വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജയം തുടരാന്‍ മുംബൈ, തിരിച്ചുവരാന്‍ പഞ്ചാബ്, ഗെയ്‌ലിനെ തളക്കാന്‍ ബൂംറയ്ക്കാകുമോ?

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുനേര്‍. കൊല്‍ക്കത്തയോട് 28 റണ്‍സിന് തോല്‍വി ഏറ്റുവാങ്ങിയ ക്ഷീണത്തില്‍ പഞ്ചാബിറങ്ങുമ്പോള്‍ വിരാട് കോലിയയെും സംഘത്തെയും അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് മുംബൈയുടെ വരവ്. രാജസ്ഥാനെതിരേ മങ്കാദിങ്ങിലൂടെ വിവാദം സൃഷ്ടിച്ച അശ്വിന് കൊല്‍ക്കത്തയ്‌ക്കെതിരേ പറ്റിയ വലിയ അമളിയാണ് കളിയില്‍ പഞ്ചാബിനെ തോല്‍വിയിലേക്ക് നയിച്ചത്.

ഐപിഎല്‍: സഞ്ജുവിന്റെ സെഞ്ച്വറി വിഫലം... രാജസ്ഥാനെ തകര്‍ത്ത് ഹൈദരാബാദ്ഐപിഎല്‍: സഞ്ജുവിന്റെ സെഞ്ച്വറി വിഫലം... രാജസ്ഥാനെ തകര്‍ത്ത് ഹൈദരാബാദ്

ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കേണ്ടത് അശ്വിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. കൊല്‍ക്കത്തയ്‌ക്കെതിരേ നാല് ഓവറില്‍ 47 റണ്‍സ് വിട്ടുകൊടുത്ത അശ്വിന് വിക്കറ്റൊന്നും നേടാനുമായില്ല. സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയ പ്രതീക്ഷയോടെയാണ് പഞ്ചാബിന്റെ വരവെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല.എതിരാളികളായ മുംബൈ ഇന്ത്യന്‍സിന്റെ ഉജ്ജ്വല ഫോമിനെ തളച്ചിടുക അശ്വിനും സംഘത്തിനും കടത്തുവെല്ലുവിളിയാണ്. ശക്തമായ ബൗളിങ് നിരയുള്ള മുംബൈയ്‌ക്കെതിരേ പഞ്ചാബ് ബാറ്റിങ് നിര വിയര്‍ക്കുമോയെന്ന് കാത്തിരുന്ന് കാണാം. ഇന്ത്യന്‍ സമയം രാത്രി 8 മണിമുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1ല്‍ മത്സരം തത്സമയം സംപ്രേഷണം ചെയ്യും.

ബൗളിങ് കരുത്തോടെ മുംബൈ

ബൗളിങ് കരുത്തോടെ മുംബൈ

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് ഫാസ്റ്റ് ബൗളര്‍മാര്‍ ടീമിലുള്ളതാണ് മുംബൈ ഇന്ത്യന്‍സിന്റെ കരുത്ത്. ജസ്പ്രീത് ബൂംറയ്‌ക്കൊപ്പം ലസിത് മലിംഗയും മുംബൈ ടീമിലേക്കെത്തിയതോടെ ടീമിന്റെ ആത്മവിശ്വാസം ഇരട്ടിച്ചു. ബംഗളൂരുവിനെതിരേ ഇരുവരുടെയും ബൗളിങ് മികവാണ് മുംബൈയ്ക്ക് ആവേശ ജയം സമ്മാനിച്ചത്. റണ്‍ വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടുന്നതോടൊപ്പം ഡെത്ത് ഓവറുകളില്‍ വിക്കറ്റുകള്‍ പിഴിയാനും ബൂംറ മിടുക്കു കാട്ടുന്നു. പരിചയസമ്പത്തേറയുള്ള മലിംഗയുടെ മിന്നല്‍ യോര്‍ക്കറുകളും എതിരാളികളെ വെള്ളം കുടിപ്പിക്കും. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ബാറ്റുകൊണ്ട് അവസാന മത്സരത്തില്‍ തിളങ്ങിയെങ്കിലും പന്തുകൊണ്ട് നിരാശപ്പെടുത്തുന്നു.
ബംഗളൂരുവിനെതിരേ മൂന്ന് ഓവറില്‍ 37 റണ്‍സ് വഴങ്ങിയ ഹര്‍ദിക്കിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. ന്യൂസീലന്‍ഡ് പേസര്‍ മിച്ചല്‍ മഗ്ലെങ്ങന്‍ ആദ്യ ഓവറുകളില്‍ വിക്കറ്റ് നേടാന്‍ മിടുക്കനാണ്.ബംഗളൂരുവിനെതിരേ തിളങ്ങിയില്ലെങ്കിലും ഡല്‍ഹിക്കെതിരായ ആദ്യ മത്സരത്തില്‍ മഗ്ലെങ്ങന്‍ മികവ് കാട്ടിയിരുന്നു. മായങ്ക് മാര്‍ക്കണ്ടെയുടെ സ്പിന്‍ ബൗളിങ് മുംബൈയ്ക്ക് പ്രതീക്ഷ നല്‍കുമ്പോള്‍ ക്രുണാല്‍ പാണ്ഡ്യയ്ക്ക് ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല.

