For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപില്‍ എട്ടാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് ചാമ്പ്യന്മാര്‍

By Mithra Nair

കൊല്‍ക്കത്ത: ഇഷ്ട ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സ് രോഹിത്തിന് തുണച്ചു. എ.പി.എല്‍ എട്ടാം സീസണ്‍ കീരീടം മുംബൈ ഇന്ത്യന്‍സിന്‍ സ്വന്തം.കലാശപ്പോരില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എറിഞ്ഞ് വീഴ്ത്തിയാണ് മുംബൈ ഇന്ത്യന്‍സ് ചാമ്പ്യന്‍മാരായത്.

ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 41 റണ്‍സിന് തോല്‍പിച്ച മുംബൈ തങ്ങളുടെ രണ്ടാം കിരീടമുയര്‍ത്തിയത്. 2013 ഇതേ ഗ്രൗണ്ടില്‍ നടന്ന ഫൈനലിന്റെ തനിയാവര്‍ത്തനമായി കഴിഞ്ഞ ദിവസം ഇവിടെ നടന്നത്. ചെന്നൈക്കും കൊല്‍ക്കത്തക്കും ശേഷം രണ്ടുതവണ ചാമ്പ്യന്മാരാകുന്ന ടീമെന്ന നേട്ടവും മുംബൈ സ്വന്തമാക്കി.

mubai-indns-jpg.png

ആറുവട്ടം ഐ.പി.എല്ലിന്റെ ഫൈനലിലെത്തിയിട്ടും മഹേന്ദ്രസിങ് ധോനിയുടെ സംഘത്തിന്റെ കിരീടനേട്ടം രണ്ടില്‍ ഒതുങ്ങിപ്പോയി. അര്‍ശശതകം (50) നേടി മുംബൈയുടെ വിജയത്തില്‍നിര്‍ണായക പങ്കുവഹിച്ച നായകന്‍ രോഹിത് ശര്‍മയാണ് കളിയിലെ കേമന്‍. സ്‌കോര്‍: മുംബൈ 20 ഓവറില്‍ 5ന് 202; ചെന്നൈ 20 ഓവറില്‍ 8ന് 161.

ടോസ് നേടിയ ചെന്നൈ നായകന്‍ എം.എസ് ധോണി മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങിനയച്ചു. ധോണിയുടെ തീരുമാനം തെറ്റിയെന്ന് അടിവരയിട്ടായിരുന്നു മുംബൈ താരങ്ങളുടെ ബാറ്റിങ് വെടിക്കെട്ട്. മറുപടി ബാറ്റിങിനിറങ്ങിയ ചെന്നൈക്ക് ഒരുഘട്ടത്തില്‍ പോലും മുംബൈയ്ക്കു വെല്ലുവിളിയുയര്‍ത്താനായില്ല. അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ഡെയ്ന്‍ സ്മിത്തിനൊഴികെ മറ്റാര്‍ക്കും ചെന്നൈ നിരയില്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ചെന്നൈ അനിവാര്യമായ തോല്‍വി ചോദിച്ചുവാങ്ങി.

Story first published: Monday, May 25, 2015, 9:21 [IST]
Other articles published on May 25, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+