ഇന്ത്യയെ തോല്‍പ്പിച്ചത് കാര്‍ത്തിക്!! പറയാതെ പറഞ്ഞ് മുംബൈ ഇന്ത്യന്‍സ്, ക്രുനാലിന് കൈയടിയും

ഹാമില്‍റ്റണ്‍: ന്യൂസിലാന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20യില്‍ കൈയെത്തുംദൂരത്ത് വിജയം ഇന്ത്യ വിജയം കൈവിട്ടതിന്റെ നിരാശയിലാണ് ആരാധകര്‍. വന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കു വെറും നാലു റണ്‍സിനാണ് മല്‍സരവും പരമ്പരയും അടിയറവ് വയ്‌ക്കേണ്ടിവന്നത്. ഒരു ഘട്ടത്തില്‍ അസാധ്യമെന്നു തോന്നിച്ച ലക്ഷ്യത്തിന് തൊട്ടരികില്‍ വരെ ഇന്ത്യയെ എത്തിച്ചത് ദിനേഷ് കാര്‍ത്തികിന്റെയും ക്രുനാല്‍ പാണ്ഡ്യയുടയും തീപൊരി ഇന്നിങ്‌സകളായിരുന്നു.
കാര്‍ത്തിക് 16 പന്തില്‍ നാലു സിക്‌സറുകളോടെ 33 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ ക്രുനാല്‍ 13 പന്തില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 26 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. അവസാന ഓവറില്‍ സിംഗിളെടുത്ത് സ്‌ട്രൈക്ക് കൈമാറാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഇപ്പോള്‍ ക്രൂശിക്കപ്പെടുകയാണ് കാര്‍ത്തിക്. താരത്തിനെ പരോക്ഷമായി വിമര്‍ശിച്ച് ക്രുനാലിന്റെ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സും രംഗത്തു വന്നിട്ടുണ്ട്.

അവസാന ഓവറില്‍ 14 റണ്‍സ്
നാലു വിക്കറ്റ് കൈയിലിരിക്കെ അവസാന ഓവറില്‍ ഇന്ത്യക്കു വിജയിക്കാന്‍ 14 റണ്‍സാണ് വേണ്ടിയിരുന്നത്. എന്നാല്‍ ടിം സോത്തിയുടെ ഈ ഓവറില്‍ 11 റണ്‍സ് മാത്രമേ ഇന്ത്യക്കു ലഭിച്ചുള്ളൂ. ആദ്യ പന്തില്‍ കാര്‍ത്തിക് രണ്ടു റണ്‍സ് നേടി. രണ്ടാമത്തെ പന്തില്‍ റണ്‍സില്ല.
മൂന്നാമത്തെ പന്തില്‍ സിംഗിള്‍ നേടി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ കാര്‍ത്തിക് വിസമ്മതിക്കുകയും ചെയ്തു. തൊട്ടടുത്ത പന്തില്‍ താരത്തിന് നേടാനായത് വെറും ഒരു റണ്‍സ് മാത്രം. ഇതോടെ ജയിക്കാന്‍ അവസാന രണ്ടു പന്തുകളിലും 13 റണ്‍സെന്ന അപ്രാപ്ര്യമായ വെല്ലുവിളിയാണ് ഇന്ത്യ നേരിട്ടത്.

ക്രുനാലിന് സ്‌ട്രൈക്ക് നല്‍കിയില്ല
ക്രുനാല്‍ അനായാസം വലിയ ഷോട്ടുകള്‍ കളിച്ചു കൊണ്ടിരിക്കെയാണ് കാര്‍ത്തിക് മൂന്നാമത്തെ പന്തില്‍ സിംഗിള്‍ നിഷേധിച്ചത്. തൊട്ടടുത്ത പന്തില്‍ ബൗണ്ടറിയോ സിക്‌സറോ നേടുകയായിരുന്നു താരത്തിന്റെ ലക്ഷ്യം. ഇത് ഫ്‌ളോപ്പായതോടെ മല്‍സരം ഇന്ത്യയുടെ കൈയില്‍ നിന്നും വഴുതിപ്പോവുകയും ചെയ്തു.
ഇതേ തുടര്‍ന്നാണ് ക്രുനാലിന് സ്‌ട്രൈക്ക് നിഷേധിച്ച കാര്‍ത്തികിനെതിരേ മുംബൈ ഇന്ത്യന്‍സ് രംഗത്തുവന്നിരിക്കുന്നത്.
മുംബൈയുടെ ട്വീറ്റ്
മല്‍സരശേഷം തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെയാണ് ക്രുനാലിന്റേ പേര് മാത്രം പരാമര്‍ശിച്ച് മുംബൈ പോസ്റ്റിട്ടത്. 13 പന്തില്‍ നിന്നും പുറത്താവാതെ 26 റണ്‍സെടുത്ത ക്രുനാല്‍ പാണ്ഡ്യക്ക് അവസാന ഓവറില്‍ നേരിടാനായത് ഒരു പന്ത് മാത്രം. നിര്‍ഭാഗ്യം കെപി എന്നായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ട്വീറ്റ്. കാര്‍ത്തികിന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും വെറുമൊരു പന്ത് മാത്രമേ ക്രുനാലിന് നേരിടാനായുള്ളൂവെന്ന മുംബൈയുടെ വാക്കുകളില്‍ നിന്നു തന്നെ അവര്‍ ഒളിയമ്പെയ്തത് ആര്‍ക്കു നേരെയാണെന്നു വ്യക്തമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications