Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പകരം വന്ന് അരങ്ങേറ്റത്തില്‍ റെക്കോര്‍ഡ്... അല്‍സാരിയും പുറത്ത്, ഇനി ഹെന്‍ഡ്രിക്‌സ് മുംബൈ ടീമില്‍

മുംബൈ: ഐപിഎല്ലില്‍ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ പരിക്ക് വിടാതെ വേട്ടയാടുകയാണ്. ന്യൂസിലാന്‍ഡ് പേസര്‍ ആദം മില്‍നെയുടെ പകരക്കാരനായി മുംബൈക്കൊപ്പം ചേര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന്റെ യുവ പേസര്‍ അല്‍സാരി ജോസഫും പരിക്കിനെ തുടര്‍ന്നു നാട്ടിലേക്കു മടങ്ങി. ഇതേ തുടര്‍ന്നു ദക്ഷിണാഫ്രിക്കന്‍ പേസറായ ബ്യുറെന്‍ ഹെന്‍ഡ്രിക്‌സിനെ മുംബൈ ടീമിലുള്‍പ്പെടുത്തി. രാജസ്ഥാന്‍ റോയല്‍സിനെതിരായ തൊട്ടു മുമ്പത്തെ കളിയില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് അല്‍സാരിയുടെ തോളിനു പരിക്കുപറ്റിയത്. തുടര്‍ന്നു താരത്തിനു സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ നഷ്ടമാവുകയായിരുന്നു.

mi

മുംബൈക്കു വേണ്ടി ഈ സീസണില്‍ മൂന്നു മല്‍സരങ്ങളില്‍ മാത്രമേ അല്‍സാരി കളിച്ചിട്ടുള്ളൂ. സണ്‍റൈസേഴ്‌സിനെതിരേയായിരുന്നു താരത്തിന്റെ ഐപിഎല്‍ അരങ്ങേറ്റം. കന്നി മല്‍സരത്തില്‍ തന്നെ ഗംഭീര പ്രകടനത്തോടെ അല്‍സാരി വരവറിയിക്കുകയും ചെയ്തിരുന്നു. 3.4 ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റുകളാണ് താരം പോക്കറ്റിലാക്കിയത്. ഐപിഎല്ലില്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. പ്രഥമ സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി പാകിസ്താന്‍ പേസര്‍ സുഹൈല്‍ തന്‍വീര്‍ സ്ഥാപിച്ച 14 റണ്‍സിന് ആറു വിക്കറ്റെന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാവുകയായിരുന്നു.

ആദ്യ കളിയിലെ മാസ്മരിക പ്രകടനം തുടര്‍ന്നു കളിച്ച രണ്ടു മല്‍സരങ്ങളിലും പുറത്തെടുക്കാന്‍ അല്‍സാരിക്കായില്ല. ഏറെ റണ്‍സ് വിട്ടുകൊടുത്ത പേസര്‍ക്ക് വിക്കറ്റൊന്നും നേടാനും സാധിച്ചിരുന്നില്ല. 28 കാരനായ ഹെന്‍ഡ്രിക്‌സിന് ഐപിഎല്ലില്‍ ഇത് മൂന്നാമൂഴമാണ്. നേരത്തേ 2014, 15 സീസണുകളില്‍ താരം കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമുണ്ടായിരുന്നു. ഐപിഎല്ലില്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും ഒമ്പത് വിക്കറ്റുകളാണ് ഹെന്‍ഡ്രിക്‌സ് നേടിയത്.

Story first published: Wednesday, April 24, 2019, 9:16 [IST]
Other articles published on Apr 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+