വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: വീണ്ടും മിന്നിക്കുമോ മുംബൈ? ടീമിനെ അറിയാം... തുറുപ്പുചീട്ടുകളെയും

നിലവിലെ ഐപിഎല്‍ ചാംപ്യന്‍മാര്‍ കൂടിയാണ് മുംബൈ

മുംബൈ: ഐപിഎല്ലിന്റെ മറ്റൊരു സീസണ്‍ കൂടി പടിവാതില്‍ക്കെ എത്തി നില്‍ക്കുകയാണ്. 13ാം സീസണിന് ആരവമുയരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് കിരീടം നിലനിര്‍ത്തുമോയെന്നാണ് അറിയാനിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ടൂര്‍ണമെന്റില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മുട്ടുകുത്തിച്ചാണ് രോഹിത് ശര്‍മ നയിച്ച മുംബൈ നാലാം തവണയും ജേതാക്കളായത്.

IPL 2020: ഒന്നും നടക്കില്ല, കളിയാക്കിയവരുടെ വായടപ്പിച്ച് ധോണി! വീഡിയോ കാണാംIPL 2020: ഒന്നും നടക്കില്ല, കളിയാക്കിയവരുടെ വായടപ്പിച്ച് ധോണി! വീഡിയോ കാണാം

ഇത്തവണയും ശക്തരായ ടീമിനെയാണ് മുംബൈ അണിനിരത്തുന്നത്. സീസണിനു മുന്നോടിയായുള്ള ലേലത്തില്‍ ചില കളിക്കാരെ മുംബൈ തങ്ങളുടെ തട്ടകത്തിലേക്കു കൊണ്ടു വരികയും ചെയ്തിരുന്നു. മുംബൈ ടീമിനെയും സംഘത്തിലെ പ്രധാനപ്പെട്ട കളിക്കാരെയും അടുത്തറിയാം.

മുംബൈ ടീം

മുംബൈ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, സൂര്യകുമാര്‍ യാദവ്, അന്‍മോല്‍പ്രീത് സിങ്, ക്രിസ് ലിന്‍, സൗരഭ് തിവാരി, ധവാല്‍ കുല്‍ക്കര്‍ണി, ജസ്പ്രീത് ബുംറ, ലസിത് മലിങ്ക, മിച്ചെല്‍ മക്ലെനഗന്‍, രാഹുല്‍ ചഹാര്‍, ട്രെന്റ് ബോള്‍ട്ട്, മൊഹ്‌സിന്‍ ഖാന്‍, പ്രിന്‍സ് ബല്‍വന്ത് റായ് സിങ്, ദിഗ്‌വിജയ് സിങ് ദേശ്മുഖ്, ഹാര്‍ദിക് പാണ്ഡ്യ, ജയന്ത് യാദവ്, കിരോണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, അനുകുല്‍ റോയ്, നതാന്‍ കൂള്‍ട്ടര്‍ നൈല്‍, ഇഷാന്‍ കിഷന്‍, ക്വിന്റണ്‍ ഡികോക്ക്, ആദിത്യ താരെ.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ടീമിന്റെ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ മുംബൈയുടെ നട്ടെല്ലാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ കൂടിയായ ഹിറ്റ്മാന്‍ ഒറ്റയ്ക്കു മല്‍സരഗതി മാറ്റാന്‍ ശേഷിയുള്ള താരമാണ്. മുംബൈയുടെ നാല് ഐപിഎല്‍ കിരീടങ്ങളും രോഹിത്തിനു കീഴിലായിരുന്നു. രോഹിത് ഇത്തവണ ബാറ്റിങില്‍ കത്തിക്കയറിയാല്‍ മുംബൈയെ തടയുക ദുഷ്‌കരമാവും.

ഹാര്‍ദിക് പാണ്ഡ്യ

ഹാര്‍ദിക് പാണ്ഡ്യ

പരിക്കിലെ തോല്‍പ്പിച്ച് മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിത് പാണ്ഡ്യയാണ് മുംബൈയുടെ മറ്റൊരു തുറുപ്പുചീട്ട്. ബാറ്റിങിലും ബൗളിങിലും ടീമിന് ഒരുപോലെ ആശ്രയിക്കാവുന്ന താരമാണ് അദ്ദേഹം. വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള ഹാര്‍ദിക്കിന്റെ വരവ് തീരുമാനിക്കുന്നതില്‍ ഐപിഎല്ലിലെ പ്രകടനം നിര്‍ണായകമായി മാറും.

സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍

സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍

ഐപിഎല്ലില്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലും മുംബൈയ്ക്കു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവ്. ഈ വര്‍ഷമാദ്യം ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യ എ ടീമിനായും താരം മിന്നിയിരുന്നു.
അതേസമയം, യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ ഭാവി സൂപ്പര്‍ താരമാവാന്‍ ശേഷിയുള്ള കളിക്കാരനെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ജസ്പ്രീത് ബംറ

ജസ്പ്രീത് ബംറ

ബൗളിങില്‍ മുംബൈയുടെ കുന്തമുനയായിരിക്കും പേസ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറ. പരിക്ക് മാറി ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയ ശേഷം തുടക്കത്തില്‍ പതറിയ ബുംറ ന്യൂസിലാന്‍ഡിനെതിരേയുള്ള അവസാന ടെസ്റ്റ് പരമ്പരയില്‍ താളം വീണ്ടെടുത്തിരുന്നു. ഈ സീസണില്‍ മുംബൈയുടെ ഭാവി തീരുമാനിക്കുന്നതില്‍ ബുംറയുടെ പ്രകടനം നിര്‍ണായകമായി മാറും.

ക്വിന്റണ്‍ ഡികോക്ക്

ക്വിന്റണ്‍ ഡികോക്ക്

ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കിനെ കഴിഞ്ഞ വര്‍ഷമാണ് ഐപിഎല്‍ ലേലത്തിനു മുമ്പ് ആര്‍സിബിയില്‍ നിന്നു മുംബൈ സ്വന്തമാക്കിയത്. ഡികോക്കിന്റെ വരവോടെ മുംബൈ ബാറ്റിങിന്റെ ആഴം വര്‍ധിച്ചിട്ടുണ്ട്.

കിരോണ്‍ പൊള്ളാര്‍ഡ്

കിരോണ്‍ പൊള്ളാര്‍ഡ്

ദീര്‍ഘകാലമായി ഐപിഎല്ലില്‍ മുംബൈയുടെ അവിഭാജ്യ ഘടകമായിരുന്നു വിന്‍ഡീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡ്. കഴിഞ്ഞ സീസണില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കഴിയാത്തതിന്റെ ക്ഷീണം ഇത്തവണ തീര്‍ക്കാനായിരിക്കും പൊള്ളാര്‍ഡിന്റെ ശ്രമം.

ലസിത് മലിങ്ക

ലസിത് മലിങ്ക

ശ്രീലങ്കയുടെ പേസ് ഇതിഹാസം ലസിത് മലിങ്ക മുംബൈയുടെ നിര്‍ണായക താരങ്ങളിലൊരാളാണ്. കരിയറില്‍ ഒരുപക്ഷെ മലിങ്കയുടെ അവസാനത്തെ ഐപിഎല്‍ കൂടിയായിരിക്കും ഇത്. കഴിഞ്ഞ ഐപിഎല്‍ ഫൈനലില്‍ സിഎസ്‌കെയ്‌ക്കെതിരേ നിര്‍ണായകമായ അവസാന ഓവര്‍ ബൗള്‍ ചെയ്ത് മുംബൈയ്ക്കു ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത് മലിങ്കയായിരുന്നു.

മുന്‍ പ്രകടനം

മുന്‍ പ്രകടനം

2008- അഞ്ചാസ്ഥാനം
2009- ഏഴാം സ്ഥാനം
2010- റണ്ണേഴ്‌സപ്പ്
2011- ക്വാളിഫയര്‍ 2
2012- എലിമിനേറ്റര്‍
2013- ചാംപ്യന്‍മാര്‍
2014-എലിമിനേറ്റര്‍
2015- ചാംപ്യന്‍മാര്‍
2016- അഞ്ചാംസ്ഥാനം
2017- ചാംപ്യന്‍മാര്‍
2018- അഞ്ചാംസ്ഥാനം
2019- ചാംപ്യന്‍മാര്‍

Story first published: Tuesday, March 10, 2020, 14:15 [IST]
Other articles published on Mar 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X