വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാംപ്യന്‍മാര്‍ക്ക് നിര്‍ണായകം; കുതിപ്പ് തുടരാന്‍ കെകെആര്‍

മുംബൈ: ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് ഇന്ന് നിര്‍ണായക അങ്കം. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ സ്വന്തം തട്ടകത്തില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ മുംബൈക്ക് ജയിച്ചേ മതിയാവൂ. വൈകീട്ട് നാലിന് മുബൈയുടെ ഹോംഗ്രൗണ്ടായ വാംഖഡെയിലാണ് മല്‍സരം. നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് രോഹിത് ശര്‍മ നയിക്കുന്ന മുംബൈ. ഒമ്പത് മല്‍സരങ്ങളില്‍ മൂന്ന് ജയവും ആറ് തോല്‍വിയും ഉള്‍പ്പെടെ ആറ് പോയിന്റാണ് മുംബൈക്കുള്ളത്. എന്നാല്‍, പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ദിനേഷ് കാര്‍ത്തിക് നയിക്കുന്ന കെകെആര്‍. ഒമ്പത് മല്‍സരങ്ങളില്‍ നിന്ന് അഞ്ച് ജയവും നാല് തോല്‍വിയും ഉള്‍പ്പെടെ 10 പോയിന്റാണ് കെകെആറിനുള്ളത്. സീസണില്‍ ഇരു ടീമും ആദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നത്.

രോഹിതില്‍ പ്രതീക്ഷയര്‍പ്പിച്ച് മുംബൈ

രോഹിതില്‍ പ്രതീക്ഷയര്‍പ്പിച്ച് മുംബൈ

വെടിക്കെട്ട് ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായ രോഹിത് ശര്‍മയെ ചുറ്റിപ്പറ്റിയാണ് ഐപിഎല്ലില്‍ മുംബൈയുടെ പ്രയാണവും തകര്‍ച്ചയും. സീസണിലെ മുംബൈയുടെ ഒമ്പത് മല്‍സരങ്ങളും ഈ നിരീക്ഷണം ശരിവയ്ക്കുന്ന തരത്തിലായിരുന്നു. മുംബൈ ജയിച്ച മൂന്നു മല്‍സരങ്ങളും ബാറ്റിങില്‍ രോഹിത് ശര്‍മ മുന്നിട്ടു നയിച്ചവയായിരുന്നു. രോഹിത് ബാറ്റിങില്‍ നിറംമങ്ങിയ മല്‍സരങ്ങളിലെല്ലാം മുംബൈ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. അതുകൊണ്ട് തന്നെ രോഹിത് ക്രീസിലുണ്ടെങ്കില്‍ മുംബൈയുടെ വിജയപ്രതീക്ഷ വാനോളമാണ്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ സീസണിിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ വിജയം അനിവാര്യമായതിനാല്‍ രോഹിതിലാണ് മുംബൈയുടെ പ്രതീക്ഷകള്‍. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും മുംബൈ നിരയിലുണ്ടെങ്കിലും വിജയത്തിനരികില്‍വച്ച് പലപ്പോഴും മല്‍സരം കൈവിടുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ. ഓപണര്‍ സൂര്യകുമാര്‍ യാദവ്, ക്രുനാല്‍ പാണ്ഡ്യ, രോഹിത്, ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷാന്‍ എന്നിവരുടെ മികച്ച ബാറ്റിങാണ് പഞ്ചാബിനെതിരേ മുംബൈക്ക് വിജയം നേടിക്കൊടുത്തത്. ബൗളിങില്‍ ജസ്പ്രിത് ബുംറ, മായങ്ക് മാര്‍ക്കണ്ഡെ, മിച്ചെല്‍ മക്ലേഗന്‍, ബെന്‍ കട്ടിങ്, ഹാര്‍ദിക് എന്നിവരെയാണ് പ്രധാനമായും മുംബൈ ആശ്രയിക്കുന്നത്. സീസണില്‍ ഇതുവരെ ഫോം കണ്ടെത്താന്‍ കഴിയാത്ത കരീബിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡിനെ മുംബൈ ഇന്നും പുറത്തിരുത്തുമെന്നാണ് റിപോര്‍ട്ടുകള്‍. പൊള്ളാര്‍ഡിനു പകരം അവസാന രണ്ട് മല്‍സരങ്ങളിലും ജെപി ഡുമിനിയെയാണ് മുംബൈ ഇറക്കിയത്.

