For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുംബൈ ഇത്തവണ കിരീടം നേടാതിരിക്കാന്‍ ഒരൊറ്റ കാരണം, പരിഹരിച്ചില്ലെങ്കില്‍.... ബ്രാഡ് ഹോഗ് പറയുന്നു

By Vaisakhan MK

മുംബൈ: ഐപിഎല്‍ തുടങ്ങാനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇത്തവണ കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ തവണ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ച മുംബൈ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമാണ്. എന്നാല്‍ ഇത്തവണ കപ്പടിക്കുന്നതിന് ചില പ്രശ്‌നങ്ങള്‍ മുംബൈക്ക് ഉണ്ടെന്ന് സൂചിപ്പിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഗ്.

1

മുംബൈ ഇന്ത്യന്‍സിനെ കപ്പടിക്കുന്നതില്‍ നിന്ന് തടയാന്‍ പോകുന്നത് ഒരേയൊരു പ്രശ്‌നമാണ്. പക്ഷേ അവര്‍ ഐപിഎല്ലില്‍ ഏറ്റവും മുന്നില്‍ തന്നെ ഫിനിഷ് ചെയ്യുമെന്ന് എനിക്ക് ഉറപ്പാണ്. അവര്‍ ഫൈനലിലെത്തുമോ എന്നത് കാത്തിരുന്ന കാണേണ്ട കാര്യമാണ്. മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും വലിയ കരുത്ത് അവരുടെ ടോപ് ഫോറാണെന്ന് ഹോഗ് പറഞ്ഞു. നിരവധി പ്രതിഭാധനരായ ഓള്‍റൗണ്ടര്‍മാര്‍ മുംബെയ്ക്കുണ്ട്. മികച്ച സ്പിന്നര്‍മാരും ലോകത്തെ തന്നെ ഏറ്റവും മികച്ച പേസര്‍മാരും അവര്‍ക്ക് ഇത്തവണ ടീമിലുണ്ടെന്ന് ബ്രാഡ് ഹോഗ് വ്യക്തമാക്കി.

അവര്‍ക്ക് നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്‌നം അവരുടെ സെലക്ഷനാണ്. അവരുടെ വിദേശ കളിക്കാരെ എങ്ങനെ ടീമില്‍ ഉള്‍ക്കൊള്ളിച്ച് ബാലന്‍സിംഗ് ഉണ്ടാക്കുമെന്നത് വലിയ വെല്ലുവിളിയാണ്. ആ ടീം മികച്ചതായാല്‍ മാത്രമേ മുംബൈ ഇന്ത്യന്‍സിന് മുന്നേറാന്‍ സാധിക്കൂ. അല്ലെങ്കില്‍ ടീം വലിയ പ്രശ്‌നങ്ങള്‍ നേരിടും. ടീം ലൈനപ്പ് തന്നെ മുംബൈ നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും ബ്രാഡ് ഹോഗ് പറഞ്ഞു. മുംബൈ ഇന്ത്യന്‍സ് നിലവില്‍ യുഎഇയില്‍ മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ്.

ഇത്തവണ മുംബൈ നിരയില്‍ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ സാധ്യതയുള്ള താരത്തെയും ഹോഗ് പ്രവചിക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സ് നിരയില്‍ സൂര്യകുമാര്‍ യാദവായിരിക്കും ഇത്തവണ ഏറ്റവും ഗംഭീര പ്രകടനം നടത്തുകയെന്ന് ഹോഗ് പറഞ്ഞു. അദ്ദേഹം ക്വാളിറ്റി ബാറ്റ്‌സ്മാനാണ്. ഈ വര്‍ഷം അദ്ദേഹത്തിന്റെ കഴിവുകള്‍ ഐപിഎല്ലില്‍ കാണാം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മികച്ച പുരോഗതിയാണ് സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗില്‍ ഉള്ളത്. മുംബൈയ്‌ക്കൊപ്പം കളിക്കുന്നത് അദ്ദേഹം നന്നായി ആസ്വദിക്കുന്നുണ്ട്. മധ്യനിരയില്‍ പൊസിഷനെയും യാദവ് ഇഷ്ടപ്പെടുന്നുണ്ട്. ഇത്തവണ ആദ്യത്തെ അഞ്ച് മികച്ച റണ്‍വേട്ടക്കാരില്‍ സൂര്യകുമാര്‍ യാദവുണ്ടാകുമെന്നും ബ്രാഡ് ഹോഗ് പറഞ്ഞു.

Story first published: Sunday, August 30, 2020, 13:48 [IST]
Other articles published on Aug 30, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+