Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: സൂപ്പര്‍ ഓവറില്‍ മുംബൈ സൂപ്പര്‍... ഹൈദരാബാദിനെ വീഴ്ത്തി പ്ലേഓഫില്‍

1
45927

മുംബൈ: ടൈയും തുടര്‍ന്നു സൂപ്പര്‍ ഓവറും വേണ്ടി വന്ന ത്രില്ലറില്‍ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു മിന്നും വിജയം. മുന്‍ ജേതാക്കളും നിലവിലെ റണ്ണറപ്പുമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച മുംബൈ പ്ലേഓഫിലേക്കു ടിക്കറ്റെടുക്കുകയും ചെയ്തു. ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവര്‍ക്കു ശേഷം പ്ലേഓഫിലെത്തിയ മൂന്നാമത്തെ ടീമാണ് മുംബൈ.

mumbai

ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ചു വിക്കറ്റിന് 162 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഹൈദരാബാദ് ആറു വിക്കറ്റിന് 162 റണ്‍സെടുത്തതോടെ കളി ടൈയായി. അവസാന പന്തില്‍ ഏഴു റണ്‍സാണ് ഹൈദരാബാദിന് വേണ്ടിയിരുന്നത്. മനീഷ് പാണ്ഡെ അവസാന പന്തില്‍ സിക്‌സര്‍ പറത്തിയതോടെ സ്‌കോര്‍ തുല്യം. തുടര്‍ന്ന നടന്ന സൂപ്പര്‍ ഓവറില്‍ എട്ടു റണ്‍സ് മാത്രമാണ് ഹൈദരാബാദിനു നേടാനായത്. മറുപടിയില്‍ മൂന്നാം പന്തില്‍ തന്നെ മുംബൈ ലക്ഷ്യം മറികടന്നു. റാഷിദ് ഖാന്റെ ആദ്യ പന്ത് സിക്‌സറിലേക്ക് പായിച്ച ഹര്‍ദിക് പാണ്ഡ്യയാണ് മുംബൈയുടെ ജയം അനായാസമാക്കിയത്. ഈ തോല്‍വിയോടെ ഹൈദരാബാദിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ക്കു മങ്ങലേല്‍ക്കുകയും ചെയ്തു.

ഹൈദരാബാദിന്റെ ഇന്നിങ്‌സില്‍ മനീഷ് പാണ്ഡെയാണ് (71*) ശ്രദ്ധേയമായ പ്രകടനം നടത്തിയത്. 47 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് പാണ്ഡെ 71 റണ്‍സ് അടിച്ചെടുത്തത്. മുഹമ്മദ് നബി (31), വൃധിമാന്‍ സാഹ (25) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. മുംബൈക്കു വേണ്ടി ജസ്പ്രീത് ബുംറ, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴത്തി.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. ഓപ്പണറും ദക്ഷിണാഫ്രിക്കന്‍ താരവുമായ ക്വിന്റണ്‍ ഡികോക്കിന്റെ (69*) അപരാജിത ഇന്നിങ്‌സാണ് മുംബൈയെ ഭദ്രമായ സ്‌കോറിലെത്തിച്ചത്. 58 പന്തുകള്‍ നേരിട്ട ഡികോക്ക് ആറു ബൗണ്ടറികളും രണ്ടു സിക്‌സറുകളും പായിച്ചു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ (24), സൂര്യകുമാര്‍ യാദവ് (23), ഹര്‍ദിക് പാണ്ഡ്യ (18), കിരോണ്‍ പൊള്ളാര്‍ഡ് (10) എന്നിവരാണ് രണ്ടക്ക സ്‌കോര്‍ നേടിയ മറ്റുള്ളവര്‍. ഹൈദരാബാദിനു വേണ്ടി പേസര്‍ ഖലീല്‍ അഹമ്മദ് മൂന്നു വിക്കറ്റെടുത്തു. മലയാളി പേസര്‍ ബേസില്‍ തമ്പി നാലോവറില്‍ 40 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

Story first published: Friday, May 3, 2019, 0:26 [IST]
Other articles published on May 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+