For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ബ്രേക്കെടുത്ത് മുംബൈ, എല്ലാവരെയും ഒഴിവാക്കി!! അധികനാളേക്കില്ല

പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് മുംബൈ

By Manu

മുംബൈ: പതിവുപോലെ ഐപിഎല്ലിന്റെ തുടക്കത്തില്‍ പതറിയ ശേഷം ശക്തമായി തിരിച്ചുവരികയെന്ന പതിവ് മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഇത്തവണയും തെറ്റിച്ചില്ല. 10 റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ആറു ജയവും നാലു തോല്‍വിയുമടക്കം 12 പോയിന്റുമായി ലീഗില്‍ രണ്ടാമതുണ്ട് മുംബൈ.

ഇന്ത്യന്‍ ലോകകപ്പ് സംഘത്തിലെ മൂന്നു നിര്‍ണായക താരങ്ങള്‍ മുംബൈ നിരയിലുണ്ട്. മുംബൈയുടെ നായകന്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുമാണ് മറ്റുള്ളവര്‍. ഐപിഎല്ലില്‍ നിന്നു ചെറിയൊരു ബ്രേക്കെടുത്തിരിക്കുകയാണ് ഇപ്പോള്‍ മുംബൈ ടീം.

താരങ്ങള്‍ക്കു വിശ്രമം

താരങ്ങള്‍ക്കു വിശ്രമം

ഐപിഎല്ലില്‍ മുംബൈക്ക് ഇത് ചെറിയൊരു ഇടവേളയാണ്. ഏപ്രില്‍ 20ന് രാജസ്ഥാന്‍ റോയല്‍സിനെതിരേ നടന്ന മല്‍സരത്തിനു ശേഷം ടീമിലെ മുഴുവന്‍ കളിക്കാര്‍ക്കും വിശ്രമം നല്‍കിയിരിക്കുകയാണ് മുംബൈ.
ഇനി ഏപ്രില്‍ 26ന് ചെന്നൈ സൂപ്പര്‍ കിങ്‌സുമായാണ് മുംബൈയുടെ അടുത്ത മല്‍സരം. ഇതിനു തലേ ദിവസം തിരിച്ചെത്തണമെന്ന നിബന്ധനയോടെയാണ് കളിക്കാര്‍ക്കു വിശ്രമം അനുവദിച്ചിരിക്കുന്നത്.
കുടുംബത്തോടൊപ്പം സമയം ചെലവഴിച്ച് പുതിയ ഊര്‍ജത്തോടെ തിരിച്ചെത്തുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് മുംബൈ ടീം മാനേജ്‌മെന്റ് അറിയിച്ചു.

ഇന്ത്യന്‍ താരങ്ങളെ മാത്രം മുന്നില്‍ കണ്ടല്ല

ഇന്ത്യന്‍ താരങ്ങളെ മാത്രം മുന്നില്‍ കണ്ടല്ല

ലോകകപ്പ് ടീമംഗങ്ങളായ രോഹിത്, ഹര്‍ദിക്, ബുംറ എന്നിവരുടെ ഫിറ്റ്‌നസ് മാത്രം മുന്നില്‍ കണ്ടല്ല മുംബൈ ടീമിലെ എല്ലാവര്‍ക്കും വിശ്രമം നല്‍കിയതെന്നു ടീം മാനേജ്‌മെന്റിന്റെ വക്താവ് അറിയിച്ചു. രോഹിത്, പാണ്ഡ്യ, ബുംറ എന്നിവര്‍ മാത്രമല്ല ക്വിന്റണ്‍ ഡികോക്ക്, ലസിത് മലിങ്ക എന്നിവരും മുംബൈ ടീമിലുണ്ട്. കൂടാതെ ലോകകപ്പില്‍ കളിക്കുന്ന വേറെയും ചില താരങ്ങള്‍ ടീമിന്റെ ഭാഗമാണ്.
ഇവരുടെയെല്ലാം ജോലിഭാരം കുറയ്ക്കുന്നതിനു വേണ്ടിയാണ് വിശ്രമം നല്‍കിയത്. ലോകകപ്പില്‍ തങ്ങളുടെ ടീമുകള്‍ക്കായി ഏറ്റവും മികച്ച പ്രകടനം നടത്താന്‍ ഇതു സഹായിക്കും. വിദേശ താരങ്ങളില്‍ കൂടുതല്‍ പേരും കുടുംബത്തോടൊപ്പം ചെന്നൈയിലേക്കാണ് തിരിച്ചപ്പോള്‍ ഇന്ത്യന്‍ താരങ്ങളെല്ലാം വീട്ടിലേക്കു മടങ്ങുകയായിരുന്നുവെന്ന് ടീം വക്താവ് വിശദമാക്കി.

കോലി നേരത്തേ പറഞ്ഞിരുന്നു

കോലി നേരത്തേ പറഞ്ഞിരുന്നു

ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുമ്പ് തന്നെ ഇന്ത്യന്‍ ലോകകപ്പ് ടീമിന്റെ ഭാഗമായ ഐപിഎല്‍ താരങ്ങളുടെ ജോലിഭാരം കുറയ്ക്കാന്‍ ശ്രമിക്കണമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആവശ്യപ്പെട്ടിരുന്നു. ഐപിഎല്ലില്‍ താരങ്ങളുടെ ജോലി ഭാരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ഇക്കാര്യം ഫ്രാഞ്ചൈസികളെ അറിയിക്കുകയും ചെയ്തിരുന്നു. എല്ലാ താരങ്ങളുടെയും ജോലിഭാരം നിരീക്ഷിക്കും. താരങ്ങള്‍ക്കു ആവശ്യമെങ്കില്‍ ബ്രേക്കെടുക്കാന്‍ അവസരം നല്‍കുകയും ചെയ്യുമെന്നും കോലി വിശദമാക്കിയിരുന്നു.
ഐപിഎല്ലില്‍ ഈ സീസണില്‍ മുഴുവന്‍ കളിക്കാര്‍ക്കും വിശ്രമം നല്‍കിയ ഏക ടീം മുംബൈയാണ്.

Story first published: Monday, April 22, 2019, 15:11 [IST]
Other articles published on Apr 22, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+