തോല്‍ക്കാനായി കളിച്ച മുംബൈ പുറത്ത്; ജയിക്കാനായി കളിച്ച ലാഹോര്‍ അകത്ത്
റായ്പൂര്‍: ലാഹോര്‍ ലയണ്‍സും മുംബൈ ഇന്ത്യന്‍സും, രണ്ട് ടീമുകള്‍ക്കും ഡു ഓര്‍ ഡൈ മത്സരമായിരുന്നു. അതില്‍ ലാഹോര്‍ ലയണ്‍സ് ജയത്തിന് വേണ്ടി ഒരു ടീമായി കളിച്ചു, ജയിച്ചു. മറുവശത്ത് മുംബൈ ഇന്ത്യന്‍സാകട്ടെ പതിവ് പോലെ അത്ഭുതങ്ങള്‍ക്കായി സൂപ്പര്‍ താരങ്ങളെ നോക്കി നിന്നു. കളിച്ചില്ല, കൂടെയുളളവരെ കളിപ്പിച്ചുമില്ല. ഫലമോ മാന്യമായി തോറ്റു. ചാമ്പ്യന്‍സ് ലീഗിന് പുറത്തുമായി.
ആദ്യകളിയില്‍ ലാഹോര്‍ സതേണ്‍ എക്‌സപ്രസിനെ തോല്‍പ്പിച്ചതോടെ എങ്ങനെയും ജയിച്ചേ മതിയാകൂ എന്ന നിലയിലാണ് മുംബൈ ന്യൂസിലന്‍ഡ് ടീമായ നോര്‍തേണ്‍ നൈറ്റ്‌സിനെതിരെ അവസാന യോഗ്യതാ മത്സരം കളിക്കാനിറങ്ങിയത്. കോറി ആന്‍ഡേഴ്‌സനെ വീണ്ടും പുറത്തിരുത്തി തുടങ്ങിയ മുംബൈയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളും കളിയും നഷ്ടമായി.
തട്ടിയും മുട്ടിയും 132 ലെത്തിയ മുംബൈയുടെ ബൗളര്‍മാരാകട്ടെ പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ നിന്നില്ല. ആറ് വിക്കറ്റ് തോല്‍വിയോടെ യോഗ്യതാ റൗണ്ടിലെ മൂന്നാം സ്ഥാനവുമായാണ് നിലവിലെ ചാമ്പ്യന്മാര്‍ പുറത്താകുന്നത്.

ക്യാപ്റ്റന്‍ സ്ഥാനം കൂടിപ്പോയോ
ടീം സെലക്ഷന്‍ മുതല്‍ ഫീല്‍ഡിംഗ് നിര്‍ത്തുന്നത് വരെ പൊള്ളാര്‍ഡിന് തെറ്റി എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ പരിക്ക് മൂലം മുംബൈയുടെ വിഭവങ്ങള്‍ പരിമിതമായിരുന്നു. ഒരു വെടിക്കെട്ട് ഇന്നിംഗ്‌സോടെ ടീമിനെ രക്ഷിക്കാന്‍ പൊള്ളാര്‍ഡിന് പറ്റിയില്ല. 24 പന്തില്‍ പൊള്ളാര്‍ഡ് 31 റണ്‍സടിച്ചു

റായിഡൂ, എന്തൊര് ആറ്റിറ്റിയൂഡ്...
ഇന്ത്യക്ക് വേണ്ടി രണ്ട് അന്താരാഷ്ട്ര മത്സരം കളിച്ചുവന്ന അമ്പാട്ടി റായിഡുവിന്റെ ആറ്റിറ്റിയൂഡിലെ മാറ്റമാണ് അത്ഭുതം. സിംഗിളുകള്‍ എടുക്കാനോ സ്‌ട്രൈക്ക് മാറാനോ പോലും നില്‍ക്കാതെ അമ്പാട്ടി റായിഡു എത്ര പന്തുകള്‍ വെറുതെ കളഞ്ഞു. റായിഡു ആറ് റണ്‍സെടുത്തത് 14 പന്തിലാണ്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ റായിഡുവായിരുന്നു ടീമിലെ സീനിയര്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍

ഹസി തനിസ്വരൂപം കാട്ടി
കഴിഞ്ഞ കളിയില്‍ തകര്‍ത്തടിച്ച മൈക് ഹസി നിര്‍ണായക മത്സരത്തില്‍ നിരാശപ്പെടുത്തി. 12 പന്തില്‍ 7 റണ്‍സെടുത്ത് ഹസി മടങ്ങിയതോടെ കാര്യങ്ങള്‍ മുംബൈയുടെ പിടിവിട്ടു തുടങ്ങി.

പാവം കോറി ആന്‍ഡേഴ്‌സണ്‍
ഈ ചാമ്പ്യന്‍സ് ലീഗിലെ അത്ഭുതമാകാന്‍ പോകുന്ന ടീമാണ് നോര്‍തേണ്‍ നൈറ്റ്‌സ്. പൊന്നും വിലയുള്ള ആന്‍ഡേഴ്‌സണ്‍ അവരെ വിട്ടാണ് മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കാന്‍ തീരുമാനിച്ചത്. ഒരു കളി പോലും കളിക്കാന്‍ അവസരം കിട്ടാതെ ആന്‍ഡേഴ്‌സണ്‍ ലീഗിന് പുറത്തായി.

ഓജയെപ്പോലൊരു വേസ്റ്റ്
ഇന്ത്യയുടെ ദേശീയ ടീമില്‍ കളിച്ചിട്ടുളള സ്പിന്നറാണ് പ്രഗ്യാന്‍ ഓജ. എന്നാല്‍ എന്തൊര് മോശം ബൗളിംഗാണ് ഓജ അടുത്തിടെയായി കളിക്കുന്നത്. ബൗളിംഗില്‍ വട്ടപ്പൂജ്യം. ബാറ്റ് പിടിക്കാന്‍ അറിയുകയേ ഇല്ല. കുനിഞ്ഞ് ഒരു പന്ത് ഫീല്‍ഡ് ചെയ്യാനും മടി. കഴിഞ്ഞ ഐ പി എല്ലിലും ഈ ചാമ്പ്യന്‍സ് ലീഗിലും മുംബൈയുടെ മോശം പ്രകടനങ്ങള്‍ക്ക് ഒരു പ്രധാന കാരണം ഓജയാണ്.

ലാഹോര്‍ ലയണ്‍സ് തന്നെ
സതേണ്‍ എക്‌സ്പ്രസിനെ 55 റണ്‍സിന് തോല്‍പിച്ചാണ് ലാഹോര്‍ ലീഗ് പ്രതീക്ഷകള്‍ സജീവമാക്കിയത്. മുംബൈ നോര്‍തേണ്‍ നൈറ്റ്‌സിനോട് തോറ്റതോടെ രണ്ടാമത്തെ ടീമായി അവര്‍ ചാമ്പ്യന്‍സ് ലീഗീന് യോഗ്യത നേടി.

ക്യാപ്റ്റന്‍ മുന്നില്‍ നിന്ന് നയിച്ചു
അര്‍ധ സെഞ്ചുറിയോടെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസാണ് ലാഹോര്‍ ലയണ്‍സിനെ വിജയത്തിലെത്തിച്ചത്. ബൗളിംഗിലും ഫഫീസ് മോശമാക്കിയില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications