വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: വാംഖഡെ വിളിക്കുന്നു... പൂരത്തിന് കൊടിയേറ്റം, ആരു നേടും കന്നിയങ്കം?

രാത്രി എട്ടിന് ഉദ്ഘാടന മല്‍സരത്തില്‍ മുംബൈ ചെന്നൈയുമായി ഏറ്റുമുട്ടും

മുംബൈ: ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്. ഐപിഎല്ലിന്റെ പതിനൊന്നാം സീസണിനു ശനിയാഴ്ച തുടക്കമാവും. ഇനിയുള്ള നാളുകള്‍ രാജ്യത്തിന് അകത്തും പുറത്തുമുള്ള ക്രിക്കറ്റ് പ്രേമികള്‍ പൂരലഹരിയിലായിരിക്കും. ബൗണ്ടറികളുടെയും സിക്‌സറുകളുടെയും പെരുമഴ തീര്‍ക്കുന്ന ഐപിഎല്‍ ഇന്ത്യയില്‍ മാത്രമല്ല പുറത്തും ക്രിക്കറ്റ് ആരാധര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ടൂര്‍ണമെന്റാണ്. ഐപിഎല്ലിന്റെ വരവോടെയാണ് മറ്റു പ്രമുഖ രാജ്യങ്ങളും ഇതു കോപ്പിയടിച്ച് സമാനമായ ടൂര്‍ണമെന്റുകള്‍ക്കു തുടക്കം കുറിച്ചത്. പക്ഷെ അവയ്‌ക്കൊന്നും ഐപിഎല്ലിന്റെ ഗ്ലാമറിനൊപ്പം എത്താന്‍ സാധിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

എട്ടു ടീമുകളാണ് ഇത്തവണത്തെ ഐപിഎല്ലില്‍ കിരീടപ്രതീക്ഷയുമായി പോര്‍ക്കളത്തിലിറങ്ങുന്നത്. 60 മല്‍സരങ്ങള്‍ ലീഗിലുണ്ടാവും. ഹോം- എവേ ഫോര്‍മാറ്റിലായി ഓരോ ടീമും പരസ്പരം ഓരോ തവണയാണ് ഏറ്റുമുട്ടുക. പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്നവര്‍ അടുത്ത റൗണ്ടിലേക്കു യോഗ്യത നേടും. ക്വാളിഫയര്‍ 1, എലിമിനേറ്റര്‍, ക്വാളിഫയര്‍ 2 എന്നിങ്ങനെയായിരിക്കും പിന്നീടുള്ള മല്‍സരങ്ങള്‍. മെയ് 27നാണ് ഐപിഎല്ലിലെ കിരീടവിജയികളെ കണ്ടെത്താനുള്ള കലാശക്കളി.

രണ്ടു മുന്‍ ചാംപ്യന്‍മാരുടെ തിരിച്ചുവരവെന്ന നിലയില്‍ ഈ സീസണിലെ ഐപിഎല്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ചെന്നൈ സൂപ്പര്‍കിങ്‌സും രാജസ്ഥാന്‍ റോയല്‍സുമാണ് ഐപിഎല്ലിലേക്ക് മടങ്ങിവന്നിരിക്കുന്നത്. ശനിയാഴ്ച രാത്രി മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ രാത്രി എട്ടിനു നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ജേതാക്കളാ മുംബൈ ഇന്ത്യന്‍സും മുന്‍ വിജയികളായ ചെന്നൈയും കൊമ്പുകോര്‍ക്കും. വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകള്‍ക്കു ശേഷമായിരിക്കും മുംബൈ- ചെന്നൈ പോരാട്ടം.

ജയത്തോടെ തുടങ്ങാന്‍ മുംബൈ, ചെന്നൈ

ജയത്തോടെ തുടങ്ങാന്‍ മുംബൈ, ചെന്നൈ

പുതിയ സീസണിനു ജയത്തോടെ തന്നെ തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാവും ചെന്നൈയും മുംബൈയും ഉദ്ഘാടന മല്‍സരത്തിനിറങ്ങുന്നത്. രണ്ടു വര്‍ഷത്തെ ഗ്യാപ്പിനു ശേഷമിറങ്ങുന്ന ചെന്നൈക്കു പഴയ ഒത്തൊരുമയോടെ കളിക്കുകയെന്നതാവും ഏറ്റവും വലിയ വെല്ലുവിളി. ക്യാപ്റ്റന്‍ എംഎസ് ധോണിയടക്കമുള്ള ചില കളിക്കാരെ മാറ്റിനിര്‍ത്തിയാല്‍ ചെന്നൈ ടീമിലെ പലരും പുതുതായി എത്തിയതാണ്.
അതേസമയം, മല്‍സരം ഹോംഗ്രൗണ്ടിലാണെന്നതും കഴിഞ്ഞ സീസണിന്റെ തുടര്‍ച്ചയായി തന്നെയാണ് ഈ സീസണില്‍ ഇറങ്ങുന്നത് എന്നതും മുംബൈക്കു അനുകൂല ഘടകമാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെക്കൂടാതെ ഹര്‍ദിക് പാണ്ഡ്യ, സഹോഗരന്‍ ക്രുനാല്‍ പാണ്ഡ്യ, ജസ്പ്രീത് ബുംറ, കിരോണ്‍ പൊള്ളാര്‍ഡ് എന്നിവരൊഴികെ മുംബൈ ടീമിലെ മറ്റുള്ളവരെല്ലാം പുതിയ കളിക്കാരാണ്.

രോഹിത് x ധോണി

രോഹിത് x ധോണി

ദേശീയ ടീമിലെ സഹതാരങ്ങളായ രോഹിത് ശര്‍മയും എംഎസ് ധോണിയും വ്യത്യസ്ത ക്ലബ്ബുകള്‍ക്കൊപ്പം മുഖാമുഖം വരുന്നുവെന്നതാണ് ഉദ്ഘാടന മല്‍സരത്തിലെ മറ്റൊരു കൗതുകം. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ക്യാപ്റ്റനാണ് രോഹിത്. 60.66 ആണ് അദ്ദേഹത്തിന്റെ വിജയ ശരാശരി. ചുരുങ്ങിയത് 30 മല്‍സരങ്ങളിലെ ശരാശരി പരിഗണിച്ചാല്‍ രോഹിത്തിനെ കടത്തിവെട്ടാന്‍ മറ്റൊരു ക്യാപ്റ്റനില്ല. മൂന്നു തവണ ടീമിനെ ഐപിഎല്‍ കിരീടത്തിലേക്കും നയിക്കാന്‍ രോഹിത്തിനായിട്ടുണ്ട്്. 2013, 15, 17 വര്‍ഷങ്ങളിലായിരുന്നു മുംബൈയുടെ കിരീടവിജയങ്ങള്‍.
മറുഭാഗത്ത് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനായ ധോണി ഐപിഎല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ ചെന്നൈയുടെ നായകനാണ്. 2010, 11 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ചെന്നൈയെ ചാംപ്യന്‍മാരാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കൂടാതെ നാലു തവണ ചെന്നൈയെ റണ്ണറപ്പാക്കിയതും ധോണിയായിരുന്നു. ഇതുവരെ കളിച്ച എട്ടു സീസണുകളിലും ചെന്നൈയുടെ ക്യാപ്റ്റന്‍ അദ്ദേഹം തന്നെയായിരുന്നു. പിന്നീട് 2016ല്‍ ചെന്നൈ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതോടെ ധോണി ടീം വിടാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

