണ് മുംബൈ അവസാനമായി ജേതാക്കളായത്.

1

ആദ്യം ബാറ്റ് ചെയ്ത ദില്ലിയെ 50 ഓവര്‍ ബാറ്റ് ചെയ്യാന്‍ പോലും മുംബൈ അനുവദിച്ചില്ല. 45.4 ഓവറില്‍ 177 റണ്‍സിന് ദില്ലിയെ മുംബൈ ബൗളര്‍മാര്‍ എറിഞ്ഞുവീഴ്ത്തി. മറുപടിയില്‍ 35 ഓവറില്‍ ആറു വിക്കറ്റിന് മുംബൈ ലക്ഷ്യത്തിലെത്തുകയായിരുന്നു. നേരത്തേ ദില്ലി നിരയില്‍ ഒരാള്‍ പോലും അര്‍ധസെഞ്ച്വറി തികച്ചില്ല. 41 റണ്‍സെടുത്ത ഹിമ്മത്ത് സിങാണ് ടോപ്‌സ്‌കോറര്‍. ധ്രുവ് ഷോറെ 31 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഗംഭീറിന് ഒരു റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്നു വിക്കറ്റ് വീതമെടുത്ത ധവാല്‍ കുല്‍ക്കര്‍ണിയും ശിവം ദുബെയുമാണ് ദില്ലിയെ വരിഞ്ഞുകെട്ടിയത്. തുഷാര്‍ ദേശ്പാണ്ഡെയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചു.

മറുപടിയില്‍ ദില്ലിയും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ മുംബൈ പതറി. ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍ഷനായ പൃഥ്വി ഷാ എട്ടു റണ്‍സ് മാത്രമെടുത്ത് ഇന്നിങ്‌സിലെ മൂന്നാമത്തെ പന്തില്‍ തന്നെ പുറത്തായി. ആദ്യ രണ്ടു പന്തുകളിലും ബൗണ്ടറി നേടി മികച്ച രീതിയില്‍ തുടങ്ങിയ പൃഥ്വി മൂന്നാമത്തെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. നാലിന് 44 റണ്‍സെന്ന നിലയിലേക്ക് വീണ മുംബൈയെ രക്ഷിച്ചത് ആദിത്യ താരെയുടെ (71) വീരോചിത ഇന്നിങ്‌സാണ്. 89 പന്തില്‍ 13 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. സിദ്ധേഷ് ലാദാണ് (48) മറ്റൊരു പ്രധാന സ്‌കോറര്‍.

Story first published: Saturday, October 20, 2018, 16:15 [IST]
Other articles published on Oct 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+