വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ആര്‍സിബി വീണ്ടും തോല്‍വിയുടെ ട്രാക്കില്‍, തകര്‍ത്തുവിട്ട് മുംബൈ

സീസണിലെ ഏഴാം പരാജയമാണ് ആര്‍സിബി ഏറ്റുവാങ്ങിയത്

By Manu
ഐപിഎല്‍: ആര്‍സിബിയെ തകര്‍ത്ത് മുംബൈ | Oneindia Malayalam
1
45907

മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വീണ്ടും പരാജയവഴിയില്‍. മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനോട് അഞ്ചു വിക്കറ്റിനാണ് ആര്‍സിബി തോല്‍വി സമ്മതിച്ചത്. തുടര്‍ച്ചയായ ആറു തോല്‍വികള്‍ക്കു ശേഷം തൊട്ടുമുമ്പത്തെ കളിയില്‍ ജയിച്ച് ആര്‍സിബി വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ മുംബൈക്കെതിരേ ജയമാവര്‍ത്തിക്കാന്‍ വിരാട് കോലിക്കും സംഘത്തിനുമായില്ല.

mumbai

ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 171 റണ്‍സാണ് നേടിയത്. മറുപടിയില്‍ ബാറ്റിങ് നിരയില്‍ എല്ലാവരും നിര്‍ണായക സംഭാവനകള്‍ നല്‍കിയതോടെ ഒരോവറും അഞ്ചു വിക്കറ്റും ശേഷിക്കെ മുംബൈ ലക്ഷ്യം മറികടക്കുകയായിരുന്നു. ക്വിന്റണ്‍ ഡികോക്ക് (40), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (28), സൂര്യകുമാര്‍ യാദവ് (29), ഇഷാന്‍ കിഷന്‍ (21), ക്രുനാല്‍ പാണ്ഡ്യ (11) എന്നിവരാണ് പുറത്തായത്. 16 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 37 റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയും കസറി. ആര്‍സിബിക്കു വേണ്ടി യുസ് വേന്ദ്ര ചഹലും മോയിന്‍ അലിയും രണ്ടു വിക്കറ്റ് വീതമെടുത്തു.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനയക്കപ്പെട്ട ആര്‍സിബി ഏഴു വിക്കറ്റിന് 171 റണ്‍സ് നേടി. എബി ഡിവില്ലിയേഴ്‌സിന്റെയും (75) മോയിന്‍ അലിയുടെയും (50) ഇന്നിങ്‌സുകളാണ് ആര്‍സിബിയെ മികച്ച സ്‌കോറിലെത്തിച്ചത്. 51 പന്തില്‍ ആറു ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് എബിഡി ആര്‍സിബിയുടെ ടോപ്‌സ്‌കോററായത്. അലി 32 പന്തില്‍ അഞ്ചു സിക്‌സറുകളും ഒരു ബൗണ്ടറിയും പായിച്ചു. പാര്‍ഥീവ് പട്ടേലാണ് (28) ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. നായകന്‍ വിരാട് കോലി (8), മാര്‍ക്കസ് സ്റ്റോയ്ണിസ് (0) എന്നിവര്‍ നിരാശപ്പെടുത്തി. മൂന്നാം വിക്കറ്റില്‍ എബിഡി-അലി സഖ്യം ചേര്‍ന്നെടുത്ത 95 റണ്‍സാണ് ആര്‍സിബിയുടെ ഇന്നിങ്‌സിന് അടിത്തറയിട്ടത്. മുംബൈക്കു വേണ്ടി ലങ്കയുടെ ഇതിഹാസ പേസര്‍ ലസിത് മലിങ്ക നാലു വിക്കറ്റ് വീഴ്ത്തി. നാലോവറില്‍ 31 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം നാലു പേരെ പുറത്താക്കിയത്.

ടോസിനു ശേഷം മുംബൈ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ കളിച്ച അതേ ടീമിനെ ആര്‍സിബി നിലനിര്‍ത്തിയപ്പോള്‍ ഒരു മാറ്റവുമായാണ് മുംബൈ ഇറങ്ങിയത്. പരിക്കേറ്റ വിന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫിനു പകരം ശ്രീലങ്കന്‍ പേസര്‍ ലസിത് മലിങ്ക ടീമിലെത്തി.

Story first published: Monday, April 15, 2019, 23:49 [IST]
Other articles published on Apr 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X