Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ തുടങ്ങിയതേയുള്ളൂ; രോഹിത് ശര്‍മയ്ക്ക് വന്‍ തുക പിഴ

രോഹിത് ശര്‍മയ്ക്ക് പിഴ ശിക്ഷ വിധിച്ചു

മുംബൈ: കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പിഴ ശിക്ഷ വിധിച്ചു. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപയാണ് രോഹിത് പിഴയായി അടയ്‌ക്കേണ്ടത്. ഐപിഎല്ലില്‍ ഇത്തവണ ആദ്യമായാണ് ഇങ്ങനെയൊരു പിഴ വിധിക്കുന്നതെന്ന് ഐപിഎല്‍ അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

rohitsharma

കിങ്‌സ് ഇലവനെതിരെ ആദ്യം ബാറ്റ് ചെയ്ത മുംബൈ 8 വിക്കറ്റിന് തോറ്റിരുന്നു. മുംബൈ 176 റണ്‍സെടുത്തപ്പോള്‍ പഞ്ചാബ് സ്‌കോര്‍ അനായാസം പിന്നിട്ടു. മധ്യ ഓവറുകളില്‍ ബാറ്റിങ് പതുക്കെയായതാണ് തോല്‍വിക്ക് കാരണമായതെന്ന് രോഹിത് പിന്നീട് പറഞ്ഞിരുന്നു. മൊഹാലിയിലെ പിച്ച് വലിയ സ്‌കോറുകള്‍ പിന്തുടരാന്‍ പ്രാപ്തമായതാണ്. നന്നായി പന്തെറിഞ്ഞെങ്കിലും ഫലം കിട്ടിയില്ലെന്നും രോഹിത് വ്യക്തമാക്കി.

ബൗളര്‍മാരെ കുറ്റം പറയാന്‍ രോഹിത് തയ്യാറായില്ല. അവസാന ഓവറുകളില്‍ സ്‌കോര്‍ നിയന്ത്രിക്കാനായി കൂടിയാലോചനകള്‍ നടത്തിയതാണ് ഓവര്‍ നിരക്ക് കുറയാന്‍ ഇടായായത്. ഇതോടെ അടുത്തമത്സരത്തില്‍ രോഹിത്തിന് കൂടുതല്‍ സമ്മര്‍ദ്ദം ഏല്‍ക്കേണ്ടിവന്നേക്കാം. സമാനകുറ്റം ആവര്‍ത്തിച്ചാല്‍ കളികളില്‍നിന്നും വിലക്ക് ഉള്‍പ്പെടെ ക്യാപ്റ്റന് ലഭിക്കുമെന്തിനാല്‍ ഓവര്‍നിരക്ക് നിയന്ത്രിക്കാന്‍ രോഹിത് പാടുപെടേണ്ടിവരും.

Story first published: Sunday, March 31, 2019, 11:39 [IST]
Other articles published on Mar 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+