ഹാട്രിക് വിജയം തേടി കെകെആര്‍

ഹാട്രിക് വിജയം തേടി കെകെആര്‍

കാര്‍ത്തികിന്റെ കീഴില്‍ മികച്ച പ്രകടനമാണ് സീസണില്‍ കൊല്‍ക്കത്ത നടത്തികൊണ്ടിരിക്കുന്നത്. അവസാന രണ്ട് മല്‍സരങ്ങളിലും വെന്നിക്കൊടി നാട്ടിയാണ് കെകെആറിന്റെ വരവ്. വാംഖഡെയില്‍ മുംബൈയെ വീഴ്ത്താനായാല്‍ പ്ലേ ഓഫിലേക്ക് ഒരുപടി കൂടി അടുക്കാന്‍ കെകെആറിന് കഴിയും. ടീമിലെ ഓരോ താരങ്ങളും നിര്‍ണായക ഘട്ടങ്ങളില്‍ തങ്ങളുടേതായ പ്രകടന മികവ് പുലര്‍ത്തുന്നതാണ് കൊല്‍ക്കത്തയുടെ സവിശേഷത. ബാറ്റിങില്‍ ക്രിസ് ലിന്‍, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍, റോബിന്‍ ഉത്തപ്പ, ശുബ്മാന്‍ ഗില്‍, കാര്‍ത്തിക്, ആന്ദ്രെ റസ്സല്‍ എന്നിവരിലാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍. നരെയ്ന്‍. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ റസ്സല്‍, ശിവാം മാവി, പിയൂഷ് ചൗള, മിച്ചെല്‍ ജോണ്‍സന്‍, കുല്‍ദീപ് യാദവ്, ടോം ഖുറന്‍ എന്നിവരുള്‍പ്പെടുന്നതാണ് കെകെആര്‍ ബൗളിങ് നിര. പരിക്കിനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സത്തില്‍ പുറത്തിരുന്ന നിതീഷ് റാണെ ഇന്ന് കെകെആര്‍ നിരയില്‍ തിരിച്ചെത്തിയേക്കും.

മുംബൈ ഇന്ത്യന്‍സ്:

മുംബൈ ഇന്ത്യന്‍സ്:

മുംബൈ ഇന്ത്യന്‍സ്: സൂര്യകുമാര്‍ യാദവ്, എവിന്‍ ലെവിസ്, ഇഷാന്‍ കിഷാന്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജെപി ഡുമിനി, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ബെന്‍ കട്ടിങ്, മിച്ചെല്‍ മക്ലേഗന്‍, മായങ്ക് മാര്‍ക്കണ്ഡെ, ജസ്പ്രിത് ബുംറ.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്: ക്രിസ് ലിന്‍, സുനില്‍ നരെയ്ന്‍, റോബിന്‍ ഉത്തപ്പ, ശുബ്മാന്‍ ഗില്‍, നിതീഷ് റാണെ/റിന്‍കു സിങ്, ദിനേഷ് കാര്‍ത്തിക് (ക്യാപ്റ്റന്‍), ആന്ദ്രെ റസ്സല്‍, ശിവാം മാവി, പിയൂഷ് ചൗള, മിച്ചെല്‍ ജോണ്‍സന്‍/ടോം ഖുറന്‍, കുല്‍ദീപ് യാദവ്.

Story first published: Sunday, May 6, 2018, 10:47 [IST]
Other articles published on May 6, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X