ഓപ്പണിങ്ങില്‍ രോഹിതിനൊപ്പം ക്വിന്റന്‍ ഡീ കോക്കും

ഓപ്പണിങ്ങില്‍ രോഹിതിനൊപ്പം ക്വിന്റന്‍ ഡീ കോക്കും

രോഹിത് ശര്‍മ ഉള്‍പ്പെടുന്ന ടോപ് ഓഡര്‍ ബാറ്റിങ് നിര ഫോം കണ്ടെത്തിക്കഴിഞ്ഞു. ഓപ്പണിങ്ങില്‍ രോഹിതിനൊപ്പം ക്വിന്റന്‍ ഡീ കോക്കും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നു. സൂര്യ കുമാര്‍ യാദവ്,യുവരാജ് സിങ് എന്നിവരും തരക്കേടില്ലാതെ കളിക്കുന്നുണ്ടെങ്കിലും മദ്ധ്യനിരയില്‍ കീറോണ്‍ പൊള്ളാര്‍ഡിന് മികച്ച സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.പല മത്സരങ്ങളിലും ഒറ്റയ്ക്ക് ടീമിനെ വിജയത്തിലെത്തിച്ചിട്ടുള്ള പൊള്ളാര്‍ഡുകൂടി ഫോം കണ്ടെത്തിയാല്‍ മുംബൈയെ തടുത്തിടാന്‍ എതിരാളികള്‍ പാടുപെടും

എല്ലാം ക്രിസ് ഗെയ്‌ലില്‍

എല്ലാം ക്രിസ് ഗെയ്‌ലില്‍

വിന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് പഞ്ചാബിന്റെ വരവ്. അവസാന സീസണിലെ പഞ്ചാബിന്റെ ടോപ് സ്‌കോറര്‍ കെ.എല്‍ രാഹുല്‍ രണ്ട് മത്സരങ്ങളിലും നിറം മങ്ങിയത് ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്നു.മൂന്നാമനായി ക്രീസിലെത്തുന്ന മായങ്ക് അഗര്‍വാളും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നു.സര്‍ഫറാസ് ഖാന്‍,ഡേവിഡ് മില്ലര്‍,മന്ദീപ് സിങ് എന്നിവര്‍ ഉള്‍പ്പെടുന്ന മദ്ധ്യനിരയും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനാവുന്നില്ല.
ബൗളിങ് നിരയില്‍ മുഹമ്മദ് ഷമിയും ആന്‍ഡ്രേ ടൈയുമെല്ലാം ഡെത്ത് ഓവറുകളില്‍ നന്നായി തല്ലുകൊള്ളുന്നു. കോടികള്‍ മുടക്കി ടീമിലെത്തിച്ച വരുണ്‍ ചക്രവര്‍ത്തി വലിയ ദുരന്തമായി മാറി. പരിചയസമ്പത്തില്ലാത്ത വരുണിന് കളിച്ച രണ്ട് മത്സരങ്ങളിലും നന്നായി തല്ല്കിട്ടി.രാജസ്ഥാനോട് ജയിച്ച പഞ്ചാബ് മുംബൈയ്‌ക്കെതിരെ ജയിക്കണമെങ്കില്‍ പതിനെട്ടടവും പുറത്തെടുക്കേണ്ടി വരും.

കണക്കുകളില്‍ മുംബൈ

കണക്കുകളില്‍ മുംബൈ

കഴിഞ്ഞ 11 സീസണുകളിലായി 22 തവണയാണ് ഇരു ടീമും ഏറ്റുമുട്ടിയത്. ഇതില്‍ 12 തവണയും മുംബൈ ജയിച്ചപ്പോള്‍ 10 തവണ പഞ്ചാബും ജയിച്ചു.

Story first published: Saturday, March 30, 2019, 9:58 [IST]
Other articles published on Mar 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X