ജയിച്ചു, മുംബൈ - രാജസ്ഥാന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍
മുംബൈ: ഐ പി എല്‍ ക്രിക്കറ്റ് എന്നാല്‍ മാന്യന്മാരുടെ കളിയാണ് എന്ന് ഇത് കാണുന്നവര് പോയിട്ട് കളിക്കുന്നവര്‍ പോലും കരുതുന്നുണ്ടാവില്ല. രാഹുല്‍ ദ്രാവിഡിനെയും ലക്ഷ്മണെയും കൊണ്ട് പരസ്യം പറയിച്ചാല്‍ മാത്രം കളി മാന്യമാകില്ലെന്ന് ഐ പി എല്‍ ഭരണാധികാരികള്‍ തിരിച്ചറിഞ്ഞേ പറ്റൂ.
ടോസിട്ട ശേഷം പ്രവീണ്‍ കുമാറിന് പരിക്ക് പറ്റി എന്ന് പറഞ്ഞ് പ്രഗ്യാന്‍ ഓജയെ കളിപ്പിക്കാന്‍ തീരുമാനിച്ച മുംബൈ ഇന്ത്യന്‍സും അത് സമ്മതിച്ച മാച്ച് ഓഫീഷ്യലുകളും കളിയുടെ മാന്യതയ്ക്കാണ് വില പറഞ്ഞത്. രണ്ടാമത് ബൗള്‍ ചെയ്യുന്ന അവസ്ഥ മുതലാക്കാന്‍ വേണ്ടി ഫാസ്റ്റ് ബൗളറെ മാറ്റി സ്പിന്നറെ ടീമിലെടുത്ത് ഒരു തട്ടിപ്പ്.
എന്തായാലും ജീവന്മരണ പോരാട്ടത്തില്‍ ദില്ലിക്കെതിരെ മുംബൈ ജയിച്ചു. അവസാന കളിയില്‍ രാജസ്ഥാനെ തോല്‍പിച്ചാല്‍ പ്ലേ ഓഫിലും അവര്‍ക്ക് കളിക്കാം.

ഇതെന്ത് ന്യായം
സച്ചിന്‍, കുംബ്ലെ, പോണ്ടിംഗ്, ജോണ്‍ റൈറ്റ് തുടങ്ങിയ ഇതിഹാസ താരങ്ങള്‍ മെന്റര്‍മാരായുള്ള ടീമാണ് ഈ തീരുമാനമെടുത്തത് എന്നത് ക്രിക്കറ്റിന് തന്നെ മാനക്കേടാണ്.

മൈക് ഹസി മിന്നി
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് വേണ്ടി മൈക് ഹസി മിന്നി. 33 പന്തില്‍ 56 റണ്‍സെടുത്ത ഹസിയുടെ ബാറ്റിംഗ്

വീണ്ടും സിമണ്‍സ്
ലെന്‍ഡല്‍ സിമണ്‍സ് മുംബൈയുടെ ഭാഗ്യമാകുകയാണ്. 25 പന്തില്‍ 35 റണ്‍സായിരുന്നു സിമണ്‍സിന്റെ സമ്പാദ്യം

രോഹിത് ക്ലീന്‍
മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ക്ലീന്‍ ബൗള്‍ഡാകുന്നു

കെവിന്‍ ഫ്‌ലൂക്ക്
ഹര്‍ഭജനെ സ്വിച്ച് ഹിറ്റടിക്കാന്‍ നോക്കി വിക്കറ്റ് വലിച്ചെറിഞ്ഞ ദില്ലി ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സണ്‍

ഭാജി സൂപ്പര്‍
കെവിന്‍ പീറ്റേഴ്‌സണെ ക്ലീന്‍ ബൗള്‍ഡാക്കിയ ശേഷം ഹര്‍ഭജന്‍ സിംഗ്

ഡുമിനി വൈകി
ജെ പി ഡൂമിനി അടിച്ചുനോക്കിയെങ്കിലും കളി ജയിപ്പിക്കാനായില്ല.

താഹിര്‍ കലക്കി
മനോഹരമായ ബൗളിംഗിലൂടെ മുംബൈ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയ ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications