ഐപിഎല്‍: ആറു കളികള്‍ക്ക് മലിങ്കയില്ല!! പിന്മാറാനും തയ്യാറെന്ന് പേസര്‍... മുംബൈക്ക് ഞെട്ടല്‍
മുംബൈ: ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായ മുംബൈ ഇന്ത്യന്‍സിന്റെ ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിങ്ക തുടക്കത്തിലെ ചില മല്‍സരങ്ങള്‍ക്കുണ്ടാവില്ല. കഴിഞ്ഞ സീസണില്‍ മുംബൈയുടെ പരിശീലക സംഘത്തിലായിരുന്നു അദ്ദേഹം. ഇത്തവണ തികച്ചും അപ്രതീക്ഷിതമായാണ് മലിങ്കയെ ലേലത്തില്‍ മുംബൈ വീണ്ടും തങ്ങളുടെ കൂടാരത്തിലേക്കു തിരികെ കൊണ്ടുവന്നത്.
സീസണിലെ ആദ്യ മല്‍സരം മുതല്‍ പേസര്‍ തങ്ങള്‍ക്കൊപ്പമുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു മുംബൈ. എന്നാല്‍ മുന്‍ ചാംപ്യന്‍മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ടാണ് മലിങ്ക തുടക്കത്തിലെ മല്‍സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി അറിയിച്ചത്.

പിന്‍മാറ്റത്തിനു കാരണം
ശ്രീലങ്കയില്‍ നടക്കുന്ന സൂപ്പര്‍ പ്രൊവിന്‍ഷ്യല്‍ ആഭ്യന്തര ഏകദിന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് മലിങ്ക സീസണിലെ തുടക്കത്തിലെ ആറോളം കളികളില്‍ നിന്നും പിന്‍മാറുന്നതായി അറിയിച്ചത്.
മേയ് അവസാനത്തോടെ ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ലങ്കയ്ക്കായി കളിക്കാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ലോകകപ്പിനു തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് സൂപ്പര്‍ പ്രൊവിന്‍ഷ്യല്‍ ചാംപ്യന്‍ഷിപ്പില്‍ കളിക്കാന്‍ മലിങ്ക തീരുമാനിച്ചത്.

പൂര്‍ണമായും പിന്‍മാറിയേക്കും
നിലവില്‍ തുടക്കത്തിലെ ആറോളം മല്‍സരങ്ങളില്‍ കളിക്കില്ലെന്നാണ് മലിങ്ക അറിയിച്ചിരുന്നതെങ്കിലും ഐപിഎല്ലിലെ മുഴുവന്‍ കളികളില്‍ നിന്നും വിട്ടുനില്‍ക്കാനും താരം ആലോചിക്കുന്നുണ്ട്. ലോകകപ്പില്‍ കളിക്കുന്നതിനു വേണ്ടി ഐപിഎല്ലില്‍ ഉപേക്ഷിക്കാനും താന്‍ തയ്യാറാണ്. തന്റെ പകരക്കാരനെ കണ്ടെത്തുന്നതാവും ഉചിതമെന്ന് മുംബൈ ഇന്ത്യന്‍സിനെ അറിയിക്കുകയും ചെയ്തതായി പേസര്‍ പറഞ്ഞു.
ഐപിഎല്ലില്‍ നിന്നുള്ള വരുമാനം നഷ്ടമാവുന്നതില്‍ നിരാശയില്ലെന്നും രാജ്യത്തിനായി കളിക്കുന്നതിനാണ് മുന്‍തൂക്കമെന്നും മലിങ്ക വ്യക്തമാക്കി.

ആരംഭിക്കുന്നത് ഏപ്രിലില്‍
ഏപ്രിലിലാണ് സൂപ്പര്‍ പ്രൊവിന്‍ഷ്യല്‍ ഏകദിന ടൂര്‍ണമെന്റ് ലങ്കയില്‍ നടക്കുന്നത്. ലോകകപ്പിനുള്ള തയ്യാറെടപ്പിന്റെ ഭാഗമായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. മുഴുവന്‍ താരങ്ങളും നിര്‍ബന്ധമായും ടൂര്‍ണമെന്റില്‍ പങ്കെടുക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഈ ടൂര്‍ണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ലോകകപ്പിനുള്ള ലങ്കന്‍ ടീമിനെ തിരഞ്ഞെടുക്കുക.
ബോര്‍ഡില്‍ നിന്നും എന്‍ഒസി വാങ്ങിയാണ് വാങ്ങിയാണ് മലിങ്ക ഐപിഎല്ലില്‍ കളിക്കാന്‍ അനുമതി നേടിയത്. എന്നാല്‍ ആഭ്യന്തര ടൂര്‍ണമെന്റില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഇപ്പോള്‍ താരം മുന്‍ഗണന നല്‍കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications