ന്യൂസിലന്റ് താരം ഗുപ്റ്റിലിന്റെ സമയം തെളിഞ്ഞു; ഇനി മുംബൈ ഇന്ത്യന്‍സില്‍

By Anwar Sadath

മുംബൈ: ഐപിഎല്‍ ടീമുകളാല്‍ തഴയപ്പെട്ട ന്യൂസിലന്റെ് ബാറ്റ്‌സ്മാന്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ മുംബൈ ഇന്ത്യന്‍സ് ടീമിലെടുത്തു. പരിക്കേറ്റ വെസ്റ്റിന്റീസ് ബാറ്റ്‌സ്മാന്‍ ലെന്‍ഡന്‍ സിമ്മണ്‍സിനു പകരമായാണ് ഗുപ്റ്റിലിന് മുംബൈ ടീമില്‍ ഇടം ലഭിച്ചത്. ഫിബ്രുവരിയില്‍ നടന്ന ലേലത്തില്‍ ഗുപ്റ്റിലിനെ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ടീമിലെടുത്തിരുന്നില്ല.

ടി20 കളിക്കാരില്‍ ലോകത്തെ മൂന്നാം റാങ്കുകാരനാണ് ഗുപ്റ്റില്‍. ന്യൂസിലന്റിനുവേണ്ടി ഏറെ വിജയങ്ങള്‍ നേടിയെടുത്ത ഗുപ്റ്റിലിന് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ അവസരം നിഷേധിച്ചത് അന്ന് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ടീമുകളില്‍ ഇടംനേടാന്‍ അര്‍ഹതയുണ്ടായിട്ടും തഴയപ്പെട്ട ഗുപ്റ്റിലിന് മുംബൈ ടീമിന്റെ വിളി ആശ്വാസമായി.

മികച്ച കോപ്പിബുക്ക് ഷോട്ടുകളാല്‍ റണ്‍നിരക്ക് അതിവേഗമുയര്‍ത്താന്‍ പ്രാപ്തിയുള്ള കളിക്കാരനാണ് ഗുപ്റ്റില്‍. ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ആയ ന്യൂസിലന്റ് താരം കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇരട്ട സെഞ്ച്വറി നേടി തന്റെ കഴിവ് തെളിയിക്കുകയും ചെയ്തിരുന്നു. ഗുപ്റ്റിലിന്റെ അനുഭവ സമ്പത്ത് മുംബൈ ടീമിന് ഗുണം ചെയ്യുമെന്ന് ക്രിക്കറ്റ് നിരീക്ഷകരും വിലയിരുത്തി.

അടുത്ത മത്സരങ്ങള്‍ മുതല്‍ കിവി ബാറ്റ്‌സ്മാന്‍ ഗുപ്റ്റില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങിയേക്കും. കരീബിയന്‍ പ്രീമയര്‍ ലീഗ് 2016 എഡിഷനില്‍ ഗയാന ആമസോണ്‍ വാരിയേഴ്‌സിന്റെ ക്യാപ്റ്റനായി ഗുപ്റ്റിലിനെ തെരഞ്ഞെടുത്തിരുന്നു. ആദ്യമായി ഐപിഎല്ലില്‍ അരങ്ങേറ്റം നടത്താനൊരുങ്ങുമ്പോള്‍ തന്നെ തഴഞ്ഞ ഫ്രാഞ്ചൈസികള്‍ക്കുള്ള മറുപടിതന്നെയാകും ഗുപ്റ്റിലിന്റെ ലക്ഷ്യം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, April 15, 2016, 8:46 [IST]
Other articles published on Apr 15, 2016
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X