ഐപിഎല്ലില്‍ ആറാം കിരീടമെന്ന ലക്ഷ്യവുമായി ഇറങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് ഇത്തവണ ആദ്യ എതിരാളികളായി ലഭിച്ചിരിക്കുന്നത്. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെയാണ്. ഇതോടെ രോഹിത് ശര്‍മ- വിരാട് കോലി മാറ്റുരയ്ക്കലിന് കൂടിയാണ് ലോകം സാക്ഷിയാവുക. ഏപ്രില്‍ ഒമ്പതിന് നടക്കുന്ന ടൂര്‍ണമെന്റിലെ ഉദ്ഘാടന മല്‍സരവും ഇതു തന്നെയാണ്. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഹോംഗ്രൗണ്ടിലാണ് ഈ മല്‍സരം.
മുംബൈ ടീം ചെന്നൈയില്‍ തന്നെ തുടരും. 13ന് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്, 17ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് 20ന് ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരുമായും ഇതേ ഗ്രൗണ്ടില്‍ മുംബൈ ഏറ്റുമുട്ടും. ചെന്നൈയ്ക്കു പുറത്ത് മുംബൈയുടെ ആദ്യ കളി 29നു ഡല്‍ഹിയില്‍ വച്ച് രാജസ്ഥാന് റോല്സിനെതിരേയാണ്. ശേഷം മേയ് 1ന് ചെന്നൈ സൂപ്പര്‍ കിങ്സ്, മേയ് നാലിന് സണ്‍റൈസേഴ്സ് ഹൈദരാബാദ്, മേയ് 8ന് രാജസ്ഥാന് റോയല്‍സ് എന്നിവരെയും ഡല്‍ഹിയില്‍ വച്ച് മുംബൈ നേരിടും.
തുടര്‍ന്നു ബെംഗളൂരുവിലേക്കു തിരിക്കുന്ന മുംബൈ ടീം മേയ് 10ന് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സുമായും 13ന് പഞ്ചാബ് കിങ്സുമായും 16ന് ചെന്നൈ സൂപ്പര്‍ കിങ്സുമായും ഏറ്റുമുട്ടും. മുംബൈയുടെ ശേഷിച്ച കളികള്‍ കൊല്‍ക്കത്തയിലാണ്. മേയ് 20ന് ആര്‍സിബിയെയും 23നു ഡല്‍ഹിയെയും ഇവിടെ വച്ച് മുംബൈ നേരിടും.
മുംബൈയുടെ മല്‍സരക്രമം
മുംബൈ - ബാംഗ്ലൂര്‍ (ഏപ്രില്‍ 9, ചെന്നൈ, 7.30 pm)
മുംബൈ- കൊല്‍ക്കത്ത (ഏപ്രില്‍ 13, ചെന്നൈ, 7.30 pm)
മുംബൈ- ഹൈദരാബാദ് (ഏപ്രില്‍ 17, ചെന്നൈ, 7.30 pm)
മുംബൈ- ഡല്‍ഹി (ഏപ്രില്‍ 20, ചെന്നൈ, 7.30 pm)
മുംബൈ- പഞ്ചാബ് (ഏപ്രില്‍ 23, ചെന്നൈ, 7.30 pm)
മുംബൈ- രാജസ്ഥാന് (ഏപ്രില്‍ 29, ഡല്‍ഹി, 3.30 pm)
മുംബൈ- ചെന്നൈ (മേയ് 1, ഡല്‍ഹി, 7.30 pm)
മുംബൈ- ഹൈദരാബാദ് (മേയ് 4, ഡല്‍ഹി, 7.30 pm)
മുംബൈ- രാജസ്ഥാന് (മേയ് 8, ഡല്‍ഹി, 7.30 pm)
മുംബൈ- കൊല്‍ക്കത്ത (മേയ് 10, ബാംഗ്ലൂര്‍, 7.30 pm)
മുംബൈ - പഞ്ചാബ് (മേയ് 13, ബാംഗ്ലൂര്‍, 3.30 pm)
മുംബൈ - ചെന്നൈ (മേയ് 16, ബാംഗ്ലൂര്‍, 7.30 pm)
മുംബൈ - ബാംഗ്ലൂര്‍ (മേയ് 20, കൊല്‍ക്കത്ത, 7.30 pm)
മുംബൈ- ഡല്‍ഹി (മേയ് 23, കൊല്‍ക്കത്ത, 3.30 pm)
മുംബൈ ഇന്ത്യന്‍സ് ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ആദിത്യ താരെ, അന്മോല്പ്രീത് സിംഗ്, അനുകുല്‍ റോയ്, ധവാല്‍ കുല്‍ക്കര്‍ണി, ഹാര്‍ദിക് പാണ്ഡ്യ, ഇഷാന് കിഷന്, ജസ്പ്രീത് ബുംറ, ജയന്ത് യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ക്വിന്റണ്‍ ഡി കോക്ക്, രാഹുല്‍ ചഹാര്‍, സൂര്യകുമാര്‍ യാദവ്, ട്രെന്റ് ബോള്‍ട്ട്, ക്രിസ് ലിന്, സൗരഭ് തിവാരി, മൊഹ്സിന്‍ ഖാന്, ആദം മില്‍നെ, നഥാന്‍ കോള്‍ട്ടര്‍നൈല്‍, പിയൂഷ് ചൗള, ജെയിംസ് നീഷാം, യുധ്വീര് സിംഗ്, മാര്‍ക്കോ ജെന്സന്, അര്ജുന് ടെണ്ടുല്‍ക്കര്‍.