ബാറ്റിങില്‍ ഇവര്‍

ബാറ്റിങില്‍ ഇവര്‍

ക്യാപ്റ്റന്‍ രോഹിത് തന്നെയായിരിക്കും മുംബൈ ബാറ്റിങിന്റെ നട്ടെല്ല്. ഇന്ത്യയുടെ ഭാവി വിക്കറ്റ് കീപ്പറെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇഷാന്‍ കിഷനും വെസ്റ്റ് ഇന്‍ീഡീസിന്റെ എവിന്‍ ലൂയിസും ചേര്‍ന്നായിരിക്കും മുംബൈക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഇരുവരും ഇടംകൈ ബാറ്റ്‌സ്മാന്‍മാര്‍ ആണെന്നതാണ് ശ്രദ്ധേയം. ലൂയിസും ഇഷാനും സമീപകാലത്ത് ഉജ്ജ്വല പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ വിന്‍ഡീസിന്റെ ടോപ്‌സ്‌കോററായിരുന്നു ലൂയിസ്. ഇഷാന്‍ ആവട്ടെ ആഭ്യന്തര ക്രിക്കറ്റില്‍ സമീപകാലത്ത് മിന്നുന്ന പ്രകടനമാണ് നടത്തുന്നത്.
മറുഭാഗത്ത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ് ചെന്നൈയുടെ തുറുപ്പുചീട്ട്. ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡിന് ഉടമ കൂടിയാണ് റെയ്‌ന. അടുത്തിടെ ദേശീയ ടീമിലേക്കു തിരിച്ചെത്തിയ അദ്ദേഹം ചില മികച്ച ഇന്നിങ്‌സുകള്‍ കളിക്കുകയും ചെയ്തിരുന്നു.
ഫഫ് ഡുപ്ലെസി, ധോണി, മുരളി വിജയ് എന്നിവരാണ് ബാറ്റിങില്‍ ചെന്നൈയുടെ മറ്റു മിന്നും താരങ്ങള്‍. ഫിനിഷര്‍മാരായി രവീന്ദ്ര ജഡേജയും ഡ്വയ്ന്‍ ബ്രാവോയുമുണ്ട്.

ബൗളിങില്‍ മുംബൈ മുന്നില്‍

ബൗളിങില്‍ മുംബൈ മുന്നില്‍

ഇരുടീമുകളുടെയും ബൗളിങ് പരിശോധിക്കുമ്പോള്‍ മുന്‍തൂക്കം മുംബൈക്കു തന്നെയാണ് ബുംറയ്‌ക്കൊപ്പം ബംഗ്ലാദേശ് പേസ് സെന്‍സേഷന്‍ മുസ്തഫിസുര്‍ റഹ്മാന്‍ കൂടി ചേരുന്നതോടെ മുംബൈ കൂടുതല്‍ അപകടകാരികളാവും. അവസാന ഓവറുകളില്‍ പന്തെറിയുന്നതില്‍ സ്‌പെഷ്യലിസ്റ്റുകള്‍ കൂടിയാണ് ഇരുവരും. കൂടാതെ ഹര്‍ദിക് പാണ്ഡ്യ, പാറ്റ് കമ്മിന്‍സ് എന്നിവരും മുംബൈ നിരയിലുണ്ട്.
അതേസമയം, ചെന്നൈയെ സംബന്ധിച്ചിടത്തോളം ബൗളിങ് അത്ര മികച്ചതല്ല. ടീമിന്റെ ബൗളിങ് തുറുപ്പുചീട്ട് ബാവോയായിരിക്കും. ട്വന്റി 20 ക്രിക്കറ്റില്‍ ബ്രാവോയുടെ അനുഭവസമ്പത്ത് തങ്ങള്‍ക്കു ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ. ദക്ഷിണാഫ്രിക്കയുടെ ഇംറാന്‍ താഹിറായിരിക്കും സ്പിന്‍ വിഭാഗത്തിനു ചുക്കാന്‍ പിടിക്കുക.

ഭാജി കളിക്കുമോ?

ഭാജി കളിക്കുമോ?

കഴിഞ്ഞ സീസണ്‍ വരെ മുംബൈ നിരയില്‍ ഉണ്ടായിരുന്ന ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ഇത്തവണ ചെന്നൈക്കു വേണ്ടിയായിരിക്കും പന്തെറിയുക. തന്റെ മുന്‍ ടീമംഗങ്ങള്‍ക്കെതിരേ ഭാജിയുടെ പ്രകടനം എങ്ങനെയായിരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തെ ചെന്നൈ ടീമുല്‍ ഉള്‍പ്പെടുത്തുമെന്നു തന്നെയാണ് സൂചന.
നേരത്തേ ചെന്നൈ ക്യാപ്റ്റനായിരുന്നപ്പോള്‍ ഇന്നിങ്‌സിലെ ആദ്യ ഓവര്‍ തന്നെ സ്പിന്നര്‍ ആര്‍ അശ്വിനെ കൊണ്ട് എറിയിച്ചിട്ടുള്ള ധോണി ഇത്തവണ ഭാജിയെക്കൊണ്ട് അത്തരമൊരു പരീക്ഷണത്തിനു മുതിര്‍ന്നാല്‍ മല്‍സരം രസകരമാവും. ഇഷാന്‍ കിഷനും ലൂയിസിനും ഭാജിയുടെ കറങ്ങുന്ന പന്തുകള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാവുമോയെന്നതാവും പിന്നീടുള്ള ചോദ്യം.

ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്കു വിജയസാധ്യത

ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്കു വിജയസാധ്യത

വാംഖഡെ സ്റ്റേഡിയം ചേസിങ് ഗ്രൗണ്ടെന്നാണ് അറിയപ്പെടുന്നതെങ്കിലും ചേസിങ് വിജയശതമാനം കുറവാണെന്നതാണ് യാഥാര്‍ഥ്യം. ആദ്യം ബാറ്റ് ചെയ്യുന്ന ടീമാണ് 51.4 ശതമാനവും വിജയച്ചിരിക്കുന്നത്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമുകളുടെ വിജയശരാശരി 48.6 ആണ്. രാത്രിയിലെ മഞ്ഞുവീഴ്ചയാണ് മല്‍സരഫലത്തെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകം. അതുകൊണ്ടു തന്നെ ടോസ് ലഭിക്കുന്ന ടീം ശനിയാഴ്ച ആദ്യം ബാറ്റ് ചെയ്യാനാണ് സാധ്യത.
ബാറ്റ്‌സ്മാന്‍മാരെ തുണയ്ക്കുന്ന വാംഖഡെയിലെ പിച്ചില്‍ മഞ്ഞുവീഴ്ചയ്ക്കു മുമ്പ് തന്നെ ഒരുപക്ഷെ റണ്‍മഴയ്ക്കായിരിക്കും ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയാവുക.

നേര്‍ക്കുനേര്‍

നേര്‍ക്കുനേര്‍

ഐപിഎല്ലില്‍ ഇതുവരെയുള്ള കണക്കുകളില്‍ മുംബൈയ്ക്കാണ് മുന്‍തൂക്കം. ഇതുവരെ 23 മല്‍സരങ്ങളിലാണ് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഐപിഎല്ലില്‍ മുഖാമുഖം വന്നിട്ടുള്ളത്. ഇതില്‍ 13ലും വിജയിച്ചത് മുംബൈയാണ്. 10 മല്‍സരങ്ങളിലാണ് ചെന്നൈ ജയിച്ചുകയറിയത്.

സാധ്യതാ ടീം
--------------
മുംബൈ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), എവിന്‍ ലൂയിസ്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കിരോണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ, പാറ്റ് കമ്മിന്‍സ്, രാഹുല്‍ ചഹര്‍, മുസ്തിസുര്‍ റഹ്മാന്‍, ജസ്പ്രീത് ബുംറ
ചെന്നൈ സൂപ്പര്‍ കിങ്‌സ്: എംഎസ് ധോണി (ക്യാപ്റ്റന്‍), മുരളി വിജയ്, ഷെയ്ന്‍ വാട്‌സന്‍, സുരേഷ് റെയ്‌ന, ഫഫ് ഡു പ്ലെസി, കേദാദര്‍ ജാദവ്, ഡ്വയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍, ഹര്‍ഭജന്‍ സിങ്, ഇമ്രാന്‍ താഹിര്‍.

തുടക്കം തന്നെ കല്ലുകടി... രണ്‍വീറിനു പിന്നാലെ പരിണീതിയുമില്ല, ഉദ്ഘാടനച്ചടങ്ങില്‍ നിന്നും പിന്മാറി തുടക്കം തന്നെ കല്ലുകടി... രണ്‍വീറിനു പിന്നാലെ പരിണീതിയുമില്ല, ഉദ്ഘാടനച്ചടങ്ങില്‍ നിന്നും പിന്മാറി

ഡിആര്‍എസ്, ഇടക്കാല ട്രാന്‍സ്ഫര്‍... ഇത് ഹൈടെക്ക് ഐപിഎല്‍, സ്വാഗതം ചെയ്ത് രോഹിത്തും ജയവര്‍ധനെയുംഡിആര്‍എസ്, ഇടക്കാല ട്രാന്‍സ്ഫര്‍... ഇത് ഹൈടെക്ക് ഐപിഎല്‍, സ്വാഗതം ചെയ്ത് രോഹിത്തും ജയവര്‍ധനെയും

Story first published: Saturday, April 7, 2018, 10:34 [IST]
Other articles published on Apr 7, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X